Madathuvilakom

Madathuvilakom A residential association located in the heart of capital city of Kerala which was registered in the year 1997 with 130+families

കേരളത്തിൻ്റെ വിളവെടുപ്പ് ഉത്സവവും സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ദേശീയ ഉത്സവവുമാണ്. ഇത് പരമ്പരാഗതമായി കേരളം ഭരിച്ചിരുന്ന അസുര ...
26/08/2026

കേരളത്തിൻ്റെ വിളവെടുപ്പ് ഉത്സവവും സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ദേശീയ ഉത്സവവുമാണ്. ഇത് പരമ്പരാഗതമായി കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയുടെ ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതി സമൃദ്ധിയും ഐക്യവും സന്തോഷവും പ്രതീകവൽക്കരിക്കുന്ന ഈ ഉത്സവത്തിൽ പൂക്കളം ഒരുക്കുന്നു, സദ്യ തയ്യാറാക്കുന്നു, വിവിധ സാംസ്കാരിക പരിപാടികൾ നടത്തുന്നു.
ഏവർക്കും തിരുവോണദിനാശംസകൾ... TEAM MVRA

കെ യുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്  ഉദ്ഘാടനം ച...
22/08/2026

കെ യുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു

ചിങ്ങം ഒന്ന്, മലയാളികൾക്ക് ഈ ദിവസം കർഷക ദിനം കൂടിയാണ്. പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം എത്തുമ്പോൾ മലയാള...
17/08/2026

ചിങ്ങം ഒന്ന്, മലയാളികൾക്ക് ഈ ദിവസം കർഷക ദിനം കൂടിയാണ്. പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം എത്തുമ്പോൾ മലയാളികളുടെ മനസ്സിൽ ഓർമകളുടെ തിരയിളക്കമുണ്ടാകും. മുറ്റത്ത് പൂക്കളവും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളയും തുമ്പിതുള്ളലും ഓണസദ്യയുമെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത ഓർമകൾ... ടീം MVRA

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക...
15/08/2026

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳.. Team MVRA

🩺 പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ പരിപാടി വിജയകരമായി സംഘടിപ്പിച്ചുമഠതുവിളാകം റെസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് സംഘടിപ്പി...
29/06/2026

🩺 പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ പരിപാടി വിജയകരമായി സംഘടിപ്പിച്ചു
മഠതുവിളാകം റെസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് സംഘടിപ്പിച്ച പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ പരിപാടി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിലൂടെ 72 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യാൻ സാധിച്ചു.
പരിപാടി വിജയകരമായി നടത്തുന്നതിനായി MVRA 73-ൽ വീട് സൗകര്യപ്രദമായി വിട്ടുനൽകിയ ശ്രീ ബിജു & കുടുംബത്തിനും, ശ്രീ അരുൺ & കുടുംബത്തിനും മഠതുവിളാകം റെസിഡന്റ്സ് അസോസിയേഷന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഈ മഹത്തായ പൊതുജനാരോഗ്യ പ്രവർത്തനത്തിൽ ആത്മാർത്ഥമായി പങ്കാളികളായ എല്ലാ ആരോഗ്യപ്രവർത്തകർക്കും, സന്നദ്ധപ്രവർത്തകർക്കും, രക്ഷിതാക്കൾക്കും അസോസിയേഷന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
"ഓരോ തുള്ളിയും ഒരു കുഞ്ഞിന്റെ ആരോഗ്യകരമായ ഭാവിയിലേക്കുള്ള കരുതലാണ്." 💙... TEAM MVRA

*PULSE POLIO IMMUNISATION PROGRAM*28/06/2026 ഞായറാഴ്ച ദിവസം പൾസ് പോളിയോ immunization programme  MVRA 73 ( മഠത്തുവിളാകം റ...
26/06/2026

*PULSE POLIO IMMUNISATION PROGRAM*

28/06/2026 ഞായറാഴ്ച ദിവസം പൾസ് പോളിയോ immunization programme MVRA 73 ( മഠത്തുവിളാകം റസിഡൻസ് അസോസിയേഷൻ ഓഫീസിനു സമീപം ) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്നു.

ഈ വാക്‌സിനേഷൻ ക്യാമ്പേനിൽ നമ്മുടെ സമീപ പ്രദേശത്തു വസിക്കുന്ന എല്ലാ കുടുംബത്തിൽ ഉള്ള 5 വയസ്സിനും അതിന് താഴെ ഉള്ള എല്ലാ കുട്ടികൾക്കും നൽകി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

*TEAM MVRA*

24/06 ന് രാത്രിയിൽ അസോസിയേഷൻ ഓഫീസിന് സമീപമുള്ള ഒരു പ്ലാവുമരം റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. പ്രദേശവാസികളും അസോസിയേഷൻ അംഗങ...
26/06/2026

24/06 ന് രാത്രിയിൽ അസോസിയേഷൻ ഓഫീസിന് സമീപമുള്ള ഒരു പ്ലാവുമരം റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. പ്രദേശവാസികളും അസോസിയേഷൻ അംഗങ്ങളും ചേർന്ന് അതിവേഗത്തിൽ ഇടപെട്ട് മരം മുറിച്ചുമാറ്റുകയും റോഡിലെ തടസ്സം നീക്കുകയും ചെയ്തു.
അതോടൊപ്പം, റോഡിന് സമീപം വീണുകിടന്നിരുന്ന കെഎസ്ഇബി വൈദ്യുതി ലൈനിന്റെ അപകടസാധ്യത മനസ്സിലാക്കി ബന്ധപ്പെട്ട അധികൃതരെ ഉടൻ വിവരം അറിയിക്കുകയും, കെഎസ്ഇബി ജീവനക്കാർ സമയബന്ധിതമായി എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് ലൈൻ സുരക്ഷിതമാക്കുകയും ചെയ്തു.
സമയോചിതമായി ഇടപെട്ട പ്രദേശവാസികൾക്കും അസോസിയേഷൻ അംഗങ്ങൾക്കും കെഎസ്ഇബി ഉദ്യോഗസ്ഥർക്കും, KSEB AXE ഷിബു സർ മഠത്തുവിളാകം റെസിഡന്റ്സ് അസോസിയേഷന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 🙏🌿⚡

അസോസിയേഷൻ പരിധിയിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് മതിൽക്കെട്ടുകളിൽ നിന്ന് റോഡിലേക്ക് വളർന്നു നിന്നി...
21/06/2026

അസോസിയേഷൻ പരിധിയിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് മതിൽക്കെട്ടുകളിൽ നിന്ന് റോഡിലേക്ക് വളർന്നു നിന്നിരുന്ന ചെടികളും ശാഖകളും അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം കോർപ്പറേഷൻ അധികൃതർ വെട്ടിമാറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

അതോടൊപ്പം, പ്രസ്തുത വസ്തു ശുചിയായി പരിപാലിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി വസ്തുവിന്റെ ഉടമസ്ഥന് കോർപ്പറേഷൻ നിർദേശം നൽകുകയും ചെയ്തു.

ഈ വിഷയത്തിൽ സമയോചിതമായി ഇടപെട്ട് നടപടികൾ സ്വീകരിച്ച കോർപ്പറേഷൻ അധികൃതർക്ക് അസോസിയേഷന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പത്മശ്രീ ശ്രീ പി നാരായണകുറുപ്പ് അവർകൾക്ക് അസോസിയേഷന്റെ ആദരാജ്ഞലികൾ
21/06/2026

പത്മശ്രീ ശ്രീ പി നാരായണകുറുപ്പ് അവർകൾക്ക് അസോസിയേഷന്റെ ആദരാജ്ഞലികൾ

Address

MVRA PEROORKADA
Thiruvananthapuram
695005

Telephone

+918921476395

Website

Alerts

Be the first to know and let us send you an email when Madathuvilakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madathuvilakom:

Shortcuts

Share