GVHSS Madappally

GVHSS Madappally ജി.വി.എച്ച്.എസ്സ്. എസ്സ് മടപ്പള്ളി
പൂ?

08/10/2019
ജീവിതത്തിന്റെ അനിവാര്യമായ വേളകളിൽ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തമായ ജീവന മേഖലകളിലേക്ക് ചേക്കേറിയവർ .....നമ്മൾ ഉൾപ്പെടുന്ന...
25/09/2019

ജീവിതത്തിന്റെ അനിവാര്യമായ വേളകളിൽ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തമായ ജീവന മേഖലകളിലേക്ക് ചേക്കേറിയവർ .....

നമ്മൾ ഉൾപ്പെടുന്ന പതിനായിരങ്ങളെ ജീവിത വെളിച്ചത്തിലേക്ക് വഴികാട്ടി ഒരു കെടാവിളക്കായ് തെളിഞ്ഞു നിൽക്കുന്ന
ഗവ: ഹയർ സെക്കന്ററി സ്കൂൾ മടപ്പള്ളിയുടെ നൂറാം പിറന്നാൾ ആഘോഷം ഒരു ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കുന്നതിന് വേണ്ടി നാട് ഒരുങ്ങി കഴിഞ്ഞു .

വിവരസാങ്കേതികവിദ്യയുടെ
സാധ്യതകളും വിസ്മയങ്ങളും
ഓരോ വിരൽത്തുമ്പിലേക്കും
കടന്നുവരുന്നതിനും മുൻപേ
നടന്ന് പോയവർ ഒരു പാട് പേരുണ്ട്
നമ്മളിൽ, അവരെയെക്കെ നമുക്ക്
നൂറിന്റെ നിറവിന് മറ്റേകുവാൻ പുതിയ വിസ്മയവിദ്യയുടെ സഹായത്തോടെ ഒരു ദിവസത്തേക്കെങ്കിലും ആ തിരുമുറ്റത്ത്
ഒരു കുടക്കീഴിൽ ഇരുത്തുവാൻ കഴിയണം..

ഇരുൾമൂടും വഴികളിൽ പതറാതിരിക്കാൻ
ഉൾക്കണ്ണിൽ വെളിച്ചം വിതറിയും ഹൃദയത്തോട്
ചേർത്ത് പിടിച്ച് അന്നമൂട്ടിയും വഴിനടത്തിയ ഗുരുശ്രേഷ്ഠരുടെ സ്മരണയിലും സാന്നിദ്ധ്യത്തിലും വേണം ഒരു പകൽ മുഴുവൻ നമുക്കൊത്തുചേരുവാൻ .

കാലത്തിന്റെ തിരശ്ശീലയ്ക്കു പിറകിൽ മറഞ്ഞുപോയവരെ അനുസ്മരിക്കാനും,
ഇടയ്ക്കെവിടെയൊ നഷ്ടപ്പെട്ടുപോയ
പ്രിയകൂട്ടുകാരുടെ ഓർമ്മയിൽ ഇത്തിരിനേരം മൗനമായിരിക്കാനും, ഒന്നിച്ചിരുന്ന് ഇത്തിരി
' ഉച്ചക്കഞ്ഞി ' കഴിച്ച് പഴയ ക്ലാസ്സോർമ്മളിലൂടെ
നമുക്ക് ഒരുമിച്ച് സഞ്ചരിക്കണം.

സ്കൂൾ ദിനത്തെ പുന:സൃഷ്ടിച്ചും
മത്സരങ്ങൾ നടത്തിയും സമ്മാനങ്ങളും സ്മൃതിഫലകങ്ങളും കൈമാറിയും
കളിച്ചും ചിരിച്ചും പഴയ രുചി ഓർമ്മകളായ
നാരങ്ങ മിഠായിയും 'ചെത്ത് ഐസ്സും'
'കരമാക്കരവും' നുണഞ്ഞ് പാട്ടുപാടിയും കാടുകാട്ടിയും നടന്ന ഒരിക്കലും തിരിച്ചുകിട്ടാത്ത അതീവസുന്ദരമായിരുന്ന കാലത്തിലേക്ക് കയ്യടിച്ചും വിസിലടിച്ചും ഉറക്കെ കൂക്ക് വിളിച്ചും
'പഴയ കുട്ടികളായി' ഒരു ഇത്തിനേരത്തേക്ക്
തിരിച്ചുപോകുവാൻ നമുക്ക് കഴിയണം.....

അതിനൊക്കെ അപ്പുറത്ത് മാതൃവിദ്യാലയത്തിലെ
നമ്മുടെ ഇളമുറക്കാരായ കുഞ്ഞുങ്ങൾക്ക്
പഠനം കൂടുതൽ മികവുറ്റതാക്കുവാൻ സാധ്യമാകുന്നതൊക്കെ നൽകിയും അവരിലെ പ്രതിഭകളെ കണ്ടെത്തി എൻഡോവ്മെന്റ്കൾ നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടും സമാഗം അർത്ഥപൂർണ്ണമാക്കണം.

സമാഗമം വെറുമൊരു ഗൃഹാതുര സ്മൃതികൾ ചികയുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മാത്രമായിരിക്കില്ലെന്നും ശേഷിക്കുന്ന ജീവിതയാത്രയിൽ സന്തോഷവും സമാശ്വാസവുമായി കൂടെയുണ്ടാകുന്ന
സാഹോദര്യത്തിന്റെ കൂടി തണലാകുമെന്നുമുള്ള ഉറപ്പോടുകൂടിയാകണം.....

ഒടുവിൽ ദേശീയഗാനം ആലപിച്ച് അടുത്ത പുന:സമാഗമനത്തിന് വേണ്ടി യാത്ര ചോദിച്ച് പിരിയുമ്പോൾ പൂർവ്വകാല സ്മരണകൾക്ക് അൽപമാത്രയെങ്കിലും ഹൃദ്യമായ തരത്തിൽ
നിറച്ചാർത്ത് നൽകുവാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യവുമായി തന്നെ വേണം പടിയിറങ്ങാൻ ...

11/03/2019

മാന്യരെ

മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ചുവടു വെക്കുകയാണ്. ഈ അക്ഷരത്തണലിൽ പിന്നിട്ട വഴികളിൽ നാം അനേകായിരം പേർ ഈ വിദ്യാലയ മുറ്റത്തെ തണലും വേനലും മഴയും ഏറ്റുവാങ്ങിയവരാണ്. ഇവിടുന്ന് ലഭിച്ച അക്ഷര പാഠങ്ങൾ ജീവിതവഴിയിൽ പാഥേയമായി കൊണ്ടു നടക്കുന്നവരാണ് നാം. ലോകത്തിലെവിടെയാണെങ്കിലും മനസ്സും ശരീരവും പഴയ വിദ്യാലയത്തിന്റെ മരത്തണലിൽ ഒരുവട്ടം കൂടിയെങ്കിലും ഒന്നിരിക്കാൻ കൊതിക്കാറുണ്ട്. നാം കളിച്ചതും പഠിച്ചതുമായ ക്ലാസ് മുറികളൊക്കെ ഏറെ മാറിപ്പോയി. ഹൈടെക് യുഗത്തിലേക്ക് നമ്മുടെ ക്ലാസ് മുറികളും പരിവർത്തനം ചെയ്തിരിക്കുന്നു. ഇക്കാര്യത്തിൽ നമുക്കേറെ സന്തോഷിക്കാം അഭിമാനിക്കാം. എന്നാൽ പുതിയ ഹൈടെക് ക്ലാസ് മുറികളിൽ നാം പണ്ടിരുന്ന് പഠിച്ച അതേ ഡസ്ക്കും ബഞ്ചും തന്നെയാണുള്ളത്. അതൊക്കെമാറണം. നമ്മുടെ കുട്ടികളുടെ കഴിവുകൾ മുഴുവൻ പരിപോഷിപ്പിക്കപ്പെടണം. കലാ-കായിക മേഖലകളിൽ നമ്മുടെ വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ഒരു നാൾ വരണം. എല്ലാ ലാബുകളും അന്തർദേശീയ തലത്തിൽ സജ്ജീകരിക്കപ്പെടണം. ലൈബ്രറി പൂർണമായും ആധുനീകവൽക്കരിക്കപ്പെടണം. ഇത്തരത്തിൽ വലിയ സ്വപ്നങ്ങളാണ് നമുക്കുള്ളത്.നിലവിലെ പരിമിതികൾ സ്വപ്നങ്ങൾക്ക് മുന്നിൽ വഴിമാറണം. അതിനായി നമുക്കെല്ലാവർക്കും കൈകോർക്കാം. പഴയ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹത്തിന്റെ വിരൽ സ്പർശങ്ങളും ഓർത്തെടുക്കാം. എന്റെ വിദ്യാലയം സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ചതാണെന്ന് അഭിമാനപൂർവ്വം പറയാൻ നമുക്ക് കഴിയണം.അതോടെ നമ്മുടെ ഈ കടലോര ഗ്രാമത്തിന് പരിമിതികൾ അതിജീവിച്ച് പുതു സാധ്യതകൾ കൈവരിക്കപ്പെടും എന്ന് പ്രത്യാശിക്കാം വീണ്ടും നമുക്ക് പതിന്മടങ്ങ് സന്തോഷത്തോടെ ഈ അക്ഷര മുറ്റത്ത് ഒത്തുചേരാം.നമ്മുടെ സ്വപ്നങ്ങൾക്ക്
വർണ്ണ ചിറകേകുവാൻ ആവശ്യമായ സാമ്പത്തിക സമാഹരണത്തിന് വേണ്ടി വിദ്യാലയ വികസന സമിതിയുടെ പേരിൽ ചോറോട് സർവ്വീസ് സഹകരണ ബാങ്കിൽ തുടങ്ങിയ സേവിംങ്ങ്സ് ബാങ്ക് എക്കൗണ്ട് നമ്പർ താഴെകൊടുക്കുന്നു. വികസന പാതയിൽ വിദ്യാലയത്തിന് കരുത്തേകാൻ നിങ്ങളുടെ വ്യക്തിപരമായോ കൂട്ടായ്മകളിലൂടെയോ ഉള്ള അകമഴിഞ്ഞ സഹായം അഭ്യർത്ഥിക്കുകയാണ്.

Bank details:
⬇️

A/C No: CHRD102030005481
IFSC: ICIC0000104
CHORODE SERVICE CO-OPERATIVE BANK

ആദരവോടെ: ..........🙏
ടി.കെ.രാജൻ മാസ്റ്റർ [ജില്ലാ പഞ്ചായത്ത് മെമ്പർ ]
( ചെയർമാൻ വിദ്യാലയ വികസന സമിതി )

പി.പി.ദിവാകരൻ (പ്രസിഡണ്ട് : പി.ടി.എ )

ദിനേശ് കരുവാൻ കണ്ടി(പ്രിൻസിപാൾ ഹയർ സെക്കണ്ടറി )

ഫെസൽ കെ.പി
(പ്രിൻസിപ്പാൾ വി.എച്ച്.എസ്സ്.സി )

വി.പി.പ്രഭാകരൻ ( ഹെഡ് മാസ്റ്റർ )

നമ്മൾ വൈദ്യുതി സ്വയം പര്യാപ്തതയിലേക്ക്.... !
20/02/2019

നമ്മൾ വൈദ്യുതി സ്വയം പര്യാപ്തതയിലേക്ക്.... !

Sending you and your family holiday greetings
16/02/2019

Sending you and your family holiday greetings

15/02/2019
07/02/2019

മക്കളെ ഗവൺമെന്റ് സ്കൂളുകളിൽ പഠിപ്പിക്കൂ...

ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ.....

പൊതുവിദ്യാലയങ്ങളുടെ മാത്രം പ്രത്യേകതകൾ....

1) സൗജന്യ ടെക്സ്റ്റ് പുസ്തകം

2) സൗജന്യ യൂനിഫോം

3) ഉച്ചഭക്ഷണം

4) പാൽ

5) മുട്ട | പഴം

6) സ്പെഷ്യൽ അരി

7 ) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം

8 ) സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

9) ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം

10) സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള

11 ) LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം

12) UP, HS ,HSS തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവസരം

13 ) മലയാളം II പoനം ഉറപ്പു വരുത്തുന്നു

14) 5ാം ക്ലാസ്സ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം

15) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ'

16) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ

17 ) വിദ്യാരംഗം കലോത്സവം

18 ) എസ് പി സി
എൻ സി സി
എൻ എസ് എസ്
സ്കൗട്ട് & ഗൈഡ്
ജൂനിയർ റെഡ്
ക്രോസ്സ്
എന്നിവയിൽ പ്രവർത്തിക്കാനും ഗ്രയിസ് മാർക്ക് നേടാനുമുള്ള അവസരം

19) LP തലത്തിൽ LS S സ്കോളർഷിപ്പ്

20) LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്

21 ) യു പി തലത്തിൽ USS സ്കോളർഷിപ്പ്

22) യു പി തലത്തിലും ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംസ്കൃതം സ്കോളർഷിപ്പ്

23) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന സംസ്കൃതം സ്കോളർഷിപ്പുകൾ

24 ) സുഗമ ഹിന്ദി പരീക്ഷ

25) ന്യൂമാൻസ് ഗണിതം പരീക്ഷ

26) മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്

27) ഹിന്ദു OBC സ്കോളർഷിപ്പ്

28) ഹിന്ദു OEC സ്കോളർഷിപ്പ്

29 ) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്

30 ) SC /ST ലംസന്റ് ഗ്രാന്റ്

31) SC ST വിഭാഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനായി LP UP തലത്തിൽ 2000 രൂപ ഗ്രാൻറ്

32 ) BPL ഗേൾസ് സ്കോളർഷിപ്പ്

33) സ്നേഹപൂർവ്വം ധനസഹായം

34) വിവിധ മത്സര പരീക്ഷകൾ '

35 ) വിവിധ ദിനാചരണങ്ങൾ

36 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ

37) കമ്പ്യൂട്ടർ പഠനം

38) വാഹന സൗകര്യം

39) വിവിധ ഗ്രേസ് മാർക്ക്

40) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ

41) ശക്തമായ PTA

42) മദർ PTA

43) പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സഹകരണം

44) ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും

45 ) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും

46) ഇടക്കിടക്കുള്ള അധ്യാപകരകരുടെ ക്രസ്റ്റർ പരിശീലനങ്ങൾ

47) അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ

48) അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം

49) TTC
BED
കെ ടെറ്റ്
സെറ്റ്
മുതലായ വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു

50 ) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകർ പോലും സർക്കാർ ശംബളം വാങ്ങി പഠിപ്പിക്കുന്നില്ല

60 ) ശക്തമായ മനേജമെന്റ്

61) സ്പെഷ്യൽ ഫീസ് ഇല്ല

62 ) ട്യൂഷൻ ഫീസ് ഇല്ല

63) അഡ്മിഷൻ ഫീസ് ഇല്ല

64 ) ഡോനേഷൻ ഇല്ല

65) പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം

66) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം

67) വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം

സമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒരു പൊതു വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം !

സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമ്മുക്ക് നമ്മുടെ തൊട്ടടുത്ത പൊതു വിദ്യാലയത്തിൽ കുട്ടികളെ അയച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം

30/01/2019

#എന്റെ_വിദ്യാലയം

പ്രിയ മിത്രങ്ങളെ,

ജി.വി.എച്ച്.എസ്സ് മടപ്പള്ളി
(പഴയ ബോയ്സ് സകൂൾ) യിൽ വിവിധ കാലലട്ടങ്ങളിൽ പഠിച്ച വ്യത്യസ്ഥ മേഖലകളിൽ നാട്ടിലും വിദേശ രാജ്യങ്ങളിലുമായുള്ള പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ പോസ്റ്റ് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

ഒഞ്ചിയം ചോറോട് പഞ്ചായത്തുകളിലെ
കടലോര മേഖലകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ
ബഹു ഭൂരിഭാഗം വരുന്ന സാമ്പത്തിക
ഭദ്രത പരിതാപകരമായ അവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെയും കൂലിവേലക്കാരാരുടെയും മക്കളുടെ നിറമുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ വേണ്ടി ആശ്രയിക്കുന്ന നമ്മുടെ മാതൃവിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് എന്ന അതീവ സന്തോഷകരമായ വാർത്ത കേട്ടിരിക്കുമല്ലോ?

പാഠ്യ വിഷയങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും തുടർച്ചയായി ഏറ്റവും മികച്ച നിലവാരം പുലർത്തുവാൻ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വിദ്യാർത്ഥികൾക്കും ഗുരുനാഥൻമാർക്കും സ്കൂൾ അധികാരികൾക്കും കഴിയുന്നു എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ സ്കൂൾ പി.ടി.എ യുടെ സാമ്പത്തിക അടിത്തറ ഇല്ലായ്മ പല വികസന സ്വപ്നങ്ങൾക്കും വിലങ്ങ് തടിയായി നിലനിൽക്കുകയാണ്.
ഈ പ്രതിസന്ധി തരണം ചെയ്യുവാൻ പൂർവ്വ വിദ്യാർത്ഥികളായി അനേകായിരങ്ങളുള്ള നമ്മുടെ മാതൃ വിദ്യാലയത്തിന് നമ്മൾ വ്യക്തിഗതമായും കൂട്ടായ്മകളിലൂടെയും കണ്ടെത്തി നൽകുന്ന വളരെ ചെറിയ സഹായങ്ങൾപ്പോലും സ്ക്കൂളിന്റ മികച്ച നിലവാരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള പ്രചോദനമാകും എന്ന് കൂടി സൂചിപ്പിക്കുകയാണ്.

ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളുമായി തുലനം ചെയ്യുമ്പോൾ സൗകര്യപ്രദവും ആകർഷകവുമായ പുതിയ കെട്ടിട സമുച്ചയം വിവിധ സർക്കാർ ഏജൻസികളുടെ സഹായത്താൽ നിർമ്മിക്കുവാൻ പി.ടി.എ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്, എങ്കിലും ക്ലാസ്സ് മുറികൾ വിദ്യാർത്ഥി സൗഹൃദമാക്കുവാൻ ആവശ്യമായ ഫർണ്ണിച്ചർ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരാൻ ഉതകുന്ന വിധത്തിലുള്ള മികച്ച പുസ്തക ശേഖരങ്ങൾ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ,ദിനപത്രങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമായ ലൈബ്രറി,ആധുനിക രീതിയിലുള്ള മികച്ച പരീക്ഷണശാലകൾ,
സൗകര്യപ്രധമായ ഓഡിറ്റോറിയം മുതലായ സ്വപ്നങ്ങൾ കൂടി സാക്ഷാത്കരിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ പൂർവ്വ വിദ്യാലയം നൂറിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന വേളയിൽ നിറഞ്ഞ മനസ്സോടെ ഒരു നൂറ്റാണ്ടിന്റെ ആഘോഷവേളകളിൽ ഏതെങ്കിലും ഒരു ദിവസം നമുക്ക് ഒത്തുചേരാനും അതിന്റെ ഭാഗമാകാനും കഴിയണം വർഷങ്ങളുടെ ഇടവേളകൾക്ക് ശേഷം നമ്മുടെ സഹപാഠികളെയും ഗുരുനാഥൻമാരെയും നേരിൽ കാണുവാനും മനോഹരമായ വിദ്യാലയ ജീവിത കാലഘട്ടങ്ങളിലെ വ്യത്യസ്ഥമായ അനുഭവങ്ങൾ പങ്കുവെക്കുവാനും തിരക്കിട്ട ജീവിത യാത്രകൾക്കിടയിൽ ആ ഒരു ദിവസം നമുക്ക് പ്രയോചനപ്പെടുത്തണം. നമ്മുടെ സ്കൂളിന്റ നിലവിലെ പോരായ്മകൾ നമ്മുടെ പിൻഗാമികൾക്ക് അനുഭവിക്കുവാൻ ഇടയാവാതിരിക്കട്ടെ എന്ന് പ്രത്യാശയോടെ ഒത്തു ചേരണം നമുക്ക്

"ഒരു വട്ടം കൂടി " ............................................................
ഗുണപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുമല്ലോ?

Address

Nadapuram Road, Madappally College(po), Vadakara(via)
Vadakara
673102

Telephone

04962512272

Website

Alerts

Be the first to know and let us send you an email when GVHSS Madappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share