11/06/2024
കാരോട് റൂറൽ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് സഹകരണംസംഘം - പരിസ്ഥിതിദിനാഘോഷവും അനുമോദനസമ്മേളനവും നെയ്യാറ്റിൻകര എം. എൽ. എ ശ്രീ. കെ. ആൻസലൻ നിർവഹിച്ചു. വൃക്ഷതൈ വിതരണം നടത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. സംഘം പ്രസിഡന്റ് എൻ. ധർമരാജിന്റെ അധ്യക്ഷതയിൽ, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. എ. ജോസ്, സംസ്ഥാന ബാലവകാശ കമ്മീഷൻ മെമ്പർ ഡോ. എഫ്. വിൽസൺ , എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എഡ്വിൻ സാം, കാരോട് വാർഡ് പഞ്ചായത്ത് മെമ്പർ സി.ആർ.അജിത, ചെങ്കൽ റൂറൽ സൊസൈറ്റി പ്രസിഡന്റ് ശ്രീ. തങ്കരാജ്, എസ്. എസ്. ജോണി, സംഘം സെക്രട്ടറി ജെ. എ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.