Capital Times

Capital Times തലസ്ഥാന വാർത്തകൾ ഇനി 24x7 മണിക്കൂറും..

അഭിമാനകരം ഈ ഭരണകാലം
ഈ കൗണ്‍സില്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്രവും ശ്രദ്ധേയവുമായ ഇടപെടലുകളുടേതാണ് കഴിഞ്ഞ നാളുകള്‍. ഈ നഗരത്തിന്റെ വികസനത്തിന്റെ ഭരണത്തിന്റെ ചരിത്രത്തില്‍ അഭിമാനിക്കാനാകുന്ന നിരവധി വികസന നേട്ടങ്ങള്‍ സൃഷ്ടിക്കാനായ ഒരു കാലമാണ് കടന്നുപോയത്.
നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇടയ്ക്കിടയ്ക്ക് നഗര

ത്തെ ദുരിതത്തിലാക്കിയ പ്രളയക്കെടുതികള്‍ നേരിടേണ്ടി വന്നു. ദിനംപ്രതി ഉണ്ടാകുന്ന മാലിന്യം അന്നന്നുതന്നെ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നാം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്.
ഏതു പ്രതികൂല സാഹചര്യത്തിലും നഗരം വൃത്തിയായിരിക്കുന്നതിന് ആഗ്രഹിച്ചു, അതിനായി കഠിനമായി പ്രയത്‌നിച്ചു. മേയറും ചെയര്‍മാന്മാരും കൗണ്‍സിലറന്മാരുമെല്ലാം മാലിന്യം നീക്കാന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ചേര്‍ന്നു.
കേന്ദ്രപദ്ധതി നടപ്പിലാക്കുന്നതിലുള്ള മികവിന് കേന്ദ്ര പുരസ്‌കാരങ്ങള്‍ നമ്മെ തേടിവന്നു. സംസ്ഥാനത്തിന്റെ പദ്ധതി പണം ചെലവഴിക്കുന്നതില്‍ ഒന്നാമതെത്താനായി. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് 90 ശതമാനവും ചെലവഴിക്കാനായി. ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനായിട്ടുണ്ട്. വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതുവഴികള്‍
തുറന്നിടാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായെന്നത് അഭിമാനകരമാണ്. എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ക്കാനായില്ല.
നഗരസഭ നടത്തിയ പ്രധാനപ്പെട്ട വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ
ലഘുവിവരണമാണ് ഇവിടെ ചേര്‍ക്കുന്നത്.
'എന്റെ നഗരം' നിങ്ങളുടെ വിലയിരുത്തലിനും അംഗീകാരത്തിനുമായി വിനയപൂര്‍വം സമര്‍പ്പിക്കുന്നു.

04/01/2026

വാഴപ്പഴം കൃഷിചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയുടെ തൊഴിലാളി വിരുദ്ധ താല്പര്യം സംക്ഷിക്കാൻ വേണ്ടി ഒരു രാജ്യത്തെ ആക്രമിക്കുകയും അവിടത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്ത കഥ നിങ്ങളിൽ എത്ര പേർക്ക് അറിയാം? അത്തരം ഒരു സംഭവം ഉണ്ടായിരുന്നു ചരിത്രത്തിൽ..... ഗ്വാട്ടിമാലയുടെ ഭരണാധികാരിയും ജനപ്രിയ നേതാവുമായ ജേക്കബോ അർബെൻസിനെ അട്ടിമറിക്കാൻ അമേരിക്കയും CIA യും കൂടി തീരുമാനിക്കുന്നത് ജനക്ഷേമ-തൊഴിലാളി അനുകൂല നടപടികൾ ആ രാജ്യം നടപ്പാക്കിയത് കൊണ്ടാണ്. ആഭ്യന്തര കലാപങ്ങളിലേക്കും ഏകദേശം രണ്ടു ലക്ഷം പേരുടെ മരണത്തിലേക്കും ആയിരുന്നു പിന്നീടുള്ള വർഷങ്ങൾ ആ രാജ്യത്തെ കൊണ്ട് ചെന്നെത്തിച്ചത്.

weapons of mass destruction ഉണ്ട് എന്നും അത് ലോക സമാധാനത്തിനു ഭീഷണിയാണ് എന്നും പറഞ്ഞു കൊണ്ടാണ് ഇറാഖിനെ അമേരിക്ക ആക്രമിച്ചത്. പക്ഷെ അവിടെന്നു weapons of mass destruction കിട്ടിയില്ല. പകരം ആ രാജ്യം ആഗോള തീവ്രവാദികളുടെ കയ്യിൽ ആയി. ഇന്നും അവിടത്തെ സാധാരണ ജനങ്ങൾ കാരണം പോലും അറിയാതെ കൊല്ലപ്പെടുന്നു.

നിങ്ങൾ ഓർക്കുന്നുണ്ടാകും ബംഗ്ളാദേശിന്റെ വിമോചനത്തിന് ഇടയാക്കിയ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം. അന്ന് പാക്കിസ്ഥാനോടൊപ്പം ചേർന്ന് ഇന്ത്യ യെ ആക്രമിക്കാൻ ആയിരുന്നു അമേരിക്കയുടെ പദ്ധതി. USSR ന്റെ ഇടപെടൽ ഉണ്ടായതു കൊണ്ട് മാത്രം നടക്കാതെ പോയ അമേരിക്കയുടെ സ്വപ്ന പദ്ധതി ആയിരുന്നു ഇന്ത്യയുടെ തകർച്ച.

ലോക സമാധാനത്തിനു എന്നും ഭീഷണിയായി ഒരു രാജ്യം ഉണ്ട് എങ്കിൽ അത് അമേരിക്ക മാത്രമാണ്. ഗ്വാട്ടിമാലയിൽ വാഴപ്പഴം കൃഷി ആയിരുന്നു എങ്കിൽ ഇറാക്കിൽ എത്തുമ്പോൾ അത് എണ്ണയാണ്..... അത് തന്നെയാണ് ഇപ്പോൾ വെനിസ്വേലയിലും നടക്കുന്നത്. അവിടത്തെ എണ്ണ അമേരിക്കക്ക് ഇഷ്ടാനുസരണം കൊള്ളയടിക്കണം....ലോകത്ത് മൂന്ന് തരം ക്രൂഡ് ഓയിൽ ആണ് ഉള്ളത് Heavy, Medium, and Light ... അമേരിക്കയിൽ Heavy crude oil നിന്നും പെട്രോളും മറ്റും വേർതിരിക്കുന്ന refinery കൾ ആണ് ഉള്ളത്. ... Heavy crude oil ന്റെ ഏറ്റവും വലിയ നിക്ഷേപം ഉള്ള രാജ്യം വെനിസ്വേല ആണ്....പാവ ഗവെർന്മെന്റ് വന്നാൽ മാത്രമേ അമേരിക്കക്ക് ആവശ്യാനുസരണം heavy crude oil ലഭിക്കുകയുള്ളു .......ഇത്രയേ ഉള്ളൂ കാര്യം....അതിനു തടസ്സം നിൽക്കുന്ന സർക്കാരിനെ ആദ്യം അട്ടിമറിക്കണം, ജയിലിൽ അടക്കണം......
ലോകസമാധാനം ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഇതിനെതിരെ നിലപാട് സ്വീകരിക്കണം.

11/10/2025

മാറനല്ലൂർ, വിളപ്പിൽ പഞ്ചായത്തുകളിൽ നടന്ന ജോബ് ഓറിയന്റേഷൻ പ്രോഗ്രാം ....
ഒപ്പം കാട്ടാക്കട മെഗാ തൊഴിൽ മേളയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടത്തിവരുന്ന ജോബ് ഓറിയന്റേഷൻ പ്രോഗ്രാം ഉദ്യോഗാർഥികളുടെ മികച്ച പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തീകരിച്ചു ....

കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്നുദിവസങ്ങളായി നടത്തിയ ജോബ് ഓറിയൻ്റേഷൻ പ്രോഗാമിൻ്റെ അവസാന ദിവസമായ ഇന...
10/10/2025

കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്നുദിവസങ്ങളായി നടത്തിയ ജോബ് ഓറിയൻ്റേഷൻ പ്രോഗാമിൻ്റെ അവസാന ദിവസമായ ഇന്ന് വിളപ്പിൽ പഞ്ചായത്തിലെ എസ്പി കൺവെൻഷൻ സെന്റ‍റിൽ പ്രതീക്ഷിച്ചതിലുമധികം ഉദ്യോഗാർഥികളുടെ പങ്കാളിത്തമുണ്ടായി...
TIIM മെൻ്റർ ഡോ. അജിത് ശങ്കർ, TIIM ഡയറക്ടർ വിപിൻ കുമാർ, TKM അസി. പ്രൊഫസർ അജി ചന്ദ്രൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. TIIM സി ഒ ഒ രാജ് മോഹൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലില്ലി മോഹൻ, വൈസ് പ്രസിഡൻ്റ് ഷാജി, സെക്രട്ടറി അജിത് കുമാർ, അസി. സെക്രട്ടറി ലേഖ, CDS ചെയർപേഴ്സൺ ബേബി, കമ്മ്യൂണിറ്റി അംബാസഡർ സുജാത, ബ്ലോക്ക് മെമ്പർ രേണുക, റിട്ട. ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം, വാർഡ് മെമ്പർ സുരേഷ് എന്നിവർ പങ്കെടുത്തു...

10/10/2025

കാട്ടാക്കട, മലയിൻകീഴ് പഞ്ചായത്തുകളിൽ ഒപ്പം കാട്ടാക്കട മെഗാ തൊഴിൽ മേളയുടെ ഭാഗമായി നടന്ന ജോബ് ഓറിയന്റേഷൻ പ്രോഗ്രാം.... ഉദ്യോഗാർഥികളുടെ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ലഭിച്ചത്.

09/10/2025

സംസ്ഥാന ഹരിതമിത്രം പുരസ്കാരം ഏറ്റുവാങ്ങിയ നമ്മുടെ പ്രിയപ്പെട്ട എം എൽ എ IB സതീഷിന് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് നൽകിയ സ്നേഹാദരം.....

ഒപ്പം കാട്ടാക്കട മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  ജോബ് ഓറിയന്റേഷൻ പ്രോഗ്രാം നാളെ ആരംഭിക്കും. മൂന്ന് ദിവസങ്ങള...
07/10/2025

ഒപ്പം കാട്ടാക്കട മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജോബ് ഓറിയന്റേഷൻ പ്രോഗ്രാം നാളെ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓറിയൻ്റേഷൻ പ്രോഗ്രാമിൻ്റെ ആദ്യ ദിനമായ നാളെ രാവിലെ പള്ളിച്ചൽ പഞ്ചായത്തിലും ഉച്ചക്ക് ശേഷം വിളവൂർക്കൽ പഞ്ചായത്തിലും ആയിരിക്കും പരിപാടി. വെബ്സൈറ്റിലൂടെയും കുടുംബശ്രീ മുഖേനയും തൊഴിൽമേളയ്ക്ക് രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം...

07/10/2025

ഒപ്പം കാട്ടാക്കട മെഗാ തൊഴിൽമേള അടുത്തെത്തിക്കഴിഞ്ഞു. ഉദ്യോഗാർത്ഥികൾക്കായി പഞ്ചായത്തുകൾതോറും വിപുലമായ ജോബ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു... വെബ്സൈറ്റിലൂടെയും കുടുംബശ്രീ മുഖേനയും തൊഴിൽമേളയ്ക്ക് രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം...

കാട്ടാക്കട ഒപ്പം മെഗാ ജോബ് ഫെയറിന് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് വൈകിട്ട് ( ഒക്ടോബർ 6) അഞ്ചുമണിക്ക് സമാപിക്കുകയാണ്. ...
06/10/2025

കാട്ടാക്കട ഒപ്പം മെഗാ ജോബ് ഫെയറിന് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് വൈകിട്ട് ( ഒക്ടോബർ 6) അഞ്ചുമണിക്ക് സമാപിക്കുകയാണ്. ഇതുവരെയും രജിസ്ട്രർ ചെയ്യാത്തവർ വേഗം ചെയ്യുക...

ഒക്ടോബർ 15ന് നടക്കുന്ന ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ഇനി 1 ദിവസം കൂടി മാത്രം… നിരവധ...
05/10/2025

ഒക്ടോബർ 15ന് നടക്കുന്ന ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ഇനി 1 ദിവസം കൂടി മാത്രം… നിരവധി ചെറുതും വലുതുമായ സ്ഥാപനങ്ങളും കോർപ്പറേറ്റ് കമ്പനികളും ജോബ് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി oppamkattakada.com വെബ്‌സൈറ്റ് സന്ദർശിക്കുക.

പ്രിയപ്പെട്ടവരേ, നമ്മുടെ ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ഇനി 2 ദിവസം കൂടി മാത്രം… ചെറുതും വലുതുമായ നിര...
04/10/2025

പ്രിയപ്പെട്ടവരേ,
നമ്മുടെ ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ഇനി 2 ദിവസം കൂടി മാത്രം…

ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളും കോർപ്പറേറ്റ് കമ്പനികളും ജോബ് ഫെയറിൽ പങ്കെടുക്കുന്നുണ്ട്. ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 15ന് നടക്കുന്ന ഒപ്പം കാട്ടാക്കട മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി oppamkattakada.com വെബ്‌സൈറ്റ് സന്ദർശിക്കുക.

Address

Capital Times
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Capital Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share