Team Avenue Stock Market Franchisee

Team Avenue Stock Market Franchisee Kerala's No.1 Trading Academy Offering Budget-Friendly Trading Classes,Online and Offline.

Team Avenue starts its journey in 23 November 2020 to provide top-class service to Stock market traders who desired to build a second path for their financial stability in life. We have an expert team of Financial Analysts for supporting our customers on trading and market direction. We are also conducting training sessions for guiding Stock market trading enthusiasts. We are successfully riding high with our more than thousand happy customers.

This Christmas, celebrate the season with smarter market moves 📈As the year comes to a close, plan, learn, and grow with...
25/12/2025

This Christmas, celebrate the season with smarter market moves 📈
As the year comes to a close, plan, learn, and grow with confidence.
Wishing you a Merry Christmas & a prosperous New Year from Team Avenue.

ടിഎംസിവി ഒരു ഒരു മാസം കൊണ്ട്‌ 25% ഉയര്‍ന്നുഇന്ന്‌ 5 ശതമാനമാണ്‌ ടിഎംസിവിയുടെ വിലയിലുണ്ടായ മുന്നേറ്റം. ഇന്നലെ എന്‍എസ്‌ഇയില...
19/12/2025

ടിഎംസിവി ഒരു ഒരു മാസം കൊണ്ട്‌ 25% ഉയര്‍ന്നു

ഇന്ന്‌ 5 ശതമാനമാണ്‌ ടിഎംസിവിയുടെ വിലയിലുണ്ടായ മുന്നേറ്റം. ഇന്നലെ എന്‍എസ്‌ഇയില്‍ 386.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടിഎംസിവി ഇന്ന്‌ 406.55 രൂപ വരെ ഉയര്‍ന്നു.

ടാറ്റാ മോട്ടോഴ്‌സ്‌ കമ്മേഷ്യല്‍ വെഹിക്കിള്‍സി(ടിഎംസിവി)ന്റെ ഓഹരി വില ഒരു മാസം കൊണ്ട്‌ 25 ശതമാനം ഉയര്‍ന്നു. ഇന്ന്‌ ഈ ഓഹരി, വിപണിയില്‍ വ്യാപാരം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി.

ഇന്ന്‌ അഞ്ച്‌ ശതമാനമാണ്‌ ടിഎംസിവിയുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം. ഇന്നലെ എന്‍എസ്‌ഇയില്‍ 386.70 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ടിഎംസിവി ഇന്ന്‌ 406.55 രൂപ വരെ ഉയര്‍ന്നു.

ആഗോള ബ്രോക്കറേജുകളായ ബോഫ സെക്യൂരിറ്റീസും ജെപി മേര്‍ഗനും ടിഎംസിവിയ്‌ക്ക്‌ കവറേജ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ ഓഹരി വില ഉയര്‍ന്നത്‌. ബോഫ സെക്യൂരിറ്റീസ്‌ ഈ ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ ജെപി മോര്‍ഗന്‍ `ഓവര്‍വെയിറ്റ്‌' എന്ന റേറ്റിംഗാണ്‌ ടിഎംസിവിയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. 475 രൂപയിലേക്ക്‌ ഓഹരി വില ഉയരുമെന്നാണ്‌ ഇരു ബ്രോക്കറേജുകളുടെയും പ്രവചനം.

ടാറ്റാ മോട്ടോഴ്‌സില്‍ നിന്നും വിഭജിക്കപ്പെട്ട ടിഎംസിവി നവംബര്‍ 12ന്‌ ആണ്‌ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തത്‌. 28.5 ശതമാനം പ്രീമിയത്തോടെയായിരുന്നു ലിസ്റ്റിംഗ്‌. വിഭജനത്തിനു ശേഷം ഈ ഓഹരിക്ക്‌ നല്‍കിയ വില 267.5 രൂപയാണ്‌.

ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയും ബിസിനസ്‌ രണ്ട്‌ കമ്പനികളുടെ കീഴിലായി മാറ്റിയതോടെയാണ്‌ വിഭജനം നിലവില്‍ വന്നത്‌.

വിഭജനത്തിനു ശേഷം ടാറ്റാ മോട്ടോഴ്‌സ്‌ പാസഞ്ചര്‍ വെഹിക്കിള്‍സിനു (ടിഎംപിവി) നല്‍കിയ വില 400 രൂപയാണ്‌. ഇപ്പോള്‍ 345 രൂപയിലാണ്‌ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്‌.

14 ദിവസങ്ങള്‍ക്കു ശേഷം വിദേശ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തിതുടര്‍ച്ചയായി 14 ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതിനു ശേഷം ബുധ...
19/12/2025

14 ദിവസങ്ങള്‍ക്കു ശേഷം വിദേശ നിക്ഷേപകര്‍ അറ്റനിക്ഷേപം നടത്തി

തുടര്‍ച്ചയായി 14 ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതിനു ശേഷം ബുധനാഴ്‌ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1171 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

നവംബര്‍ അവസാനത്തിലും ഡിസംബറിലെ ആദ്യവാരങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ അറ്റനിക്ഷേപം നടത്തി.

തുടര്‍ച്ചയായി 14 ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതിനു ശേഷം ഡിസംബര്‍ 17 ബുധനാഴ്‌ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1171 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 768 കോടി രൂപയുടെ നിക്ഷേപവും നടത്തി.

ഡിസംബര്‍ 1 മുതല്‍ 12 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 15,959 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

2025 വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വര്‍ഷം എന്ന റെക്കോഡാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.6 ലക്ഷം കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു.

ദ്വിതീയ വിപണിയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടെ 2023ല്‍ ഒഴികെ നാല്‌ വര്‍ഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്

5000 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള ഐപിഒകള്‍ ശരാശരി 22 ശതമാനം ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ഈ വര്‍ഷം നല്‍കിയത്‌.വമ്പന്‍ ഐപിഒകള്‍ ...
19/12/2025

5000 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള ഐപിഒകള്‍ ശരാശരി 22 ശതമാനം ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ഈ വര്‍ഷം നല്‍കിയത്‌.

വമ്പന്‍ ഐപിഒകള്‍ നിക്ഷേപകര്‍ക്ക്‌ നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെന്ന പരാതിക്ക്‌ 2025ല്‍ ഇടമില്ല. ചെറുകിട ഐപിഒകളേക്കാള്‍ മികച്ച നേട്ടമാണ്‌ വന്‍കിട ഐപിഒകള്‍ ഈ വര്‍ഷം നല്‍കിയത്‌.

5000 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള ഐപിഒകള്‍ ശരാശരി 22 ശതമാനം ലിസ്റ്റിംഗ്‌ നേട്ടമാണ്‌ ഈ വര്‍ഷം നല്‍കിയത്‌. അതേ സമയം ആയിരം കോടി രൂപയ്‌ക്ക്‌ താഴെയുള്ള ചെറിയ ഐപിഒകള്‍ നല്‍കിയ ശരാശരി ലിസ്റ്റിംഗ്‌ നേട്ടം 7.5 ശതമാനം മാത്രം.

11,600 കോടി രൂപ ഐപിഒ വഴി സമാഹരിച്ച എല്‍ജി ഇലക്‌ട്രോണിക്‌സ്‌ 48 ശതമാനം നേട്ടമാണ്‌ ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ നല്‍കിയത്‌. 5420 കോടി രൂപയുടെ ഐപിഒ നടത്തിയ മീഷോ നല്‍കിയ ലിസ്റ്റിംഗ്‌ നേട്ടം 53 ശതമാനമാണ്‌. ഗ്രോ, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ എന്നീ ഐപിഒകളും 10 ശതമാനത്തിന്‌ മുകളില്‍ ലിസ്റ്റിംഗ്‌ നേട്ടം നല്‍കി.

അതേ സമയം ലിസ്റ്റ്‌ ചെയ്‌ത ദിവസത്തെ പ്രകടനത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന 13 ഐപിഒകളും ആയിരം കോടി രൂപയ്‌ക്ക്‌ താഴെയുള്ളതാണ്‌. 116.5 കോടി രൂപ സമാഹരിച്ച ജിങ്കുശാല്‍ ഇന്റസ്‌ട്രീസ്‌ നല്‍കിയ ലിസ്റ്റിംഗ്‌ നേട്ടം 0.5 ശതമാനം മാത്രം. 122 കോടി രൂപ സമാഹരിച്ച ഓം ഫ്രെയ്‌റ്റ്‌ ഫോര്‍വേഡേഴ്‌സ്‌ ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ 36 ശതമാനം ഇടിയുകയാണ്‌ ചെയ്‌തത്‌.

5000 കോടി രൂപക്ക്‌ മുകളിലുള്ള ഒരു ഐപിഒയും ലിസ്റ്റിംഗില്‍ നഷ്‌ടം രേഖപ്പെടുത്തിയിട്ടില്ല. മീഷോ, ഗ്രോ എന്നീ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം വളരെ മികച്ച നേട്ടമാണ്‌ നല്‍കിയത്‌. ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 50 ശതമാനത്തിലേറെ ഈ ഓഹരികളുടെ വില ഉയര്‍ന്നു.

ഐഒബി 5% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?കേന്ദ്രസര്‍ക്കാര്‍ ഐഒബിയുടെ 95 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌. സെബിയുടെ ചട്ടം അനുസര...
18/12/2025

ഐഒബി 5% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

കേന്ദ്രസര്‍ക്കാര്‍ ഐഒബിയുടെ 95 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌. സെബിയുടെ ചട്ടം അനുസരിച്ച്‌ ഐഒബിയുടെ പബ്ലിക്‌ ഷെയര്‍ ഹോള്‍ഡിംഗ്‌ കുറഞ്ഞത്‌ 25 ശതമാനമാകേണ്ടതുണ്ട്‌.

പൊതുമേഖലാ ബാങ്ക്‌ ആയ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കി (ഐഒബി)ന്റെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം ഇടിഞ്ഞു. ഇന്നലെ 36.57 രൂപയ്‌ക്ക്‌ ക്ലോസ്‌ ചെയ്‌ത ഐഒബിയുടെ ഓഹരി ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 36.45 രൂപയാണ്‌.

കേന്ദ്രസര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി ഐഒബിയുടെ മൂന്ന്‌ ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കുമെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ വില ഇടിഞ്ഞത്‌.

34 രൂപയ്‌ക്ക്‌ ആണ്‌ ഒഎഫ്‌എസ്‌ വഴി ഓഹരികള്‍ വില്‍ക്കുന്നത്‌. ഇത്‌ ഇന്നലെ ക്ലോസ്‌ ചെയ്‌ത വിലയില്‍ നിന്നും ഏഴ്‌ ശതമാനം താഴെയാണ്‌.

കേന്ദ്രസര്‍ക്കാര്‍ ഐഒബിയുടെ 95 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌. സെബിയുടെ ചട്ടം അനുസരിച്ച്‌ ഐഒബിയുടെ പബ്ലിക്‌ ഷെയര്‍ ഹോള്‍ഡിംഗ്‌ കുറഞ്ഞത്‌ 25 ശതമാനമാകേണ്ടതുണ്ട്‌.

പഞ്ചാബ്‌ സിന്ദ്‌ ബാങ്ക്‌, യൂകോ ബാങ്ക്‌ തുടങ്ങിയ മറ്റ്‌ പൊതുമേഖലാ ബാങ്കുകളിലും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി ഉടമസ്ഥത 90 ശതമാനത്തിന്‌ മുകളിലാണ്‌.

സമാന മേഖലയിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്‌എച്ച്‌ ഇന്റര്‍നാഷണലിന്റെ ഇഷ്യു വില ന്യായമായ മൂല്യത്തിലാണെന്ന്‌ ...
17/12/2025

സമാന മേഖലയിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്‌എച്ച്‌ ഇന്റര്‍നാഷണലിന്റെ ഇഷ്യു വില ന്യായമായ മൂല്യത്തിലാണെന്ന്‌ അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.

കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഇന്ന്‌ തുടങ്ങി. ഡിസംബര്‍ 18 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

365-384 രൂപയാണ്‌ ഇഷ്യു വില. 39 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഡിസംബര്‍ 19ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഡിസംബര്‍ 23ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

നിലവില്‍ കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ പ്രീമിയമില്ല. ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യത കുറവാണെന്നാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്‌. അതേ സമയം സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിസിഷന്‍ വയേഴ്‌സ്‌ ഇന്ത്യ, രാമ രത്‌ന വയേഴ്‌സ്‌ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്‌എച്ച്‌ ഇന്റര്‍നാഷണലിന്റെ ഇഷ്യു വില ന്യായമായ മൂല്യത്തിലാണെന്ന്‌ അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

മാഗ്നറ്റ്‌ വൈന്റിംഗ്‌ വയറുകള്‍ ഉല്‍പ്പാദിപ്പിക്കന്ന രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയാണ്‌ കെഎസ്‌എച്ച്‌ ഇന്റര്‍നാഷണല്‍. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 226 കോടി രൂപ കടം തിരിച്ചടക്കുന്നതിനു വിനിയോഗിക്കും.

87 കോടി രൂപ പുതിയ മെഷിണറി വാങ്ങുന്നതിനും 8.8 കോടി രൂപ സൗരോര്‍ജ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കുമായാണ്‌ വിനിയോഗിക്കുന്നത്‌.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 22.6 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. 558.7 കോടി രൂപ വരുമാനം കൈവരിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌, ശ്രീറാം ഫിനാന്‍സ്‌, എന്നിവയാണ്‌ നവംബറില്‍ മ്യൂച്വല്‍ ഫണ്ടുക...
17/12/2025

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌, ശ്രീറാം ഫിനാന്‍സ്‌, എന്നിവയാണ്‌ നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മുഖ്യമായും വാങ്ങിയ ഓഹരികള്‍.

നവംബറില്‍ ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയപ്പോള്‍ കരുതലോടെയുള്ള സമീപനമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകൊണ്ടത്‌. പ്രൈവറ്റ്‌ ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും ഓഹരികള്‍ വാങ്ങുന്നതിന്‌ മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ഗണന നല്‍കി.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌, ശ്രീറാം ഫിനാന്‍സ്‌, എല്‍&ടി ഫിനാന്‍സ്‌, മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍, ഐടി ബ്ലൂചിപ്‌ ഓഹരികളായ ടിസിഎസ്‌, ഇന്‍ഫോസിസ്‌ എന്നിവയാണ്‌ നവംബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മുഖ്യമായും വാങ്ങിയ ഓഹരികള്‍.

മാരികോ, ആദിത്യ ബിര്‍ള സണ്‍ലൈഫ്‌, മുത്തൂറ്റ്‌ ഫിനാന്‍സ്‌ തുടങ്ങിയ ഓഹരികള്‍ ചില മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണമായും വിറ്റൊഴിഞ്ഞപ്പോള്‍ ആര്‍ബിഎല്‍ ബാങ്ക്‌, ഏയ്‌ഞ്ചല്‍ വണ്‍, പ്രാജ്‌ ഇന്റസ്‌ട്രീസ്‌ തുടങ്ങിയ ഓഹരികളെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തി.

നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപത്തില്‍ 21.2% വര്‍ധനയാണുണ്ടായത്‌. നവംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 29,911 കോടി രൂപയായി ഉയര്‍ന്നു. ഒക്‌ടോബറില്‍ 24,690 കോടി രൂപയുടെ നിക്ഷേപമായിരുന്നു നടന്നത്‌.

ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം കുറഞ്ഞു; ലാഭമെടുപ്പിനുള്ള സമയമോ?നവംബറില്‍ 4741 കോടി രൂപയാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളില്‍ നിക്ഷേപ...
16/12/2025

ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം കുറഞ്ഞു; ലാഭമെടുപ്പിനുള്ള സമയമോ?

നവംബറില്‍ 4741 കോടി രൂപയാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഒക്‌ടോബറില്‍ 7743 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്താണ്‌ ഇത്‌.

നവംബറില്‍ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടു(ഇടിഎഫ്‌)കളിലെ നിക്ഷേപം മുന്‍മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനത്തിലേറെ കുറഞ്ഞു. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം കുറയുന്നത്‌.

നവംബറില്‍ 4741 കോടി രൂപയാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഒക്‌ടോബറില്‍ 7743 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്താണ്‌ ഇത്‌. സെപ്‌റ്റംബറില്‍ 8636 കോടി രൂപയുടെ നിക്ഷേപമാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകളിലെത്തിയത്‌.

കഴിഞ്ഞ രണ്ട്‌ മാസങ്ങളില്‍ ഗോള്‍ഡ്‌ ഇടിഎഫുകളിലെ നിക്ഷേപം കുറഞ്ഞത്‌ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിലുള്ള വിശ്വാസം കുറഞ്ഞതു കൊണ്ടല്ലെന്നും ഉയര്‍ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത്‌ സ്വാഭാവികമാണെന്നും വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു.

ഒക്‌ടോബറില്‍ ഗോള്‍ഡ്‌ ഇടിഎഫ്‌ ആയ ഗോള്‍ഡ്‌ബീസിന്റെ വില 108.69 രൂപ വരെ ഉയര്‍ന്നതിനു ശേഷം 95.5 രൂപ വരെ ഇടിഞ്ഞിരുന്നു. അതിനു ശേഷം വില വീണ്ടും ഉയരുകയും ഇന്നലെ 111.09 രൂപ എന്ന പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞയാഴ്‌ച യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ കുറച്ചതിനെ തുടര്‍ന്ന്‌ സ്വര്‍ണത്തിന്റെ വിലയില്‍ ശക്തമായ മുന്നേറ്റമാണുണ്ടായത്‌. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളില്‍ നാല്‌ ശതമാനത്തിലേറെയാണ്‌ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്‌.

സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള ഡിമാന്‍ഡ്‌ ഗണ്യമായി കുറയാന്‍ സാധ്യതയില്ല. രാജ്യാന്തര ബന്ധങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ സ്വര്‍ണം സുരക്ഷിതമായ മൂല്യ സംഭരണിയായി കണക്കാക്കപ്പെടുന്നതിനാല്‍ ഈ പ്രവണത തുടരുമെന്നാണ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.

A smooth visual transition shows how small, regular investments grow over time, from a single coin → stack → upward grap...
16/12/2025

A smooth visual transition shows how small, regular investments grow over time, from a single coin → stack → upward graph. This visually demonstrates compounding growth and makes financial learning easy to grasp for beginners.

വിദേശ നിക്ഷേപകരുടെ വില്‍പ്പനയില്‍ പുതിയ റെക്കോഡ്‌ദ്വിതീയ വിപണിയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടെ 2023ല്‍ ഒഴികെ നാല്‌ ...
15/12/2025

വിദേശ നിക്ഷേപകരുടെ വില്‍പ്പനയില്‍ പുതിയ റെക്കോഡ്‌

ദ്വിതീയ വിപണിയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടെ 2023ല്‍ ഒഴികെ നാല്‌ വര്‍ഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

2025 വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വര്‍ഷമായി മാറി. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1840 കോടി ഡോളര്‍ (1.6 ലക്ഷം കോടി രൂപ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചു.

ഇതിന്‌ മുമ്പ്‌ 2022ല്‍ ആയിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും വലിയ വില്‍പ്പന നടത്തിയത്‌- 1.2 ലക്ഷം കോടി രൂപ.

ദ്വിതീയ വിപണിയില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടെ 2023ല്‍ ഒഴികെ നാല്‌ വര്‍ഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. 2023ല്‍ അവ 1.3 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

2025ല്‍ ഇതുവരെ 2.3 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നടത്തിയത്‌. അതേ സമയം അവ പ്രാഥമിക വിപണിയില്‍ 70,000 കോടി രൂപ നിക്ഷേപിച്ചു.

2024ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ 1.2 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌.

ഈ വര്‍ഷം ഡിസംബറിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടര്‍ന്നു. ഡിസംബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 15,959 കോടി രൂപയുടെ വില്‍പ്പന നടത്തി.

അതേ സമയം ഡിസംബറില്‍ ഇതുവരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 39,965 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന വിപണിയെ ബാധിക്കാതിരുന്നതും വിപണി ശക്തമായ നിലയില്‍ തുടര്‍ന്നതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തിയത്‌ മൂലമാണ്‌.

വിദേശ നിക്ഷേപകര്‍ നവംബറില്‍ 3765 കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു.

ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 14,610 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയതിനു ശേഷമാണ്‌ നവംബറില്‍ വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. അതേ സമയം ജൂലായ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെ തുടര്‍ച്ചയായി മൂന്ന്‌ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു.

2023ല്‍ 47.5 ശതമാനവും 2024ല്‍ 29.3 ശതമാനവും നേട്ടം കൈവരിച്ചതിനു ശേഷമാണ്‌ 2025ല്‍ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഇടിവ്‌ നേരി...
12/12/2025

2023ല്‍ 47.5 ശതമാനവും 2024ല്‍ 29.3 ശതമാനവും നേട്ടം കൈവരിച്ചതിനു ശേഷമാണ്‌ 2025ല്‍ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഇടിവ്‌ നേരിട്ടത്‌.

2025ല്‍ സ്‌മോള്‍കാപ്‌ വിപണി ഏഴ്‌ വര്‍ഷത്തിനിടയിലെ കനത്ത ഇടിവാണ്‌ നേരിട്ടത്‌. ചെലവേറിയ ഓഹരികളിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദമാണ്‌ സ്‌മോള്‍കാപ്‌ വിഭാഗത്തിലുണ്ടായത്‌.

ഈ വര്‍ഷം ഇതുവരെ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക 9.45 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2023ല്‍ 47.5 ശതമാനവും 2024ല്‍ 29.3 ശതമാനവും നേട്ടം കൈവരിച്ചതിനു ശേഷമാണ്‌ 2025ല്‍ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഇടിവ്‌ നേരിട്ടത്‌.

ചെലവേറിയ നിലയില്‍ വ്യാപാരം ചെയ്യുന്ന സ്‌മോള്‍കാപ്‌ ഓഹരികളില്‍ നിന്ന്‌ നിക്ഷേപകര്‍ ലാര്‍ജ്‌കാപ്‌ ഓഹരികളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌ വില്‍പ്പനയ്‌ക്കു കാരണമായി. പല സ്‌മോള്‍കാപ്‌ കമ്പനികളും പ്രതീക്ഷിച്ച ലാഭവര്‍ധന കൈവരിക്കാത്തതും വില്‍പ്പനയ്‌ക്ക്‌ ആക്കം കൂട്ടി.

2023ലും 2024ലുമായി 93 ശതമാനം നേട്ടം നല്‍കിയതിനു ശേഷമാണ്‌ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഇടിവിന്റെ പാതയിലേക്ക്‌ തിരിഞ്ഞത്‌.

ആയിരത്തോളം ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം ഇടിഞ്ഞു. 440 സ്‌മോള്‍കാപ്‌ ഓഹരികള്‍ 50 ശതമാനം ഇടിവാണ്‌ നേരിട്ടത്‌.

നിക്ഷേപകരെ നേരത്തെ ഏറെ ആകര്‍ഷിച്ചിരുന്ന ചില ഓഹരികള്‍ ഉയര്‍ന്ന വിലയില്‍ നിന്നും 80 ശതമാനം മുതല്‍ 90 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌. ജിടിഎല്‍ ഇന്‍ഫ്ര, സുബെക്‌സ്‌, വക്രാംഗി, ഡിഷ്‌ ടിവി, ജിവികെ പവര്‍, റിലയന്‍സ്‌ ഇന്‍ഫ്ര, റിലയന്‍സ്‌ പവര്‍ തുടങ്ങിയ ഓഹരികള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

Address

First Floor, Welmen Center, Panavila Junction
Thiruvananthapuram
695001

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919074242801

Website

Alerts

Be the first to know and let us send you an email when Team Avenue Stock Market Franchisee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team Avenue Stock Market Franchisee:

Share