27/03/2026
ഒരു മഴയും തോരാതിരുന്നിട്ടില്ല.... ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല....
ഒരു മഹാമാരിയുടെ പിൻതുടർച്ചയായി രൂപപ്പെട്ടതും കൂടപ്പെട്ടതും അറിവുകൾ പരത്തുന്നതും കൂട്ടായ്മ അനുഭവിക്കുന്നതുമായ ഒരു ഗ്രൂപ്പാണ് ഓഹരി വിപണി...
നിസ്വാർത്ഥരായ അനേകം വ്യക്തിപ്രഭാവങ്ങൾ നിസ്സീമമായ അറിവിന്റെ വിതാനമൊരുക്കി നിക്ഷേപത്തിന്റെ പന്ഥാവിൽ പലർക്കും ഒരു തിരിനാളമായ്, ഒരു തണൽ മരചില്ലയായ്, ഒരു കൈത്താങ്ങായ്, സമയം അർപ്പിച്ച് വളർത്തിയ ഈ വടവൃക്ഷത്തിന്റെ വേരുകൾ ലോകമെമ്പാടും പടർന്നിരിക്കുന്നു...
ജാതി, മത, വർണ്ണ, വംശ, വർഗ്ഗ, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ലാതെ ഒരേയൊരു ലക്ഷ്യത്തോടെ അറിവുകൾ പകരുന്ന ഈ കൂട്ടം എന്തുകൊണ്ടും സമാനതകളില്ലാത്ത ഒരു ഗ്രൂപ്പായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല...
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയും ഇറാനും ഇസ്രയേലും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ വിക്രിയകളുടെ വിന്യാസം കാരണം നാം അനുഭവിക്കുന്ന മാനസികവ്യഥ ഞങ്ങൾക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണെന്നു അറിയാം...
ഒരു ഫേസ്ബുക് ഗ്രൂപ്പ് മെമ്പർ എന്നതിലുപരി പലരും ഇവിടെനിന്നും തീർത്ത സൗഹൃദങ്ങൾ.. സാഹോദര്യ ബന്ധങ്ങൾ... ബിസിനസ് ബന്ധങ്ങൾ... കാതങ്ങൾക്കകലെ ആണെങ്കിലും ഒരുവിളിപ്പാട് അകലെയന്നപോലെയുള്ള മാനസിക അടുപ്പമുള്ള കൂട്ടുകാർ...
ആത്മാർത്ഥതയുടെ നിറത്തിന് മങ്ങലേൽക്കാതെ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വങ്ങൾ... അറിവിന്റെ സഹായഹസ്തങ്ങളും നീട്ടി അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന പ്രിയപ്പെട്ടവർ... നാം മനസിലാക്കിയ ഒരു കാര്യമുണ്ട്... എല്ലാത്തിനും ഉപരി നമ്മുടെ സിരകളിലൂടെ ഒഴുകുന്നത് ഒരേ ചോരയാണെന്നും...നാമെല്ലാവരും ശ്വസിക്കുന്നത് ഓക്സിജൻ ആണെന്നും!
മണ്ണിനും മാനത്തിനും മഹത്വത്തിനും വേണ്ടിയുള്ള കൊരുത്ത പോരാട്ടത്തിൽ മണ്ണടിഞ്ഞുപോകുന്നത് അവനവൻ തന്നെ കെട്ടിപ്പടുത്ത മഹാസൗധങ്ങളും മണിമാളികകളും, ഒപ്പം മനുഷ്യനും ആണെന്നുള്ള മഹനീയമായ സത്യം മനസ്സിൽ നിനയ്ക്കാതെ, നിരന്തരമായി നിർദ്ദയം പെരുമാറുന്ന ലോകനേതാക്കൾക്ക് ദൈവം ബുദ്ധിനൽകട്ടെ എന്ന് പ്രാർത്ഥിക്കാം...
എന്തായാലും, താൽക്കാലികമായി കുറിക്കപ്പെട്ട ഈ യുദ്ധ-വിരാമം എന്നന്നേക്കുമായി മാറട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു...
കാലചക്രത്തിന്റെ സൂചികകൾ നിർവ്വികാരേന ചലിച്ചുകൊണ്ടേ ഇരിക്കും! അതിനു യുദ്ധമെന്നോ, ദുരിതമെന്നോ, മഹാമാരിയെന്നോ, പെരുമഴയെന്നോ, വരൾച്ചയെന്നോ, ക്ഷാമമെന്നോ ഒന്നും തന്നെയില്ല! കൂടെ ഓടുവാൻ വിധിക്കപ്പെട്ടവൻ മനുഷ്യൻ!
ഓഹരിയും സ്വർണ്ണവും വെള്ളിയും റിയൽ എസ്റ്റേറ്റും ഒക്കെ കാലചക്രത്തിന്റെ തിരിവിൽ മേൽകീഴായി കറങ്ങിമറിയുമ്പോൾ ഉണ്ടാകുന്ന ചിന്താകുലതയെ മറികടക്കാൻ തലക്കുമീതെ പായുന്ന ഡ്രോണുകളും മിസൈലുകളും ഉള്ളിന്റെ ഉള്ളിൽ പരത്തുന്ന ഭീതി തന്നെ ധാരാളം...
എന്നിരുന്നാലും
- ഈ സമയവും കടന്നു പോകും... നാമിന്നു കടന്നു പോകുന്ന ഇരുണ്ടു കറുത്ത തുരങ്കത്തിന്റെ മറുഭാഗത്ത് കാണുമെന്നു പ്രതീക്ഷിക്കുന്ന ശുഭാപ്തി വിശ്വാസത്തിന്റെ വെളിച്ചമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്ന അറിവ് ഏവർക്കും ആവശ്യമായിരിക്കുന്നു...
ഇന്നിന്റെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ മനധൈര്യവും ശക്തിയും സർവശക്തൻ എല്ലാവർക്കും നൽകട്ടെ....
നിക്ഷേപകരുടെ മനഃശാസ്ത്രം വിശകലനം ചെയ്‌താൽ ഓരോ വ്യക്തിയും "Unique" ആണെന്ന് പറയാം...
Herd Mentality, Fear of Missing Out, Greed, Aggressive, Conservative, "It's NOT for Me" mind-set, Impulsive അങ്ങനെ പലതരം അവസ്ഥാ-വിശേഷങ്ങൾ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇന്നത്തെ "മാർക്കറ്റ് നിലപാടിൽ" തികച്ചും വേണ്ടത് "സംയമനം" അഥവാ മനസ്സിലുണ്ടാകുന്ന വേലിയേറ്റങ്ങളെ നിയന്ത്രിക്കുക എന്നതാണ്... അവിടെയാണ് ഒരു മെന്ററുടെ അനിവാര്യത മനസ്സിലാകുന്നത്...
"Don't catch a falling knife!" എന്ന ചൊല്ല് എല്ലാവർക്കും സുപരിചതം ആകും... എന്നാൽ അതിന്റെ മറുവശം ആരും ചിന്തിക്കാറില്ല. എരിച്ചുവിട്ട റോക്കറ്റുപോലെ മാർക്കറ്റ് പോയപ്പോൾ ഇടവും വലവും ചാടികേറിയവരിൽ അധികവും മാർക്കറ്റിനൊപ്പം പൊട്ടിച്ചിതറി എന്നത് വാസ്തവം.
86K Sensex ലെവലിൽ നിന്നും പടിയിറങ്ങിവന്ന സൂചികയിൽ ഉണ്ടായിരുന്ന Opportunity ("അവസരം') കാണുന്നതിന് കണ്ണിൽ വെളിച്ചം ഉണ്ടായിരുന്നവർ വളരെ ചുരുക്കം...
താഴേക്ക് പോകുമ്പോൾ അയ്യോ, വീഴുന്നെ എന്ന് പറഞ്ഞുള്ള വിലാപം...മാർക്കറ്റ് മേലോട്ടു കേറുമ്പോൾ "അയ്യോ.. ഇന്നലെ വാങ്ങേണ്ടിയിരുന്നു... ധാ കേറിപ്പോയെ എന്നുള്ള പരിഭവം...
"ഒരാളെന്നല്ല, സാക്ഷാൽ charls ശോഭരാജിന് പോലും മാർക്കറ്റിന്റെ അടിത്തട്ടും അത്യ-ഉയരവും നിർവചിക്കാൻ ആവില്ലെന്ന സത്യം അറിയാവുന്നവർക്ക് ഉള്ളതാണ് ഈ സിസ്റ്റമാറ്റിക് നിക്ഷേപം..
ഒപ്പം അസറ്റ് അലോക്കേഷൻ സ്ട്രാറ്റജിയും റീ ബാലൻസിങ്ങും...
SIP ചെയ്യുമ്പോൾ പോർട്ഫോളിയോയിൽ ലിക്വിഡ് ഫണ്ട് ചേർക്കണം എന്ന് പലപ്പോഴും ഞാൻ എന്റെ കുറിപ്പുകളിൽ പരാമർശിച്ചിട്ടുണ്ട്.
അത്തരത്തിൽ സമാഹരിച്ച പണത്തിൽ നിന്നും ഓരോരുത്തരുടെയും ഫൈനാൻഷ്യൽ ഗോളുകൾക്ക് അടിസ്ഥാനത്തിൽ debt ഫണ്ടിൽ നിന്നും Equity ഫണ്ടുകളിലേക്ക് സ്വിച്ച് ചെയുവാൻ തക്കവണ്ണം ഉള്ള ഒരു സമയം ആണ് / ആയിരുന്നു ഈ ദിവസങ്ങൾ...
ഒട്ടു നിനച്ചിരിക്കാതെയുള്ള ഒരു നിമിഷത്തിൽ ഒരഞ്ചു ദിനത്തേക്കു ആ ഭൂലോക വട്ടൻ പ്രഖ്യാപിച്ച വെടിനിർത്തൽ ആകാം, താൽക്കാലികമായെങ്കിലും സൂചികയുടെ ദിശ തിരിച്ചു വിട്ടിരിക്കുകയാണ്...
ഇനി എന്താണ് നാളെ എന്നറിയില്ല എന്നിരുന്നാലും 75000 ലെവലിലുള്ള സെൻസെക്ക്സിലേക്ക് അല്പാല്പമായി നിക്ഷേപിക്കുന്നത് FOMO അല്ല- മറിച്ച് "സാക്ഷാൽ മിസ്സിംഗ് ഔട്ട്" തന്നെ ഒഴിവാക്കുന്നതിനും അത്യാവശ്യം നല്ല വാല്യൂവേഷനിൽ enter ചെയ്യന്നതിനും സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്...
ഇനിയും മാർക്കറ്റ് ഇടിയാനുള്ള സാദ്ധ്യതകൾ തള്ളി കളയാൻ പറ്റില്ലെന്ന കാരണം കൊണ്ട് തന്നെ ഒരല്പം പണം ഡെബ്റ് ഫണ്ടിലോ ബാങ്ക് അക്കൗണ്ടിലോ ഫിക്സഡ് ഡെപ്പോസിറ്റിലോ സൂക്ഷിക്കുന്നതും നന്നാവും-(എമർജൻസി ഫണ്ടിന്റെ കാര്യമല്ല - അതിനു മേലെയുള്ള ഫണ്ടിന്റെ കാര്യം ആണ് പറഞ്ഞത്) അത് മാർക്കറ്റ് ഇടിയുമ്പോൾ എടുത്ത് നിക്ഷേപിക്കണം എന്ന് മാത്രം.
Going forward...!
നിങ്ങളുടെ SIP നിക്ഷേപങ്ങളിൽ Debt Fund ഇല്ലെങ്കിൽ ഉടൻ തന്നെ അത് ചേർക്കുക... ഇത്തരം മാർക്കറ്റ് അവസരങ്ങളിൽ, നിങ്ങളുടെ കയ്യിൽ നിക്ഷേപിക്കുവാൻ പണം ഇല്ലെങ്കിൽ പോലും - ആ debt ഫണ്ടിൽ accumulate ആയ പണം, ഇക്വിറ്റി ഫണ്ടുകൾ വാങ്ങുന്നതിനു ഉപയോഗിക്കുവാൻ സാധിക്കണം- അത് തന്നെ ചെയ്യുവാൻ പറ്റില്ല എങ്കിൽ അതിനു പ്രാപ്തരായ നിക്ഷേപക ഉപദേശകരെ തിരഞ്ഞെടുത്ത് അവരിൽ കൂടെ നിക്ഷേപിക്കുക. അല്ലാതെ ഫണ്ട് നിർദ്ദേശം മാത്രം നടത്തിയിട്ട് - Invest & Forget എന്ന് പറയുന്ന കമ്മീഷൻ ഊറ്റുന്ന കച്ചവടക്കാരെ ഒഴിവാക്കുക...
"മാർക്കറ്റ് മേലോട്ടെ പോകൂ" എന്നുള്ള ചിന്തക്കാർ ഇപ്പ ഏറെക്കുറെ കട്ടയും ബോർഡും മടക്കി കാണും... അവർക്കും ഈ അസറ്റ് അലോക്കേഷൻ സ്ട്രാറ്റജി ബാധകമാണ് എന്നുള്ളത് ഓർമ്മപ്പെടുത്തട്ടെ....
ചുവന്നു പഴുത്തു കിടക്കുന്ന പോർട്ഫോളിയോകൾ റിവ്യൂ ചെയ്ത് ക്വാളിറ്റി ഉറപ്പാക്കുക... റീ ബാലൻസിംഗ്/ റീ അലോക്കേഷൻ ചെയ്യേണ്ട ആവശ്യകതയുണ്ടെങ്കിൽ എത്രയും പെട്ടന് ചെയ്യുക. മാർക്കറ്റ് മേലേക്ക് കയറുമ്പോൾ ഒപ്പം തിരിച്ചു കയറാൻ ശക്തിയുള്ള ഫണ്ടുകൾ ആകണം നമ്മുടെ പോർട്ഫോളിയോയിൽ ഉണ്ടാവേണ്ടത്....
ബുദ്ധിപരമായ ഡിസ്ക്ലെയ്‌മേർ : എന്തൊരു നിക്ഷേപവും ട്രമ്പ് റിസ്കിനു ബാധകമാണ്...
*നിയമപ്രക്രമുള്ള ഡിസ്ക്ലെയിമർ : ഇക്വിറ്റി നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കിനു വിധേയമാണ്.
സസ്നേഹം...
Binson Mathew
AMFI Registered Mutual Fund Distributor
Disclaimer: Equity Investments are subject to Market Risk.
മ്യൂച്വൽ ഫണ്ട് മേഖലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനും ആരോഗ്യപരമായ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി, മലയാളികൾക്ക് മാത്രമായി തബീൽ വെൽത്ത് രൂപീകരിച്ചിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുചേരുവാൻ താല്പര്യമുള്ളവർ ദയവായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Kr6L9fH60hA0tApTdEMXyW?mode=r_t