08/09/2024
Dr. മുഹമ്മദ് സലാഹുദ്ധീൻ🥰
ഡോക്ടറേറ്റ് ലഭിച്ചു:
മലപ്പുറം: ഐഡിയൽ ബിസിനസ് ക്ലബ്ബ് പ്രസിഡന്റ് സലാഹുദ്ദീൻ യമാനിക്ക് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ & ഇസ്ലാമിക് ഫൈനാൻസിൽ ഡോക്ടറേറ്റ് ലഭിച്ചു. ഗവേഷണ സർവ്വകലാശാലയായ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. ലയാറ വെഡ്ഡിംഗ്സ് ഗ്രൂപ്പ്, തണ്ടർടെക് എനർജീസ്, തുടങ്ങിയ നിരവധി സംരംഭങ്ങളുടെ ബിസിനസ് കൺസൾട്ടന്റും മലപ്പുറം ഇൻങ്കൽ വ്യവസായ പാർക്കിലെ സ്റ്റാർട്ടപ് കമ്പനിയായ ഹൈലുംസ് LED മാനുഫാച്ചേഴ്സിന്റെ സ്ഥാപകരിൽ ഒരാളും ഒമാൻ ഹൈലുംസ് എംഡിയുമാണ് സലാഹുദ്ദീൻ യമാനി. കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യയിൽ നിന്നും ഇസ്ലാമിക് സ്റ്റഡീസിൽ യമാനി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രൊഫസർ ഹംസ ഹൈതമിയുടെ മകനാണ്.