16/05/2021
https://www.facebook.com/353643748333741/posts/1388251458206293/
നിധി കമ്പനികൾക്കെതിരെയുള്ള വാർത്തകൾ അടിസ്ഥാനരഹിതം: കേരള ചേമ്പർ ഓഫ് നിധി അസോസിയേഷൻ
2013ലെ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള 2014ലെ നിധി നിയമങ്ങൾ അനുസരിച്ച് സാമ്പത്തിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ് നിധി കമ്പനികൾ. ഭാരത സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും സമയാസമയങ്ങളിൽ പാലിച്ചു കൊണ്ടാണ് ഇത്തരം കമ്പനികൾ പ്രവർത്തിച്ചു വരുന്നത്.
അടുത്തിടെ നിധി കമ്പനികളെ കുറിച്ച് ഒറ്റപെട്ടതും തെറ്റായതുമായ വാർത്തകൾ പുറത്ത് വരുന്നത് നിധി കമ്പനികളുടെ അസോസിയേഷനായ ചേമ്പർ ഓഫ് നിധി കമ്പനീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ അസോസിയേഷൻ സ്വീകരിച്ചു വരികയുമാണ്. നിധി കമ്പനികളുടെ പ്രവർത്തന രീതിയിൽ (വായ്പകൾ, നിക്ഷേപങ്ങൾ) തുടങ്ങിയ സാമ്പത്തിക സേവനങ്ങൾക്ക് നിയമപരമായ അനുമതികൾ ഇത്തരം കമ്പനികൾക്ക് ഉണ്ടെന്നുള്ള വിവരം ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഒറ്റപെട്ടതും തെറ്റായതുമായ വാർത്തകളിൽ ഇടപാടുകാരും കമ്പനികളും ആശങ്കപെടരുതെന്ന് അസോസിയേഷൻ അഭ്യർത്ഥിക്കുന്നു. ലക്ഷക്കണക്കിന് ഇടപാടുകാർക്കും ആയിരകണക്കിന് ജീവനക്കാർക്കുമായി നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയും സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രി ഉൾപ്പെടെയുളളവർക്കും നിവേദനം നൽകിയിരിക്കുകയാണ്. കൂടാതെ നിധി കമ്പനികൾ അംഗങ്ങൾക്ക് നൽകുന്ന സാമ്പത്തിക സേവനങ്ങൾ തടസ്സമില്ലാതെ നൽകുന്നതിന് കേന്ദ്ര സർക്കാർ നിധി നിയമങ്ങൾ കൂടുതൽ ലളിതമാക്കുകയും ചെയ്യും.
NDH 4 പോലുള്ള ഫയലിഗ് വിഷയങ്ങളിൽ തിടുക്കത്തിൽ നടപടിക്കൊരുങ്ങി ആശങ്ക സൃഷ്ടിക്കരുതെന്നും ചേമ്പർ ഓഫ് നിധി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം നീതിപൂർവ്വമായ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാർത്താ സമ്മേളനങ്ങളും പത്രക്കുറിപ്പുകളും ഇറക്കി വിവിധ വാർത്താ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തെ സത്യാവസ്ഥ ബോധ്യപെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് അസോസിയേഷൻ. കൂടെ നിധി കമ്പനികൾക്കെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വകരിക്കുന്നതാണെന്നും ചേമ്പർ ഓഫ് നിധി അസോസിയേഷൻ ചെയർമാൻ ജോസ് റ്റി.റ്റി. അറിയിച്ചു.
സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന രാജ്യത്തിന്റെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം ഉണ്ടാക്കുന്നതിലും ചെറുകിട വായ്പകൾ സമയബന്ധിതമായി നൽകുന്നതുമായുള്ള നിധി കമ്പനികളുടെ സേവനം പ്രത്യേകം എടുത്തു പറയേണ്ടുന്നതാണ്.
കോവിഡ് പൊലുള്ള മഹാമാരിയുടെ പ്രഭാവത്തിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും സാധാരണക്കാരുടെയും പുനരുദ്ധാരണനത്തിന് ഉതകുന്ന ഇത്തരം കമ്പനികളുടെ പ്രവർത്തനം പ്രശംസനീയമാണ്.