Financial Freedom

Financial Freedom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Financial Freedom, Financial service, Thiruvananthapuram.

Financial freedom is having enough residual income to cover your living expenses.It is not about being rich and having tons of money,but having enough to cover your expenses so that you can spend your precious time doing what you like.

23/10/2021

കുതിപ്പ് തുടർന്ന് ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിൽ

മുംബൈ: ഇന്നും കുതിപ്പ് തുടർന്ന് ഓഹരി വിപണി. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് സൂചികകൾ പുതിയ ഉയരം കുറിച്ചത്. ഇന്ന് ഒരു ഘട്ടത്തിൽ 61963 എന്ന നിലയിലെത്തിയ സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ 61756 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 18542 ലേക്ക് ഉയർന്നെങ്കിലും 18477 ലേക്ക് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളിൽ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടായി. ആകെ നേട്ടം 4.7 ശതമാനമാണ്. 831 പോയന്റ് വർധനയാണ് ഉണ്ടായത്. ചൈനയിലെ പ്രതിസന്ധിയും ആഗോള തലത്തിലെ പണപ്പെരുപ്പ നിരക്കുമെല്ലാം ആഗോള വിപണിക്ക് തിരിച്ചടിയായപ്പോഴാണ് ഇന്ത്യയിലെ ഓഹരി സൂചികകൾ ഈ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നത്.

ഇന്ന് സെൻസെക്സിൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് (5.17 %), ഇൻഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.32%), ടാറ്റ സ്റ്റീൽ (2.40%) തുടങ്ങിയവയാണ്. മൂല്യമിടിഞ്ഞ ഓഹരികൾ എച്ച്സിഎൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡോ റെഡീസ് ലാബോറട്ടറീസ് തുടങ്ങിയവയുമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുന്നേറ്റം കാഴ്ചവെച്ച ഫാർമ കമ്പനികളിൽ ഇപ്പോൾ പഴയ കുതിപ്പില്ല. ഇന്ന് ഫാർമ ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും കുതിപ്പിൽ പങ്കാളിയായി

കൊളെസ്ട്രോൾ നെ പറ്റി ഇത്രയെങ്കിലും ellarum😋അറിഞ്ഞിരിക്കണം1,Cholestrol uses2, എങ്ങനെ കണ്ടുപിടികം3, എങ്ങനെ കൊളെസ്ട്രോൾ pbl...
21/10/2021

കൊളെസ്ട്രോൾ നെ പറ്റി ഇത്രയെങ്കിലും ellarum😋അറിഞ്ഞിരിക്കണം
1,Cholestrol uses
2, എങ്ങനെ കണ്ടുപിടികം
3, എങ്ങനെ കൊളെസ്ട്രോൾ pblm ഉണ്ടാകുന്നു
4, ആർക്കൊക്കെ ആണ് കൊളെസ്ട്രോൾ പ്രശ്നം ആകുന്നതു
5, എങ്ങനെ കൊളെസ്ട്രോൾ കുറക്കാം
https://youtu.be/vkp1C5cAFWA

Please watch today at 6pm
https://youtu.be/vkp1C5cAFWA

കോര്‍പറേറ്റ് കമ്പനികളുടെ മികച്ച പ്രകടനവും പണലഭ്യതയുമെല്ലാം ഓഹരിവിപണിക്ക് കരുത്തു കൂട്ടുകയാണ്.18 മാസമായി കാളക്കൂറ്റന്മാര്...
08/10/2021

കോര്‍പറേറ്റ് കമ്പനികളുടെ മികച്ച പ്രകടനവും പണലഭ്യതയുമെല്ലാം ഓഹരിവിപണിക്ക് കരുത്തു കൂട്ടുകയാണ്.18 മാസമായി കാളക്കൂറ്റന്മാര്‍ ആടിത്തിമിര്‍ക്കുന്നു. പലിശ കുറച്ചതും പണലഭ്യത ഉറപ്പാക്കിയതും വിപണിയെ ആവോളം തൃപ്തിപ്പെടുത്തി. മിക്ക ലിസ്റ്റഡ് കമ്പനികളും മികച്ച പ്രകടനം ആണ് നടത്തുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്ല കാലം

കേന്ദ്രസര്‍ക്കാരിന്റെ ഉല്‍പാദന അനുബന്ധ ആനുകൂല്യ പദ്ധതി (പിഎൽഐ– പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം) മികച്ച നിക്ഷേപാവസരമാണു കമ്പനികള്‍ക്ക് ഒരുക്കുന്നത്. ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉൽപാദനം തുടങ്ങിയ മേഖലകളിലെ കമ്പനികളെ നോട്ടമിടാം. വാഹന, വാഹന ഘടകനയവും വലിയ അവസരം നിക്ഷേപകര്‍ക്കു നല്‍കും.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മന്ദഗതിയിലായിരുന്ന വ്യാവസായിക, എന്‍ജിനീയറിങ് കമ്പനികളും നില മെച്ചപ്പെടുത്തുന്നുണ്ട്. ചൈനയില്‍നിന്ന് ഉൽപാദനം മാറ്റാന്‍ ശ്രമിക്കുന്ന കമ്പനികളെയും നിരീക്ഷിക്കാം. ഗുണനിലവാരമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യകത കൂടുന്ന സന്ദര്‍ഭമാണിത്. അത്തരം ഓഹരികളെയും പരിഗണിക്കാം. അഞ്ചു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടം നല്‍കുമത്.

ഇന്ത്യന്‍ ഉൽപന്നങ്ങള്‍ക്ക് വൻ ആവശ്യകതയാകും ഉണ്ടാകുക. തൻമൂലം 4–5 വര്‍ഷത്തിനുള്ളില്‍ മിഡ്ക്യാപ് നിർമാണ കമ്പനികള്‍ക്ക് മികച്ച പ്രകടനം നടത്താനാകും. നിക്ഷേപകർ അത്തരം കമ്പനികളെ തിരിച്ചറിഞ്ഞ് ആ ഓഹരികൾ കൈവശം വയ്ക്കാൻ ധൈര്യം കാണിച്ചാൽ ഭാവിയില്‍ നേട്ടമുണ്ടാക്കാം.

സാമ്പത്തിക പ്രകടനം

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച 201 ശതമാനമാണ്. ജിഎസ്ടി വരുമാനം രണ്ടാം മാസവും ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. ഓഗസ്റ്റിലെ മൊത്തം ജിഎസ്ടി പോയ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 30% കൂടുതൽ. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നത് സാമ്പത്തികരംഗം അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചന തന്നെയാണ്.

ഉന്നമിടാം ഫാര്‍മ കമ്പനികളെ

കോവിഡിന്റെ തച്ചുടയ്ക്കലില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഫാര്‍മ, ഹോസ്പിറ്റല്‍സ്, ഡയഗ് നോസ്റ്റിക്‌സ് ഉൾപ്പെടുന്ന ആരോഗ്യമേഖലയാണ്. ഈ കുതിപ്പ് അടുത്ത കുറച്ചു വര്‍ഷങ്ങളിലും തുടരും. കോവിഡ് ഇതര മരുന്നു വിപണിയിലും രോഗനിര്‍ണയ സംവിധാനങ്ങള്‍ വിന്യസിക്കുന്ന കമ്പനികള്‍ക്കും മികച്ച ബിസിനസ് ലഭിക്കും. കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലേക്കു വരുന്നതോടെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്കും വന്‍നേട്ടം കൊയ്യാവുന്ന സാഹചര്യവുമുണ്ട്. ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള അവബോധം കൂടിയതുകൊണ്ട് ഇന്‍ഷുറന്‍സ് ബിസിനസിലും വന്‍ വര്‍ധന വരാനാണു സാധ്യത.

ഫാര്‍മ കമ്പനികളില്‍ വാക്‌സീന്‍ വിൽപനയിലൂടെ മികച്ച നേട്ടം കൊയ്യുന്ന ഡോ റെഡ്ഡീസ് ലാബ്‌സ് തന്നെയാകും താരം. സ്‌പെഷ്യൽറ്റി മരുന്നുകളില്‍ സണ്‍ ‍ഫാര്‍മ ഉയര്‍ന്ന റിസ്‌ക്കും ഉയര്‍ന്ന നേട്ടവും നല്‍കുന്ന ഓഹരി ആകാം. അരബിന്ദോ ഫാര്‍മയും ആകര്‍ഷകം തന്നെ.

സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഉൽപാദിപ്പിക്കുന്ന ദിവിസ് ലാബ്‌സ്, ലൗറസ് ലാബ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയവയും നല്ല നേട്ടത്തിനു സാധ്യതയുള്ളവയാണ്. ഏറ്റെടുക്കലും ലയനങ്ങളും വഴി ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും നല്ല കാലമായിരിക്കും. രാജ്യാന്തര യാത്ര നിയന്ത്രണങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. സ്വകാര്യ ആശുപത്രി വമ്പനായ അപ്പോളോ ഹോസ്പിറ്റല്‍സ്, രോഗനിര്‍ണയ സ്ഥാപനങ്ങളായ ഡോ ലാല്‍ പാത്ത് ലാബ്‌സ്, മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയും പരിഗണിക്കാവുന്നതാണ്.

ഒക്ടോബറില്‍ നിഫ്റ്റി 18,897 ലെവലിലേക്ക്

ഓഗസ്റ്റിൽ 1369 പോയിന്റ് നേട്ടം കൊയ്ത നിഫ്റ്റി സെപ്റ്റംബര്‍ 19 വരെ 452 പോയിന്റിന്റെ കുതിപ്പു രേഖപ്പെടുത്തി. 17,792 എന്ന റെക്കോർഡ് ലെവലിൽ എത്തിയ നിഫ്റ്റി18,352 വരെ ഉയർന്നേക്കും. അതേസമയം രണ്ടാം പാദത്തിൽ കമ്പനികളുടെ പ്രകടനം മികച്ചതായാൽ ഒക്ടോബറിൽ 18,897 ലെവലിൽ എത്തിയാലും അദ്ഭുതം വേണ്ട. തിരുത്തലുണ്ടായാൽ 17,025–16,781 ലെവൽ പ്രതീക്ഷിക്കാം

6 മാസം കൊണ്ട് ഇരട്ടി നേട്ടം

ഒരു വർഷത്തിനകം 20% ലാഭം പ്രതീക്ഷിച്ച് 1,855 രൂപ നിലവാരത്തിൽ വാങ്ങാൻ 2021 ഏപ്രിലിൽ മാർക്കറ്റ് മാപ്പിൽ ശുപാർശ ചെയ്ത ഓഹരിയായിരുന്നു ഐആർസിടിസിയുടേത്. സെപ്റ്റംബർ 20ന് ഐആർസിടിസിയുടെ വില 3,600 രൂപയാണ്. ആറു മാസം കൊണ്ട് കിട്ടിയത് 95 ശതമാനത്തോളം നേട്ടം.

05/10/2021

ഒഎൻജിസിയുടെ ഓഹരി വില കുതിച്ചു: വിപണിമൂല്യം വീണ്ടും രണ്ടുലക്ഷംകോടി കടന്നു

ഓഹരി വിലയിൽ 10ശതമാനത്തോളം കുതിപ്പുണ്ടായതോടെ ഓയിൽ ആൻഡ് നേച്വറൽ ഗ്യാസ് കോർപറേഷന്റെ(ഒഎൻജിസി)വിപണിമൂല്യം രണ്ടുലക്ഷം കോടിയായി.

ചൊവാഴ്ച ദിനവ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയർന്നത്. അസംസ്കൃത എണ്ണവിലയിലെ വർധനവാണ് പൊതുമേഖല സ്ഥാപനമായ ഒഎൻജിസി നേട്ടമാക്കിയത്.
2018 നവംബറിനുശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വില ഇത്രയും ഉയരുന്നത്. ആഭ്യന്തര ഉപഭോഗംകൂടിയതും വിലയിലെ വർധനവും എണ്ണക്കമ്പനികളുടെ വരുമാനത്തിലും മൂല്യനിർണയത്തിലും ഭാവിയിൽ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒപെകും സഖ്യരാജ്യങ്ങളും നിലവിലെ വിതരണ പ്ലാൻ തുടരാൻ തീരുമാനിച്ചതിനെതുടർന്ന് അസംസ്കൃത എണ്ണവില മൂന്നുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. നേരത്തെയുള്ള പദ്ധതി പ്രകാരം നവംബറിൽ എണ്ണ വിതരണത്തിൽ വർധനവരുത്താൻ ഒപെക് സമ്മതിച്ചിട്ടുണ്ട്.

ഓഹരി വിപണിയിലെ പുതുമുഖമാണോ? ഇക്കാര്യം നിർബന്ധമായും മനസ്സിലാക്കുകഓഹരി വിപണിയിലെ തുടക്കക്കാർ അപകട സാധ്യത തിരിച്ചറിയാതെ പലപ...
05/10/2021

ഓഹരി വിപണിയിലെ പുതുമുഖമാണോ? ഇക്കാര്യം നിർബന്ധമായും മനസ്സിലാക്കുക

ഓഹരി വിപണിയിലെ തുടക്കക്കാർ അപകട സാധ്യത തിരിച്ചറിയാതെ പലപ്പോഴും ചെന്നു ചാടുന്ന രണ്ടു മേഖലകളാണ് ഊഹക്കച്ചവടവും ഡെറിവേറ്റീവ് വ്യാപാരവും. വളരെ കരുതലോടെ മാത്രമേ ഇതിലേക്കിറങ്ങാവൂ

1.സ്പെക്യുലേഷൻ അഥവാ ഊഹക്കച്ചടവടം എന്നത് അവയിൽ വൈദഗ്ധ്യം നേടിയവർക്ക് മാത്രം വഴങ്ങുന്ന ജോലിയാണ്. ഒരേദിവസം തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്ത് ലാഭമോ നഷ്ടമോ ബുക്ക് ചെയ്യപ്പെടുന്ന ’ഇൻട്രാ ഡേ’ എന്നറിയപ്പെടുന്ന ഈ രീതി അങ്ങേയറ്റം റിസ്കുള്ള ഇടപാടാണെന്നു തിരിച്ചറിയുക. ബഹുഭൂരിപക്ഷം പുതിയ ട്രേഡർമാർക്കും കാശ് നഷ്ടപ്പെടുന്നത് ഇത്തരം ഊഹക്കച്ചവടത്തിലാണ്. സൂചികകൾ ഉയർന്നതു കൊണ്ടോ ചില കമ്പനികളുടെ ഓഹരി വില പുതിയ റെക്കോഡ് ഭേദിച്ചതുകൊണ്ടോ മാത്രം ഇൻട്രാഡേ ട്രേഡിങ് വഴി കാശുണ്ടാക്കാൻ സാധിക്കണമെന്നില്ല.

2.ഡെറിവേറ്റീവ് വ്യാപാരം കുട്ടിക്കളിയല്ലെന്ന് മനസ്സിലാക്കുക. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം ആരംഭിക്കുന്നതിനുമുൻപ് അവയെപ്പറ്റി കൂടുതലായി പഠിക്കേണ്ടത് അത്യാവശ്യമാണ്. യൂട്യൂബിലും ധനകാര്യ സേവനങ്ങൾ നടത്തിവരുന്ന മികച്ച ബ്രോക്കിങ് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും മറ്റും ഡെറിവേറ്റീവ്സിനെ പറ്റിയുള്ള ധാരാളം വിവരങ്ങൾ ലഭ്യമാണ്. ഇൻട്രാ ഡേ വ്യാപാരത്തിലെന്ന പോലെ ഡെറിവേറ്റീവ്സിലും നഷ്ടത്തിനുള്ള സാധ്യത അനന്തമാണെന്ന് ആദ്യമേ തിരിച്ചറിയുക.

Financial freedom is having enough residual income to cover your living expenses. It is not about being rich and having tons of money, but having enough to c...

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Financial Freedom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share