12/01/2021
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*ആചാര്യ വന്ദനം*
🛕🛕🛕🛕🛕🛕🛕🛕🛕🛕
*സ്വാമി വിവേകാനന്ദൻ*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ* *നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരി ദേവിയു യുടേയും* *പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി 1863 🔅ജനുവരി 12 🔅തിങ്കളാഴ്ച* *മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്.*
*വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിദേവിയുടേയും മൂന്ന് മക്കൾ നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര് (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ് നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം* *ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തുതന്നെ നരനുണ്ടായിരുന്നു. കുട്ടിക്കാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും* *നരനു വശമായി.*
*വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ് നരേന് പ്രാഥമിക പാഠങ്ങൾ പകർന്നു നൽകിയത്. അതിനു ശേഷം കുട്ടിയെ ഏഴാം* *വയസ്സിൽ മെട്രൊപൊളിറ്റൻ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങി. 1879-ൽ നരൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം ക്ലാസ്സിൽ ജയിച്ച് പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. പിന്നീട് ജനറൽ അസ്സംബ്ലീസ് ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു.* *മധുരശബ്ദത്തിനുടമയായിരുന്ന നരൻ വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും* *പഠിച്ചിട്ടുണ്ട്. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു.*
*ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത് സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്?* *മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്.*
*വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല* . *അക്കാലത്ത് തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊഫ .വില്യം ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്* *അറിഞ്ഞത്. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച് അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം* *ആലപിച്ചു* .
*"മനസ്സേ, നീ നിന്റെ വീട്ടിലേക്ക് തന്നെ പോകൂ " എന്ന് അർത്ഥമാക്കുന്ന ഹിന്ദി* *ഗാനമായിരുന്നു സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണപരമഹംസരുമായുള്ള* *ആദ്യ കൂടിക്കാഴ്ച്ചയിൽ അദ്ദേഹത്തിനായി സമർപ്പിച്ചത്* ....
*സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്* *ക്ഷണിച്ചിട്ടാണ് മടങ്ങിയത്.*
*ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്.* *'നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ* *മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു* .....
*നരേന്ദ്രനെ ഏറെക്കാലമായ് അലട്ടിയിരുന്ന ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന് 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്* *ആഗ്രഹിക്കുന്നവന് ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി.*
*നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ* *ആണ് ശ്രീരാമകൃഷ്ണനിൽ കണ്ടത്* . *ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.*
*1884-ൽ നരേന്ദ്രന്റെ പിതാവ് മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ* *തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു* *പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന് സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി.
*എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഭക്ഷണത്തിനും വസ്ത്രത്തിനും* *മുട്ടുവരില്ലെന്നായിരുന്നു അദ്ദേഹം നരേന്ദ്രനിൽ അപ്പോൾ ചൊരിഞ്ഞ അനുഗ്രഹവർഷം... നീ സുഖങ്ങൾ* *അനുഭവിക്കാൻ ജനിച്ചവനല്ല.... ഒരു ലക്ഷ്യത്തിനായി പിറവിയെടുത്തവനാണെന്നായിരുന്നു ശ്രീ രാമകൃഷ്ണൻ* *വിവേകാനന്ദനേക്കുറിച്ച് പറഞ്ഞത്.....*
*1885 യിൽ ശ്രീ രാമകൃഷ്ണ ദേവന് സുഖമില്ലാതെയായി* ..... *തന്റെ അന്ത്യശ്വാസത്തിലും അദ്ദേഹം നരേന്ദ്രന്റെ ശിരസ്സിൽ കൈകൾ* *വെച്ച് അനുഗ്രഹിച്ച് എല്ലാ കാര്യങ്ങളും ഇനി നീയാണ് നിർവ്വഹിക്കേണ്ടതെന്നും അത് ദേവി നിന്നെക്കൊണ്ട് ചെയ്യിപ്പിക്കുമെന്നും അദ്ദേഹം വിവേകാനന്ദനോട് പറയുകയുണ്ടായി* .....
*1886 ആഗസ്ത് 16 ന് ശ്രീ രാമകൃഷ്ണപരമഹംസൻ സമാധിയായി* ....
*അതിന് ശേഷം സ്വാമി വിവേകാനന്ദൻ വരാഹനഗരത്തിൽ ആശ്രമം പണിത് സന്യാസിസുഹൃത്തുക്കളുമായി ജപധ്യാനങ്ങളിൽ മുഴുകി...*
*1892 യിലാണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്.....കേരളത്തിലെ അസമത്വവും ജന്മിത്വവും സവർണ്ണ മേധാവിത്വവും നിലനിന്നിരുന്ന കാലത്താണ് അദ്ദേഹം ഇവിടെ എത്തുന്നത്. ഈ അവസ്ഥ കണ്ട് സ്വാമി വിവേകാനന്ദൻ കേരളത്തെ "ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ചു. കേരളസന്ദർശനത്തിനുശേഷം* *കാൽനടയായാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് തപധ്യാനത്തിന്* *പോയത്..... കന്യാകുമാരി കടലിലൂടെ നീന്തി കടലിന് മധ്യത്തിലായുള്ള പാറയിൽ* *ചെന്നെത്തിയാണ് അദ്ദേഹം പാറയ്ക്കുമേൽ ഇരുന്ന് ധ്യാനത്തിൽ മുഴുകിയത്* .... *അദ്ദേഹം ധ്യാനം ചെയ്ത ആ പാറയാണ് ഇന്നത്തെ വിവേകാനന്ദപ്പാറ..... ഇന്ന് അത്* *ഒരു വിനോദസഞ്ചാരകേന്ദ്രമായി കന്യാകുമാരിയിൽ നിലകൊള്ളുന്നു* ....
*മലയാളത്തിന്റെ പ്രിയകവി പി. കുഞ്ഞിരാമൻ നായർ സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്* *ഇങ്ങനെയാണ്* ,
🛕🛕🛕🛕🛕🛕🛕🛕🛕🛕
" *ഉദിക്കും ദിനകരൻ*
*ദർശിച്ചു പാറക്കെട്ടി* -
*ന്നുപരി തിളങ്ങുന്നൊ* -
*രുജ്ജ്വല രവിബിംബം".*
*ഉദിച്ചുയരുന്ന സൂര്യൻ ജ്വലിക്കുന്ന മറ്റൊരു സൂര്യബിംബത്തെ പാറക്കെട്ടിന്* *മുകളിൽ ദർശിച്ചു എന്ന് കുറിച്ച് സ്വാമി വിവേകാനന്ദനെ അദ്ദേഹം* *ഉദയസൂര്യനായാണ് സങ്കല്പിച്ചിരിക്കുന്നത്* ......
🛕🛕🛕🛕🛕🛕🛕🛕🛕🛕
*സ്വാമി വിവേകാനന്ദൻ 1893 യിൽ ഷിക്കാഗോയിൽ അമേരിക്കക്കാർക്ക്* *മുൻപിൽ നടത്തിയ പ്രസംഗമാണ് ചരിത്രത്താളുകളിൽ എഴുതപ്പെട്ടത്* ......
*അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എന്നായിരുന്നു* *അദ്ദേഹം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തത്.......*
*1897 യിലായിരുന്നു സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണമഠവും ശ്രീരാമകൃഷ്ണമിഷനും സ്ഥാപിച്ചത്....* *ശ്രീ* *രാമകൃഷ്ണ പരമഹംസന്റെ സന്യാസിശിഷ്യന്മാരുടെ* *സംഘമായിരുന്നു ശ്രീരാമകൃഷ്ണമഠം...*
*സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന്റെ അവസാന ദിനങ്ങളിൽ കൊച്ചുകുട്ടികളെപ്പോലെ പെരുമാറാൻ* *തുടങ്ങിയിരുന്നു..... പശുക്കളോടും ആടുകളോടുമൊക്കെ അദ്ദേഹം കളിക്കാൻ* *തുടങ്ങി...... അങ്ങനെ, 1902 ജൂലൈ നാലാം തീയതി ആ മഹാത്മാവ് നിത്യധ്യാനത്തി* *ൽ ലയിച്ചു സമാധിയായി......*
*ആ ദിവ്യതേജസ്സിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം* *അർപ്പിച്ചുകൊണ്ട്* ,
*ആചാര്യ ദേവോ ഭവ :* 🙏🌷
*സ്വപ്ന. കെ. ദാസ്*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️