12/09/2023
മിന്നുവിനു പറക്കാം കടുത്തുരുത്തി അർബൻ സഹകരണ ബാങ്കും വൈക്കം റോട്ടറി ക്ലബ്ബും ചേർന്നുകൊണ്ട് മിന്നുവിന് മുച്ചക്രവാഹനം സമ്മാനിച്ചു. മലയാള മനോരമയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മിന്നുവിന്റെ അവസ്ഥ മനസ്സിലായത്. കടുത്തുരുത്തി അർബൻ ബാങ്ക് ചെയർമാൻ സുനു ജോർജ്, വൈസ് ചെയർമാൻ എം കെ സാംബുജി മറ്റ് ബോർഡ് മെമ്പർമാരും റോട്ടറി ക്ലബ്ബ് ഭാരവാഹികളും ചേർന്നു മിന്നുവിന് വാഹനം സമ്മാനിച്ചു.