Synergy Fin Associates

Synergy Fin Associates Insurance & Financial Services

Our Service Partners:
LIC of India | Oriental Insurance | United India Insurance | IFFCO TOKIO General Insurance | Star Health | LIC Housing Finance | HDFC Ltd | IDBI Bank | UTI ITSL

16/02/2025
ഇൻഷുറൻസ് കമ്പനികൾ നീതി നിഷേധിയ്ക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ... പ്രശ്ന പരിഹാരം എളുപ്പത്തിൽ സാധ്യമാണ്...
21/08/2024

ഇൻഷുറൻസ് കമ്പനികൾ നീതി നിഷേധിയ്ക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ...

പ്രശ്ന പരിഹാരം എളുപ്പത്തിൽ സാധ്യമാണ്!

യാതൊരു ചിലവും കൂടാതെ തന്നെ ഓൺലൈൻ ആയി IRDAI യ്ക്ക് പരാതി നൽകാൻ ഇപ്പോൾ കഴിയും.

ഓൺലൈൻ ആയി തന്നെ പരാതിയുടെ തൽസ്ഥിതി അറിയാനും കഴിയും

ലിങ്ക് :

https://bimabharosa.irdai.gov.in/RegComplaint/RegisterComplaint

Jayan Amballur
Synergy Fin Associates

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്തേർഡ് പാർട്ടി എന്താണെന്നറിയണമെങ്കിൽ ആദ്യം ഫസ്റ്റ് പാർട്ടിയെ അറിയണം സെക്കൻഡ് പാർട്ടിയെ അറിയ...
10/07/2024

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്

തേർഡ് പാർട്ടി എന്താണെന്നറിയണമെങ്കിൽ
ആദ്യം ഫസ്റ്റ് പാർട്ടിയെ അറിയണം
സെക്കൻഡ് പാർട്ടിയെ അറിയണം

അതറിയാനുള്ള സെൻസുണ്ടാകണം,
സെൻസിബിലിറ്റി ഉണ്ടാകണം
സെൻസർ ബോർഡുണ്ടാകണം

കാര്യത്തിലേക്കു വരാം

ഇൻഷുറൻസിൽ ഒന്നാം പാർട്ടി
ഇൻഷുറൻസ് എടുക്കുന്ന വ്യക്തിയും
രണ്ടാം പാർട്ടി ഇൻഷുറൻസ് കമ്പനിയുമാണ്

ഇതല്ലാതെ റോഡിലുള്ള മറ്റുള്ളവർ ആണ് തേർഡ് പാർട്ടികൾ
ഇവർക്കുള്ള സംരക്ഷണമാണ് തേർഡ് പാർട്ടി ഇൻഷുറൻസ് .

അതായത് - വഴി യാത്രക്കാർ, അവരുടെ വാഹനങ്ങൾ, വസ്തു വകകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ , റെയിൽവേ ഗേറ്റ് , വഴിയിലുള്ള വീടുകൾ , മതിലുകൾ മുതലായവയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസിൽ പെടും. (ഇൻഷുറൻസില്ലെങ്കിൽ നമ്മളും പെടും)

ഒരപകടം നടന്നാൽ തേർഡ് പാർട്ടിയ്ക്ക് സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ : -

മരണം , ഗുരുതരമോ അല്ലാതെയോ ഉള്ള പരിക്കുകൾ,
അംഗ വൈകല്യം, കിടപ്പിലാവുക, വസ്തു വകകൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ.

ഇങ്ങനെയുള്ള കഷ്ട നഷ്ടങ്ങൾക്കുള്ള നഷ്ട പരിഹാരം കോടതി മുഖേന ഇൻഷുറൻസ് കമ്പനി കൊടുക്കും, അതിപ്പോൾ എത്ര ഉയർന്ന തുക ആയാലും.

നടൻ ജഗതി ശ്രീകുമാറിന് ഇൻഷുറൻസ് കമ്പനി കൊടുത്തത് 7 കോടി രൂപയാണ്.

കാറുകാരൻ ഇൻഷുറൻസ് എടുത്തില്ലായിരുന്നെങ്കിൽ അയാളുടെ വീട്ടിൽ നിന്നും എടുത്തു കൊടുക്കേണ്ടി വന്നേനെ, ജയിലിലും കിടക്കേണ്ടി വന്നേനെ.

അപ്പോൾ അദ്ദാണ് . സംഗതി ലേശം ഗൗരവമുള്ളതാണ്. അല്ലാതെ പോലീസിനെ കാണിയ്ക്കാൻ വേണ്ടി മാത്രമല്ല ഇൻഷുറൻസ്.

ഒന്നു കൂടി,

ഇത് നിർബന്ധമായുമെടുത്തിരിക്കേണ്ടതാണ്. ഈ ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറക്കാൻ പാടില്ല എന്നാണ് നിയമം. നമ്മൾ കാരണം ഒരു കുടുംബം ചിലപ്പോൾ വഴിയാധാരമായേക്കാം. അതിനാൽ ഇൻഷുറൻസ് ഒരു കാരണവശാലും മുടക്കരുത്.

ജയൻ
Synergy Fin Associates

09/07/2024

CAREER OPPORTUNITY

*_ICICI Home Finance_*

is *Urgently* hiring candidate for the position of *Sales Manager*(ON ROLES)

*Product: HL and LAP*

Qualification : Any degree

Experience : Required Home loan and lap experience.

*Salary :* Best in Industry + performance linked incentive+TA

*Location : Thrissur*

Interested candidate please send CV to 9846404647
[email protected]

05/07/2024

വാഹന ഇൻഷുറൻസ് പോളിസി പുതുക്കുവാൻ അവസാന ദിവസം വരെ കാത്തിരിക്കുന്നവരുണ്ട്.

അവർക്കുള്ളതാണ് ഈ കുറിപ്പ്

ഒരു മാസം മുൻപായി പോലും പോളിസി പുതുക്കാമെന്നിരിക്കെ അവസാന ദിവസം വരെ കാത്തിരിക്കുന്നത് എന്തിനാണ്

അത്രയും ദിവസം നഷ്ടപ്പെടും എന്ന് കരുതിയാണോ

നിങ്ങൾ ഒരു മാസം മുൻപേ പുതുക്കിയാലും പുതുക്കി നൽകിയ ഡോക്യൂമെന്റ് തുടങ്ങുന്നത് നിലവിലെ പോളിസി കഴിയുന്നതിന്റെ പിറ്റേന്ന് മുതലാണ് , അല്ലാതെ പുതുക്കുന്ന ദിവസം മുതൽ ഒരു വർഷത്തേയ്ക്കല്ല

ജയൻ

12/03/2024

ആരോഗ്യ സഞ്ജീവനി പോളിസി
(സ്റ്റാർ ഹെൽത്ത് )

കേന്ദ്ര ഗവൺമെന്റ് നിർദ്ദേശപ്രകാരം പുറത്തിറക്കിയിട്ടുള്ള തികച്ചും സവിശേഷമായിട്ടുള്ള പോളിസി.

പോളിസിയെ സംബന്ധിച്ച പൊതുവായ ചില വിവരങ്ങൾ

1. പ്രതിദിനം മുറി വാടക 5,000 രൂപ വരെ

2. ICU 10,000 രൂപ വരെ

3. ആയുർവേദം, ഇംഗ്ളീഷ്, ഹോമിയോ, യൂനാനി , സിദ്ധ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ചികിത്സ

4. 24 മണിക്കൂർ കിടത്തി ചികിത്സ അനിവാര്യം.

5. ക്ലെയിമിന്റെ 95% വരെ കിട്ടും

6. ഞങ്ങളുമായി ടൈ അപ്പുള്ള (നെറ്റ് വർക്ക്) ആശുപത്രികളിൽ മുൻകൂറായി പണമടയ്‌ക്കേണ്ടതില്ല

പൈൽസ്, ഫിസ്റ്റുല, ഹെർണിയ, വെരിക്കോസ് വെയിൻ, തിമിരം, ഗൈനക്കോളജി, ഇഎൻടി, ഓർത്തോ എന്നീ വിഭാഗങ്ങളിൽ പെട്ട അസുഖങ്ങൾക്ക് പോളിസി എടുത്തു 24 മാസങ്ങൾക്കു ശേഷം കവറേജ് ലഭിയ്ക്കുന്നതാണ്.

നിലവിൽ ഉള്ള അല്ലെങ്കിൽ മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന അസുഖങ്ങൾക്ക് 48 മാസങ്ങൾക്കു ശേഷം കവറേജ് ലഭിയ്ക്കുന്നതാണ്.

പോളിസി എടുത്തു 30 ദിവസം കഴിഞ്ഞാൽ കവറേജ് ആക്റ്റീവ് ആകുന്നതാണ് . അപകടങ്ങൾക്ക് പക്ഷെ ഈ നിബന്ധനയില്ല. പോളിസി എടുത്ത ദിവസം മുതൽക്കു തന്നെ പരിരക്ഷ ആരംഭിയ്ക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്
ജയൻ എം
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്
തൃശ്ശൂർ - ഫോൺ 9400342135

Received the United India Insurance Star Agent Award for FY 2022-23 yesterday! 🌟
09/02/2024

Received the United India Insurance Star Agent Award for FY 2022-23 yesterday! 🌟

നിസ്സാരവൽകരിച്ച് കാണേണ്ട ഒന്നല്ല ഇൻഷുറൻസ്*********ദുൽകറും സാമന്തയും വരുന്ന ഈ പരസ്യം നൽകുന്ന സന്ദേശമെന്താണ്?https://youtu...
16/08/2023

നിസ്സാരവൽകരിച്ച് കാണേണ്ട ഒന്നല്ല ഇൻഷുറൻസ്
*********

ദുൽകറും സാമന്തയും വരുന്ന ഈ പരസ്യം നൽകുന്ന സന്ദേശമെന്താണ്?

https://youtu.be/ZC1TD2XunQ8

പോലീസിനെ കാണുമ്പോൾ കാണിക്കാൻ മാത്രമുള്ളതാണ് ഇൻഷുറൻസ് എന്നാണോ
പോലീസുകാരൻ വാഹന പരിശോധകന്റെ റോളിലാണ് എന്നതിനാൽ ഇവർക്ക് ചിരിക്കാം

അപകടം മൂലം മരണം, അംഗവൈകല്യം, അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്ന അവസ്ഥ നമ്മുടെ വാഹനം മൂലമുണ്ടായാൽ സാമ്പത്തികമായി പരിരക്ഷ അപകടത്തിനിരയായ വ്യക്തിയുടെ കുടുംബത്തിന് നൽകുന്ന സംവിധാനത്തെ ഇത്രയും ലളിതവത്കരിക്കാൻ പാടില്ലാത്തതാണ്.

അല്ലെങ്കിൽ തന്നെ ഒരു വലിയ വിഭാഗം ആളുകൾക്ക് ഇൻഷുറൻസ് എന്താണെന്ന് ഒരു പിടിയുമില്ല. അവരെ സംബന്ധിച്ച് ഇൻഷുറൻസ് എന്നാൽ ദുൽകറിന്റെ പോലെ പോലീസ് കൈകാണിക്കുമ്പോൾ കാണിക്കാനുള്ള ഒരു കടലാസ്സ്, അത്ര തന്നെ

റോഡിലൂടെ പോകുന്നവരിൽ അവരെ ആശ്രയിച്ചു കഴിയുന്നവർ അവരുടെ വീടുകളിൽ ഉണ്ടാകുമെന്ന് മറക്കാതിരിക്കുക.

അവരുടെ കുടുംബ പശ്ചാത്തലം കണക്കാക്കി കോടതി വിധിക്കുന്ന നഷ്ടപരിഹാരം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ആ കുടുംബത്തിന് നൽകുകയാണ്. ഇൻഷുറൻസ് ഇല്ലാത്ത പക്ഷം നിങ്ങളുടെ സ്വത്തു വകകൾ ജപ്തി ചെയ്യപ്പെട്ടേക്കാം

കോടതി നഷ്ടപരിഹാരം കണക്കാക്കുന്നത് അയാളുടെ പ്രായം, വരുമാനം, ആശ്രയിച്ചു കഴിയുന്ന ഭാര്യ, കുട്ടികൾ അച്ഛനമ്മമാർ, മറ്റു സാധ്യതകൾ എന്നിവയെല്ലാം മുൻ നിർത്തിയാണ്. അതായത് ഒരു 85 വയസ്സുകാരൻ മരണപ്പെട്ടാലും, 35 വയസ്സുള്ള ഒരു യുവ എഞ്ചിനീയർ മരണപ്പെട്ടാലും നഷ്ട പരിഹാരം വ്യത്യസ്തമായിരിക്കും എന്നർത്ഥം.

ജഗതി ശ്രീകുമാറിന് ഇൻഷുറൻസ് കമ്പനി നൽകിയ നഷ്ട പരിഹാരം 6 കോടി രൂപയായിരുന്നു. ഇൻഷുറൻസ് ഇല്ലാത്ത പക്ഷം അതു കൊടുക്കേണ്ടത് ആ വാഹന ഉടമ ആയിരുന്നേനെ.
https://www.thehindu.com/.../jagathy.../article6666648.ece

Phone Pe Bike Insurance (Malayalam)Dulquer + Samantha + some quintessential nostalgic tracks from the south x 4 languages in some super fun scripts = we tota...

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള അപകട ഇൻഷുറൻസ്(സ്പെഷൽ സ്കീം - വിദ്യാലയങ്ങൾക്ക് മാത്രമായുള്ളത്)************പ്രീമിയം :...
28/06/2023

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള അപകട ഇൻഷുറൻസ്

(സ്പെഷൽ സ്കീം - വിദ്യാലയങ്ങൾക്ക് മാത്രമായുള്ളത്)
************

പ്രീമിയം : ഒരു കുട്ടിക്ക് 80.24 രൂപ

പദ്ധതിയുടെ പേര് : യുണി സ്റ്റഡി കെയർ ഇൻഷുറൻസ് പോളിസി

പരിരക്ഷ:
************
അപകടം മൂലം വിദ്യാർത്ഥിക്ക് മരണം സംഭവിച്ചാൽ ഒരു ലക്ഷം രൂപ,

രക്ഷിതാവിന് മരണം സംഭവിച്ചാൽ 2 ലക്ഷം രൂപ,

അപകടം മൂലമുള്ള ചികിത്സ ചിലവ് (വിദ്യാർത്ഥിക്ക് മാത്രം) 25,000 രൂപ
(ഇന്ത്യയിൽ എവിടെയും പരിരക്ഷ)

പോളിസി ചേരുന്നതിന് ആവശ്യമായ വിവരങ്ങൾ
**********

വിദ്യാർത്ഥികളുടെ ആകെ എണ്ണവും വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കാണിച്ചുകൊണ്ടുള്ള അധികാരിയുടെ സാക്ഷ്യപത്രം മാത്രം

കൂടുതൽ വിവരങ്ങൾക്ക് :

എം ജയൻ
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
ആമ്പല്ലൂർ ബ്രാഞ്ച്
ഫോൺ : 9288888842

28/06/2023

ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയത്തിൽ 325 രൂപയുടെ ഇളവ്വാഹന ഇൻഷുറൻസിൽ, അത് ഫുൾ കവർ ആ...
11/05/2023

ഒന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയത്തിൽ 325 രൂപയുടെ ഇളവ്

വാഹന ഇൻഷുറൻസിൽ, അത് ഫുൾ കവർ ആയാലും തേർഡ് പാർട്ടി ആയാലും വാഹന ഉടമ (RC OWNER) ഡ്രൈവർ ആയോ യാത്രക്കാരനായോ ആ വാഹനത്തിൽ ഉണ്ടെങ്കിൽ , മരണം സംഭവിച്ചാൽ 15 ലക്ഷം രൂപയും കൈകാലുകൾ, കണ്ണ് മുതലായവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ 7.50 ലക്ഷം രൂപയും ഉടനടി നഷ്ട പരിഹാരമായി കിട്ടുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം വാഹനങ്ങൾ ഉണ്ടെങ്കിൽ ആ വിവരം ഇൻഷുറൻസ് എടുക്കുന്ന സമയത്ത് ഇൻഷുറൻസ് കമ്പനിയെ ധരിപ്പിച്ചാൽ അവർ ഉടമസ്ഥനുള്ള ഈ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രത്യേകമായി എടുത്തു തരും. ഡ്രൈവിംഗ് ലൈസൻസ് കോപ്പി കൊടുക്കണം എന്ന നിബന്ധനയുണ്ട്.

അടുത്ത വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്ന സമയത്ത് ഈ സർട്ടിഫിക്കറ്റ് കാണിച്ചാൽ 325/- രൂപ വീതം പ്രീമിയത്തിൽ ഇളവ് ലഭിയ്ക്കുകയൂം ചെയ്യുന്നതാണ്.

Legal Advice from an Advocate is now FREE for every Indians. To avail this service, you may please Call us at 9447631343...
08/10/2022

Legal Advice from an Advocate is now FREE for every Indians. To avail this service, you may please Call us at 9447631343 (Monday to Saturday, 10 am to 5pm)

Address

Main Office : Jayamohan Shopping Centre, Amballur, Thrissur. Branch : Estate Road, Kallur
Pudukad
680302

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 9:30pm

Telephone

+919288888842

Website

Alerts

Be the first to know and let us send you an email when Synergy Fin Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Synergy Fin Associates:

Share