Perinjanam Service CoOperative Bank Ltd R 720

Perinjanam Service CoOperative Bank Ltd R 720 The Perinjanam Service Co-operative Bank is a Class I Bank in Perinjanam Panchayat in Thrissur District.

Now we are having two branches at Onapparambu and Ponmanikudam.

16/05/2025
സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44-ാമത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ ...
14/02/2024

സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോർഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. 44-ാമത് നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞു. 'സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായ്' എന്ന മുദ്രാവാക്യത്തോടെ ജനുവരി 10 മുതൽ 2024 ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞം നടന്നത്.

9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതിൽ 7000 കോടി 14 ജില്ലകളിൽ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.

ആകെ സമാഹരിച്ച തുകയിൽ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്.

എറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിക്കാൻ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകൾക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാൻ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാർജറ്റ് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിൽ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും (ടാർജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാർജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.

മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങൾ, (ടാർജറ്റ് ബ്രാക്കറ്റിൽ):

തിരുവനന്തപുരം 1171.65 കോടി (ടാർജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി (ടാർജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാർജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി (ടാർജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാർജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ (ടാർജറ്റ് 500 കോടി രൂപ), തൃശൂർ 1169.48 കോടി രൂപ (ടാർജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി (ടാർജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ (ടാർജറ്റ് 150 കോടി രൂപ), കാസർഗോഡ് 865.21 കോടി രൂപ (ടാർജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയളവിൽ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.

നിക്ഷേപ സമാഹരണം പെരിഞ്ഞനം സര്‍വ്വീസ് സഹകരണ ബാങ്കിന് അവാര്‍ഡ്------------------------------------------------------------...
21/11/2023

നിക്ഷേപ സമാഹരണം പെരിഞ്ഞനം സര്‍വ്വീസ് സഹകരണ ബാങ്കിന് അവാര്‍ഡ്
-------------------------------------------------------------------------------

സഹകരണ വകുപ്പ് നടപ്പിലാക്കിയ നിക്ഷേപ സമാഹരണത്തില്‍ ടാർഗറ്റ് പൂർത്തീകരിച്ച 5 ബാങ്കുകളിൽ ഒന്നായ പെരിഞ്ഞനം സര്‍വ്വീസ് സഹകരണ ബാങ്കിന് അവാര്‍ഡ് നല്‍കി. 70-ാമത് സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച താലൂക്ക് തല സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി സി.പി.ഉണ്ണികൃഷ്ണൻ അവാര്‍ഡ് ഏറ്റുവാങ്ങി.

ഈ പ്രതിസന്ധി കാലഘട്ടത്തിലും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ബാങ്ക് ഭരണസമിതിയെയും ജീവനക്കാരെയും സഹകരണ വകുപ്പ് അഭിനന്ദിച്ചു.

24/09/2023

Address

Perinjanam P O, Perinjanam
Thrissur
680686

Opening Hours

Monday 9:30am - 5:15am
Tuesday 9:30am - 5:15am
Wednesday 9:30am - 5:15am
Thursday 9:30am - 5:15am
Friday 9:30am - 5:15am
Saturday 9:30am - 2am

Telephone

+919846996914

Alerts

Be the first to know and let us send you an email when Perinjanam Service CoOperative Bank Ltd R 720 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perinjanam Service CoOperative Bank Ltd R 720:

Share