The Badagara Co-operative Rural Bank Ltd

The Badagara Co-operative Rural Bank Ltd The Badagara Co-operative Rural Bank Ltd is a class I Super grade co-operative Bank situated in Vada

01/01/2026
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം #  ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’ റൂറൽ ബാങ്ക് വിവിധ ശാഖകളിൽ നടന്നു .
26/06/2025

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
# ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’ റൂറൽ ബാങ്ക് വിവിധ ശാഖകളിൽ നടന്നു .

റൂറൽ ബേങ്ക് ഫാമിലി മീറ്റ് - 2025 ലോഗോ പ്രകാശനം ചെയ്തുവടകര കോ -ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സ്‌റ്റാഫ് കൗൺസിൽ സംഘടിപ്പിക്കുന്ന...
23/04/2025

റൂറൽ ബേങ്ക് ഫാമിലി മീറ്റ് - 2025 ലോഗോ പ്രകാശനം ചെയ്തു
വടകര കോ -ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സ്‌റ്റാഫ് കൗൺസിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് 2025 ൻ്റെ ലോഗോ പ്രകാശനം ബേങ്കിലെ ഏറ്റവും സീനിയർ ജീവനക്കാരി ജാനു. കെ. പി നിർവ്വഹിച്ചു. ലോഗോ ബേങ്ക് സെക്രട്ടറി ടി.വി. ജിതേഷ് സ്വീകരിച്ചു. ബേങ്കിൻ്റെ മെയിൻ ശാഖാ ജീവനക്കാരൻ സതീഷ്. കെ.ആണ് ലോഗോ രുപ കല്പന ചെയ്തത്. പരിപാടിയിൽ പ്രോഗ്രോം കമ്മറ്റി ചെയർമാൻ വി.ജിനീഷ് അദ്ധ്യക്ഷതവഹിച്ചു. ബേങ്ക് സെക്രട്ടറി ടി. വി.ജിതേഷ്, സതീഷ്.കെ എന്നിവർ സംസാരിച്ചു പ്രോഗ്രാം കമ്മറ്റി കൺവീനർ വി.കെ. സന്തോഷ് കുമാർ സ്വാഗതവും, കെ. മണി നന്ദിയും പ്രകാശിപ്പിച്ചു പരിപാടിയിൽ ടി.പി. ജീജ, എം.പി. ചന്ദ്രൻ, പ്രവീണ എം.പി, കെ.പി. സജിത്ത് കുമാർ, കെ.ടി.കെ. അജിത്, വി.പി.ബിജു തുടങ്ങിയവർ സംബന്ധിച്ചു.

ഫാമിലി മീറ്റ്-2025 സ്വാഗതസംഘം രൂപീകരണ യോഗം പ്രസിഡന്റ്‌ സി ഭാസ്കരൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു
23/04/2025

ഫാമിലി മീറ്റ്-2025 സ്വാഗതസംഘം രൂപീകരണ യോഗം പ്രസിഡന്റ്‌ സി ഭാസ്കരൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു

കേരള ബാങ്ക് എക്സലൻസ് അവാർഡ് 2022 -23 വർഷത്തെ സാമ്പത്തികവും സാമൂഹികവുമായ ഇടപെടലിന്റെയും പ്രവർത്തന മികവും വിലയിരുത്തി കേരള...
25/11/2024

കേരള ബാങ്ക് എക്സലൻസ് അവാർഡ്

2022 -23 വർഷത്തെ സാമ്പത്തികവും സാമൂഹികവുമായ ഇടപെടലിന്റെയും പ്രവർത്തന മികവും വിലയിരുത്തി കേരള ബാങ്ക് ജില്ലാതലത്തിൽ നൽകുന്ന കേരള ബാങ്ക് എക്സലൻസ് അവാർഡിന് വടകര കോപ്പറേറ്റീവ് റൂറൽ ബാങ്ക് അർഹരായി . കണ്ണൂർ ദിനേശ് ഓഡിറ്ററത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ശ്രീ ഗോപി കോട്ടമുറിക്കൽ , CEO ജോർട്ടി എം ചാക്കോ എന്നിവരിൽ നിന്നും ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ എടി ശ്രീധരൻ ഭരണസമിതി അംഗം എ. കെ. ശ്രീധരൻ സെക്രട്ടറി. ടി.വി .ജിതേഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി

വടകര റൂറൽ ബാങ്ക്  ബാങ്കിംഗ് ഫ്രോന്റിയർ അവാർഡ് ഏറ്റുവാങ്ങി ===========================================വടകര: സഹകരണ ബാങ്കിം...
22/10/2024

വടകര റൂറൽ ബാങ്ക് ബാങ്കിംഗ് ഫ്രോന്റിയർ അവാർഡ് ഏറ്റുവാങ്ങി
===========================================
വടകര: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ നാലാം വർഷവും വടകര റൂറൽ ബാങ്കിന് ദേശീയ തലത്തിൽ ഇരട്ട പുരസ്കാരം. പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഫ്രോന്റിയർ എല്ലാ വർഷവും ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് വടകര റൂറൽ ബാങ്കിന് തുടർച്ചയായി നാലാം വർഷവും ലഭിച്ചത്. ഓഡിറ്റ് ഇനിഷ്യറ്റീവ്, റിപ്പോർട്ടിങ് വിഭാഗത്തിലാണ് അവാർഡുകൾ ലഭിച്ചത്.
ബാങ്കിന്റെ ബിസിനസ്‌ നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിംഗ് നോൺ ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. ഉത്തർപ്രദേശിലെ
ലക്ക്നൗവിൽ നടന്ന ചടങ്ങിൽ വടകര റൂറൽ ബാങ്കിന് വേണ്ടി പ്രസിഡന്റ് സി. ഭാസ്കരൻ, ഡയറക്ടർമാരായ എ. കെ. ശ്രീധരൻ, സി. കുമാരൻ,സെക്രട്ടറി ടി. വി. ജിതേഷ് എന്നിവർ നാഫ്‌കോബ് വൈസ് ചെയർമാൻ മിലിന്ദ് കാലയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ മനോജ്‌ അഗർവാൾ, ആശിഷ് ശ്രീവാസ്തവ, സതീഷ് ഉത്തെക്കർ, കെ. ജയപ്രസാദ്, പവസാൻ

30/09/2024
*റൂറൽ ബാങ്ക് വാർഷിക ജനറൽ ബോഡിയോഗം*വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വാർഷിക ജനറൽ ബോഡിയോഗം വടകര ടൗൺ ഹാളിൽ വച്ച് നടന്നു....
30/09/2024

*റൂറൽ ബാങ്ക് വാർഷിക ജനറൽ ബോഡിയോഗം*
വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വാർഷിക ജനറൽ ബോഡിയോഗം വടകര ടൗൺ ഹാളിൽ വച്ച് നടന്നു.ബാങ്ക് പ്രസിഡണ്ട് സി ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡിയോഗത്തിൽ സെക്രട്ടറി ടി.വി. ജിതേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയം ഉൾപ്പെടെയുള്ള ബാങ്കിൻറെ ഹെഡ് ഓഫീസ് കെട്ടിടം 2025 ഏപ്രിൽ മാസത്തോടുകൂടി പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ട് അറിയിച്ചു. ബാങ്കിൻറെ മുൻ പ്രസിഡണ്ട് ആയിരുന്ന അഡ്വ:എം കെ പ്രേംനാഥിന്റെ ഫോട്ടോ അനാച്ഛാദനം ബാങ്ക് പ്രസിഡണ്ട് സി .ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ എ കെ ശ്രീധരൻ , സി കുമാരൻ, പി കെ സതീശൻ , ടി ശ്രീനിവാസൻ,എ പി സതി, എം രമണി പി കെ കൃഷ്ണദാസ് എം.പി.അമർനാഥ്, വിപി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.. ടി ശ്രീധരൻ സ്വാഗതവും, പി വി ബീന നന്ദിയും രേഖപ്പെടുത്തി.

വിലങ്ങാട് ദുരിത ബാധിതർക്ക് വടകര റൂറൽ ബാങ്കിന്റെ കൈത്താങ്ങ്വിലങ്ങാട് ദുരിതബാധിതർക്ക് സ്വാന്തനമായി  വടകര റൂറൽ ബാങ്ക്  10  ...
22/08/2024

വിലങ്ങാട് ദുരിത ബാധിതർക്ക് വടകര റൂറൽ ബാങ്കിന്റെ കൈത്താങ്ങ്

വിലങ്ങാട് ദുരിതബാധിതർക്ക് സ്വാന്തനമായി വടകര റൂറൽ ബാങ്ക് 10 കട്ടിലുകൾ വിതരണം ചെയ്തു . വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബേങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി. ഭരണ സമിതി അംഗങ്ങളായ എ ടി ശ്രീധരൻ , എ കെ ശ്രീധരൻ , സി കുമാരൻ , സെക്രട്ടറി ടി വി ജിതേഷ് ട്രൈബൽ പ്രൊമോട്ടർമാരായ ശോഭന , സജ്‌ന , സജി , സുരേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

വടകര റൂറൽ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി*വയനാട്ടിൽ പ്രകൃതിദുരന്തത്തിനിരയായ വര...
16/08/2024

വടകര റൂറൽ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി*

വയനാട്ടിൽ പ്രകൃതിദുരന്തത്തിനിരയായ വരെ സഹായിക്കുന്നതിന് വേണ്ടി വടകര കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡണ്ട് സി. ഭാസ്കരൻ മാസ്റ്റർ വടകര തഹസിൽദാർ .ശ്രീ .സുഭാഷ് ചന്ദ്രബോസിന് കൈമാറി. പരിപാടിയിൽ ബേങ്ക് സെയിൽ ഓഫീസർ കെ. എം. ബീന ബാങ്ക് ഡയറക്ടർമാരായ എ . കെ ശ്രീധരൻ , പി കെ സതീശൻ ടി .ശ്രീനിവാസൻ, എം. രമണി സെക്രട്ടറി ടി.വി. ജിതേഷ്, അസി.സെക്രട്ടറി ടി.പി. ജീജ തുടങ്ങിയവർ സംബന്ധിച്ചു.

Address

V. O Road
Vadakara
673101

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

+914962513430

Alerts

Be the first to know and let us send you an email when The Badagara Co-operative Rural Bank Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Badagara Co-operative Rural Bank Ltd:

Share