29/11/2023
എം സി കെ മൾട്ടിസ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂപ്ലിയം ബ്രാഞ്ച് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചു. ശ്രീമതി. അജിത സുധാകരൻ (വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചെയർമാൻ & മാനേജിങ് ഡയറക്ടർ ആയ ശ്രീ. ജോസ് ടി ടി ഡയറക്ടർമാരായ ശ്രീ. ബാലചന്ദ്രൻ വിശ്വനാഥൻ, ശ്രീ. മനോഹരൻ ടി കെ, ശ്രീ. സുജീഷ് എം എ, മുപ്ലിയം അസംപ്ഷൻ ചർച്ച് വികാരി ഫാദർ. സജി വലിയവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.