Kerala Financial Corporation

Kerala Financial Corporation The Kerala Financial Corporation (KFC), a PSU, is a state-owned financial corporation. Its primary goal is to accelerate the industrial growth of Kerala.

KFC was established by the GoK as per the State Financial Corporations Act of 1951, passed by the Parliament , to accelerate the industrial growth of Kerala. The Kerala Financial Corporation (KFC), a Public Sector Undertaking, is a State-owned Financial Corporation established by the Kerala Legislative Assembly under the State Financial Corporations Act of 1951. The corporation was formally found

ed later, in 1953, as the Travancore Cochin Financial Corporation. Following the state's reorganization in 1956, it was renamed the Kerala Financial Corporation. Now, KFC has 16 Branch Offices with its Headquarters at Thiruvananthapuram and Zonal Offices at Kozhikode, Ernakulam, and Thiruvananthapuram. The provisions of the SFCs Act 1951, as amended in 2000, control and guide the Corporation's functions. The main objective of KFC is to rapidly industrialize the state by extending financial assistance to Micro, Small, and Medium Enterprises in the manufacturing and service sectors. The SFCs Act empowers KFC to formulate suitable loan schemes to achieve these objectives. Since its inception, KFC has disbursed over Rs. 3000 Crores to more than 40,000 projects across the state. The Corporation is the first Public Sector Undertaking in Kerala and the first SFC in India to initiate Corporate Social Responsibility activity. As part of its Corporate Social Responsibility, KFC has set up KFC-CARE (Centre for Assistance and Rehabilitation) to rehabilitate and serve the marginalized sections of the community.

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു...    🏵️🌼
26/08/2026

ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു...

🏵️🌼

സമൃദ്ധിയുടെ ഓണം....
25/08/2026

സമൃദ്ധിയുടെ ഓണം....

Kerala Financial Corporation wishes everyone a Happy Independence Day.  🇮🇳
15/08/2026

Kerala Financial Corporation wishes everyone a Happy Independence Day.

🇮🇳

07/08/2026

കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി 6 ശതമാനം പലിശയ്ക്ക് 5 കോടി രൂപ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ മൂന്നാം പതിപ്പിൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു...

*കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി  5 കോടി രൂപ വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു*തിരുവനന്ത...
07/08/2026

*കെ എഫ് സി വഴി 6 ശതമാനം നിരക്കിൽ ഇനി 5 കോടി രൂപ വരെ വായ്പ: CMEDP മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു*

തിരുവനന്തപുരം, ഓഗസ്റ്റ് 6, 2026: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി വ്യവസായങ്ങൾക്ക് അഞ്ചുകോടി രൂപ വരെ 6 ശതമാനം പലിശനിരക്കിൽ വായ്പയായി നൽകുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച CMEDP പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

കെ എഫ്സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമായി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ 6 ശതമാനം വാർഷിക പലിശനിരക്കിൽ ലഭിച്ചിരുന്ന പരമാവധി വായ്പ 2 കോടി രൂപ ആയിരുന്നെകിൽ ഇപ്പോൾ അത് 5 കോടി രൂപയായി ഉയർത്തുകയാണ്. ഇതോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്നും 100 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എഫ് സി നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ കോർപ്പറേഷൻ്റെ വായ്പാ ആസ്തി നിലവിലെ 9080 കോടി രൂപയിൽ നിന്നും പതിനായിരം കോടിയിലേയ്ക്കെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കെഎഫ്സിയുടെ മികച്ച ബ്രാഞ്ചുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

ആരോഗ്യ, ദേവസ്വം, കുടുംബക്ഷേമവകുപ്പ് മന്ത്രി കെ മുരളീധരൻ ചടങ്ങിൽ അധ്യക്ഷനായി. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ കെ.എഫ്.സിയുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം നടത്തി. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസ്, കോർപ്പറേഷൻ കൗൺസിലർ കെ. ആർ ക്ലീറ്റസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.എഫ്.സി ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ. ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴിയുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിൻ്റെ ഔദ്...
05/08/2026

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴിയുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12:00 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ(MSME)മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച CMEDP പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കും നിലവിലുള്ളവയ്ക്കും ലളിതമായ വ്യവസ്ഥകളോടെ 6 ശതമാനം പലിശനിരക്കിൽ 5 കോടി രൂപ വരെ വായ്പ നൽകുന്ന രീതിയിലാണ് വിപുലീകരിച്ച സിഎംഇഡിപി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തേ 2 കോടി രൂപയായിരുന്നു പദ്ധതി വഴിയുള്ള വായ്പയുടെ ഉയർന്ന പരിധി. മൊത്തം പ്രോജക്ട് ചെലവിന്റെ 90% വരെ വായ്പാ സഹായം ലഭിക്കുന്ന ഈ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം വരെയുള്ള മോറട്ടോറിയം കാലാവധിയും ലഭ്യമാണ്.
ഇതോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്നും 100 കോടി രൂപയായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി വർധിപ്പിച്ചിട്ടുണ്ട്.

പുതിയതും വളർന്നുവരുന്നതുമായ വലിയ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്ന സുപ്രധാന തീരുമാനമാണിത്.
ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, കെ.എഫ്.സിയുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം നിർവഹിക്കും. മികച്ച കെ.എഫ്.സി ബ്രാഞ്ചിനുള്ള പുരസ്കാരം ലോക്‌സഭാംഗം ഡോ. ശശി തരൂർ സമ്മാനിക്കും. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെ.എഫ്.സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതിയുടെ അവതരണം നടത്തും.

എം. വിൻസെന്റ് എം എൽ എ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ ഐ.എ.എസ്, ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറി അജിത് പാട്ടീൽ ഐ.എ.എസ്, കോർപ്പറേഷൻ കൗൺസിലർ കെ. ആർ ക്ലീറ്റസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെ.എഫ്.സി ജനറൽ മാനേജർ രഞ്ജിത്കുമാർ ഇ. ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്  'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' വഴി 6 ശ...
17/07/2026

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' വഴി 6 ശതമാനം പലിശനിരക്കിൽ 5 കോടി രൂപ വരെ വായ്പ നേടാം. ബഹു. മുഖ്യമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയിൽ നിന്നും 5 കോടി രൂപയായും സംരംഭത്തിൻ്റെ മുഖ്യ പ്രൊമോട്ടറുടെ പ്രായപരിധി 50 വയസിൽ നിന്നും 60 വയസായും ഉയർത്തിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള കെ എഫ് സി ബ്രാഞ്ചുമായി ബന്ധപ്പെടുകയോ www.kfc.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക..

01/07/2026

മൂലധനത്തിൻ്റെ അഭാവത്തിൽ നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾ ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതില്ല. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നിങ്ങൾക്കൊപ്പമുണ്ട്.....



Empowering visions and fueling growth—Kerala Financial Corporation wishes all MSME entrepreneurs a journey filled with i...
27/06/2026

Empowering visions and fueling growth—Kerala Financial Corporation wishes all MSME entrepreneurs a journey filled with innovation, resilience, and soaring success.

Address

25/4021, Vellayambalam
Thiruvananthapuram
695033

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914712737501

Alerts

Be the first to know and let us send you an email when Kerala Financial Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Financial Corporation:

Shortcuts

Share