18/08/2021
മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണോൽത്സവം 2021-നോട് അനുബന്ധിച്ചു ഓണക്കോടികൾ വിതരണം ചെയ്തു.
മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ E - 1428 മണീട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങൾക്ക് ഓണോൽത്സവം 2021-നോട് അനുബന്ധിച്ചു ഓണക്കോടികൾ വിതരണം ചെയ്തു. ഓണക്കോടികളുടെ വിതരണ ഉത്‌ഘാടനം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.ജെ. ജോസഫ് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.എസ് ജോബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. ശോഭാമോൾ ഏലിയാസ്, വാർഡ് മെമ്പർമാരായ ശ്രീ. എ.കെ. സോജൻ, ശ്രീമതി. ബിനി ശിവദാസ്, ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. സന്ധ്യ, വി.ഇ.ഓ ശ്രീമതി. ലിൻഡ ഡിക്രൂസ്, ഹരിതകർമ സേന ചീഫ് കോ-ഓർഡിനേറ്റർ ശ്രീമതി.രത്നാഭായി, ഹരിതകർമ സേന റിസോഴ്സ് പേഴ്സൺ ശ്രീ. സുരേഷ്, , സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി. സുമ ബിജു, മണീട് മൾട്ടിപർപ്പസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ.റ്റി. റ്റി. യോഹന്നാൻ, ഹോണററി സെക്രട്ടറി ശ്രീ.കെ.കെ.പോൾ, ചീഫ് കോ-ഓർഡിനേറ്റർ അഡ്വ.ജോൺ തോമസ്, ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഹരിതകർമ സേന അംഗങ്ങളുടെ കുടുംബാഗങ്ങളിൽ നിന്നും +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുമാരി. ഭൂമിക നാരായണനെ ആദരിച്ചു.