C S C Cherukulanji

C S C Cherukulanji The New India Assurance India Assurance Portal Office also Attached

12/03/2022
UG ,  Plus two,SSLC
26/10/2021

UG , Plus two,SSLC

25/10/2021

കേന്ദ്ര സർക്കാരിൽ നഴ്സ് ആകാൻ അവസരം

AIIMSൽ നഴ്സിംഗ് ഓഫീസർ 8700 ഒഴിവുകൾ

നഴ്സുമാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശമ്പളമുള്ള സർക്കാർജോലിക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള ഈ വിജ്ഞാപനം. നിങ്ങളുടെ ജീവിതകാലത്ത് ഇങ്ങനെ ഒരവസരം ഇനി കിട്ടിയെന്ന് വരില്ല...

70000 രൂപയോളം ശമ്പളമുള്ള സ്വപ്നതുല്യമായ ഒരു കേന്ദ്രസർക്കാർ ജോലിയാണ് AIIMS നഴ്സിംഗ് ഓഫീസർ എന്നത്. കുടിശ്ശികയുള്ള DA 3 ഗഡുക്കൾ കൂടി 2021 ജൂലൈ മാസത്തിൽ അനുവദിച്ചു കിട്ടുമ്പോൾ ശമ്പളം ഇനിയും വർധിക്കും.. കൂടാതെ അടുത്ത പേ റിവിഷൻ 2026 ൽ ലഭിക്കും. ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ ഒരു നഴ്സിന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ജോലിയാണ് AIIMS നഴ്സിംഗ് ഓഫീസർ എന്നത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒഴിവുകളിലേക്ക് ഒന്നിച്ച് AIIMS അപേക്ഷ ക്ഷണിക്കുന്നത്.

ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 30/10/2021 തീയതി വച്ചാണ് വയസ്സ് കണക്കാക്കുന്നത്. OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും SC/ST വിഭാഗത്തിൽപെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും എക്സ് മിലിട്ടറിക്കാർക്ക് 5 വർഷത്തെ ഇളവും ലഭിക്കും.

ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും.

BSc നഴ്സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം. GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.

AIIMS ലേക്ക് ഈ വർഷം ഇനി വേറെ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടാവില്ല എന്നത് ശ്രദ്ധിക്കുക. വിവിധ എയിംസുകളിലേക്കുള്ള ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ നടത്തുന്നത്. ഇതിന് NORCET എന്ന് പേരും നൽകിയിരിക്കുന്നു..

പരീക്ഷ ഓൺലൈൻ വഴി ആയതിനാൽ തീയതിയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. തീയതി നീട്ടിയേക്കാം എന്നുള്ള കണക്കുകൂട്ടലിൽ മടി പിടിക്കേണ്ട എന്നർത്ഥം..

എക്സാം എഴുതാൻ ഉദ്ദേശിക്കുന്നവർ ഇനിയുള്ള മുഴുവൻ ദിവസങ്ങളും പരമാവധി സമയം ഹാർഡ് വർക്ക്‌ ചെയ്യുക. എന്നാൽ മാത്രമേ ഉയർന്ന റാങ്ക് നേടാൻ കഴിയൂ.. ഇങ്ങനെ ഒരവസരം ഇനി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കിട്ടില്ല എന്നതും ഓർക്കുക.

വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും www.aiimsexams.org എന്ന വെബ്സൈറ്റ് നോക്കുക. അപേക്ഷിക്കാൻ ഉള്ള അവസാന തിയ്യതി 30/10/2021

പരീക്ഷ നവംബർ 20ന്‌ ആണ്
https://www.aiimsexams.ac.in/info/Recruitments_new.html

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്...
25/10/2021

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിൽ അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0471-2329440/41/42/7736496574ൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

A gateway to global OPPORTUNITIES

Address

Rani
689673

Website

Alerts

Be the first to know and let us send you an email when C S C Cherukulanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C S C Cherukulanji:

Share