20/04/2016
സാമ്പത്തിക ഭദ്രതക്ക് 3 കാര്യങ്ങൾ ഓർക്കുക:
ആവശ്യം.. അത്യാവശ്യം.. അനാവശ്യം...
ബാങ്ക് മാനേജർമാർ പണ്ട് നിക്ഷേപം തേടിയാണ് ഇറങ്ങിയിരുന്നത് . ഇപ്പോൾ വായ്പ വേണോ എന്ന് ചോദിച്ചും. എന്ത് കൊണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സമ്പാദ്യശീലം ഇല്ലാത്തതുകൊണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വായ്പ എടുത്തു കടക്കെനിയിലാകാതെ സൂക്ഷിക്കുക. വരുന്ന വർഷം സമ്പാദിക്കാൻ ഒരു വർഷം മുൻപേ എന്ന് തീരുമാനിക്കാം, നടപ്പിലാക്കാം. അത് വിശ്വസനീയമായ പരമ്പരാഗത രീതിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് സാമ്പത്തിക അവസ്ഥകൾ സൂചിപ്പിക്കുന്നു.
പണ്ട് കാലത്തേ പോലെ കുറി അഥവാ ചിട്ടിയും നിക്ഷേപവും പോലുള്ള സമ്പാദ്യ ശീലങ്ങൾ പുതുതലമുറക്ക് ഇല്ല. പെട്ടെന്നുള്ള ലാഭത്തിനായി റിയൽ എസ്റ്റെറ്റിലും മറ്റു പല അവിശ്വസനീയ വാഗ്ദാനങ്ങളിലും പുതിയ സമ്പാദ്യ ശീലങ്ങളിലെക്കും പുതുതലമുറ ചെന്നുപെട്ടു. അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയോ എന്ന് പരിശോധിക്കുക. നമ്മൾ ചെറിയ ആവശ്യങ്ങൾക്ക് പോലും ലോണിനായി ബാങ്കിന്റെ മുന്നിൽ ചെന്ന് നില്ക്കുന്നു. വീടിൻറെ അറ്റകുറ്റ പണികൾക്കും, ചെറിയ ചികിത്സകൾക്കും, ഒരു ലക്ഷത്തിൽ താഴെയുള്ള ചിലവുകൾക്കുപോലും ലോണിനെ ആശ്രയിക്കുന്നു. അതിനു ഭീമമായ പലിശയും നാം കൊടുക്കുന്നു. ഇവിടെയാണ് കുറി/ചിട്ട്സ് പോലുള്ളവയുടെ പ്രസക്തി. പലിശയില്ലാതെ മിതമായ വ്യവസ്ഥയിൽ നിങ്ങൾക്ക് പണം ലഭിക്കുന്നു.
ഏതു തട്ടിപ്പുകാരുടെയും കയ്യിലകപ്പെടാൻ തയ്യാറായിരിക്കുകയാണ് മലയാളി എന്നുള്ള സംസാരം പൊതുവെ നിലനില്ക്കുന്നു. അതുകൊണ്ടാണ് MLM പോലുള്ള മറ്റനേകം കമ്പനികൾ തഴച്ചുവളർന്നതും കോടികൾ മലയാളികളുടെ പറ്റിക്കപ്പെട്ടതും. പണമുണ്ടാക്കാൻ കുറുക്കുവഴികൾ തേടുന്നവരാണ് ഇത്തരം അബദ്ധങ്ങളിൽ ചെന്നുപെടുന്നത്. അതുകൊണ്ട് പരിശോധിക്കുക നാം അധ്വാനിച്ച പണം പേഴ്സിൽ നിന്ന് ഓരോ നോട്ടായി വലിച്ചെടുക്കുമ്പോഴും ഓർക്കുക ; ആവശ്യം അത്യാവശ്യം അനാവശ്യം.
പരമ്പരാഗത രീതിയിലുള്ള ചിട്ടികൾ പോലുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിക്കൂ ....
ജീവിതം Risk & Tension Free ആക്കൂ.....
ഞങ്ങളുടെ പുതിയ മാസക്കുറികളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ website സന്ദർശിക്കൂ...
www.jaladhichitfunds.com
A sister concern of www.jaladhinidhi.com
— at Thrissur.