State Capital Region of Kerala

State Capital Region of Kerala Welcome to State Capital Region of Kerala
Thiruvananthapuram

കേരള സംസഥാന തലസ്ഥാന കേന്ദ്രമായ തിരുവനന്തപുരത്തേക്ക് ഏവർക്കും സ്വാഗതം.

23/10/2025
Happy OnamStay Home, Stay Safe
30/08/2020

Happy Onam
Stay Home, Stay Safe

29/07/2020
18/07/2020
05/07/2020
07/06/2020

Hello Guys, Dyno Franco here ഈ പദ്ധതികൾ യാഥാർത്യമായാൽ, കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. തിരുവനന്തപുരം വേറെ ലെവൽ –––––––––––––....

23/05/2020
09/05/2020

ദോഹയിൽ നിന്ന് തലസ്ഥാനത്തേക്ക് പ്രവാസികളുമായി ആദ്യ വിമാനം പറന്നിറങ്ങാൻ മണിക്കുറുകൾ മാത്രം ശേഷിക്കെ നഗരസഭയ്ക്ക് കീഴിലുള്ള ക്വാറന്റയിൻ സെന്ററുകളിൽ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ക്വാറന്റയിൻ സെന്ററുകളിൽ ആളുകളെത്തുന്നതിനു മുൻപ് അടിസ്ഥാനാവശ്യങ്ങൾക്കായി പേസ്റ്റ് , ബ്രഷ് , സോപ്പ് , അലക്ക് സോപ്പ് , ലുങ്കി , നൈറ്റി , പില്ലോ , പില്ലോ കവർ , ഹെയർ ഓയിൽ , ഡെറ്റോൾ , ഹാർപ്പിക് , ടോയ്ലറ്റ് ബ്രഷ് , ബക്കറ്റ് , മഗ്ഗ് , വേസ്റ്റ് ബിൻ , പ്ലേറ്റ് , ഗ്ലാസ്സ് , മാസ്ക് , ചീർപ്പ് , ഷാംപു തുടങ്ങി 21 ഐറ്റം സാധനങ്ങൾ ക്വാറന്റയിൻ ചെയ്യപ്പെടുന്ന മുറിയിൽ നഗരസഭ സജ്ജമാക്കിയിട്ടുണ്ട് .

അതോടൊപ്പം തന്നെ ക്വാറന്റയിൻ കാലാവധി അവസാനിക്കുന്നതു വരെ സെന്ററിൽ കഴിയുന്നവർക്ക് വേണ്ട ഭക്ഷണവും നഗരസഭ ഒരുക്കും. 330 ബിൽഡിംഗുകളിലായി 9100 റൂമുകളാണ് കോവിഡ് ഫസ്റ്റ് ലെൻ ട്രീറ്റ്മെന്റിനായി പ്രവാസികൾ മടങ്ങിയെത്തുന്നതിനു മുൻപായി നഗരസഭ കണ്ടെത്തിയിട്ടുള്ളത് . ഇതിൽ 55 ഗവൺമെന്റ് ബിൽഡിംങ്ങുകളും , 275 സ്വകാര്യ ബിൽഡിംങ്ങുകളുമാണ് . 23 ഓഡിറ്റോറിയങ്ങൾ , 125 വിദ്യാഭ്യാസ സ്ഥാപനങ്ങൾ , 79 ഹോട്ടലുകൾ , 34 ലോഡ്ജുകൾ , 14 ഫ്ളാറ്റുകൾ , 22 ഹാളുകൾ എന്നിങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത് .

3793 റൂമുകളിൽ ബാത്ത്റൂം അറ്റാച്ച്ഡ് ആണ് . കൂടാതെ ആനയറ സമേതി ഹാൾ , മൺവിള ട്രെയിനിംങ് സെന്റർ , വുമൺസ് കോളേജ് വഴുതക്കാട് , ഐ എം ജി ഹാൾ , യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ , മാർ ഇവാനിയസ് കോളേജ് , വിഴിഞ്ഞം സെന്റ് മേരീസ് എന്നീ ഏഴ് കേന്ദ്രങ്ങൾ നഗരസഭയ്ക്ക് കീഴിൽ നേരത്തെ തന്നെ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി ക്വാറന്റയിൻ സെന്ററുകളാണ് . നിലവിൽ നഗരസഭയ്ക്ക് കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ ശുചീകരണം , അണുനശീകരണം , ഭക്ഷണവിതരണം എന്നിവ നഗരസഭയാണ് നടത്തുന്നത് .

പോസ്റ്റ്‌ റിപ്പോർട്ട്‌©തിരുവനന്തപുരം മേയർ കെ ശ്രീകുമാർ

05/05/2020
26/04/2020

ലിങ്ക്: www.registernorkaroots.org
കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപോയവർ മറ്റ് പല രീതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്കാണ് പരിഗണന.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. WWW.NORKAROOTS.ORG
എന്ന വെബ്സ്റ്റൈലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. നോർക്ക രജിസ്ട്രേഷന് www.registernorkaroots.org
എന്ന ലിങ്കും സന്ദർശിക്കാവുന്നതാണ്.

മുൻഗണനാ പട്ടിക സർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും മാർഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.സന്ദർശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂർത്തിയാക്കിയവർക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങൾ ഗർഭിണികൾ കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരാണ് മുൻഗണനപട്ടികയിലുള്ളത്. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ആദ്യ പടിയായി നോർക്കയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു.
പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Address

State Capital Region Of Kerala, TCR (Trivandrum Capital Region)
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when State Capital Region of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to State Capital Region of Kerala:

Share