30/09/2026
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ച ഷൂട്ടിങ് താരം മലയാളിയും കൂടിയായ ശ്രീമതി. വിദർശ കെ. വിനോദിന് മലയാളിയുടെ സ്വന്തം ബാങ്കായ കേരള ബാങ്കിൻ്റെ ആദരം. ബാങ്ക് പ്രസിഡണ്ട് ശ്രീ.. പി മോഹനൻ മാസ്റ്റർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ റോയി എബ്രഹാം, ശ്രീമതി. വിദർശയുടെ ഭർത്താവും കോച്ചുമായ ശ്രീ. മനു, ചീഫ് ജനറൽ മാനേജർമാരായ ശ്രീ. എ. അനിൽകുമാർ, ശ്രീ ടി കെ റോയ് ജനറൽ മാനേജർമാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു