Perumbavoor Urban Co-operative Bank

Perumbavoor Urban Co-operative Bank Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Perumbavoor Urban Co-operative Bank, Financial service, Near Perumbavoor Police Station, Perumbavoor.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ഈ ആഘോഷം സാര്‍ഥകമാകുന്നത...
29/08/2023

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ഈ ആഘോഷം സാര്‍ഥകമാകുന്നത്. സാഹോദര്യവും സ്നേഹവും സഹജീവികളോടുള്ള കരുതലും നമ്മിൽ പൂത്തുലയട്ടെ. പ്രതീക്ഷയും പ്രത്യാശയും പകരുന്നതാവട്ടെ ഇത്തവണത്തെ ഓണം. എല്ലാവർക്കും പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിന്റെ ഓണാശംസകൾ...

പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യദിന ആശംസകൾ ...
14/08/2023

പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിന്റെ സ്വാതന്ത്ര്യദിന ആശംസകൾ ...

പ്രകൃതിയെ സംരക്ഷിച്ച് പരിപാലിക്കുക, ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിച്ചേരുക എന്നി ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹരിതകേരളം ...
05/06/2023

പ്രകൃതിയെ സംരക്ഷിച്ച് പരിപാലിക്കുക, ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിച്ചേരുക എന്നി ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ഈ വർഷം 'മാംഗോസ്റ്റിൻ' ഫല വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. "ഹരിതം സഹകരണം" എന്ന ഈ പദ്ധതിയിലൂടെ പെരുമ്പാവൂർ അർബൻ സഹകരണ സംഘം ഫലവൃക്ഷതൈകളുടെ വിതരണം നടത്തി.

പെരുമ്പാവൂർ അർബൻ സഹകരണ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗവ: ബോയ്സ് എൽ.പി സ്കൂളിൽ ഫലവൃക്ഷതൈകൾ നട്ടു. നാശമില്ലാ...
05/06/2023

പെരുമ്പാവൂർ അർബൻ സഹകരണ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗവ: ബോയ്സ് എൽ.പി സ്കൂളിൽ ഫലവൃക്ഷതൈകൾ നട്ടു.

നാശമില്ലാതെ ഭൂമിക്ക് ഭാരമായി മാറുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനെ പറ്റി ഈ വർഷത്തെ പരിസ്ഥിതി ദിനം ചിന്തിക്കുകയാണ്. വരുംതലമുറയ്ക്കായി ഭൂമിയെ പാകപ്പെടുത്തി നൽകുകയെന്ന ഉത്തരവാദിത്തബോധത്തോടെ നമുക്ക് ഒരുമിച്ചു നിൽക്കാം കൈകൾകോർത്തു സംരക്ഷിക്കാം നമ്മുടെ ആവാസ മേഖലകളെയെല്ലാം.

പെരുമ്പാവൂർ അർബൻ സഹകരണ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകളുടെ നടലും വിതരണവും നടത്തുന്നു.        വരും തലമുറയ്ക്കാ...
05/06/2023

പെരുമ്പാവൂർ അർബൻ സഹകരണ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകളുടെ നടലും വിതരണവും നടത്തുന്നു.
വരും തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രകൃതിയെ സംരക്ഷിച്ച് പരിപാലിക്കുക, ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിച്ചേരുക എന്നി ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ഈ വർഷം ഫല വൃക്ഷത്തൈകൾതൈകൾ നട്ടു പരിപാലിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. "ഹരിതം സഹകരണം" എന്ന ഈ പദ്ധതിയിലൂടെ പെരുമ്പാവൂർ അർബൻ സഹകരണ സംഘം ഫലവൃക്ഷതൈകളുടെ നടലും വിതരണവും നടത്തുന്നു. 2023 ജൂൺ 5 തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂർ ഗവൺമെൻറ് ബോയ്സ് എൽ.പി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതും സൗജന്യമായി വിതരണവും ചെയ്യുന്നതുമാണ്.
നല്ല നാളെയ്ക്കായി, വരും തലമുറയ്ക്കായിഫലവൃക്ഷതൈൾ നട്ടുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാനും ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിച്ചേരുന്നതിനും വേണ്ടിയുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകുക.

അതിരില്ലാത്ത,സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ ....
22/04/2023

അതിരില്ലാത്ത,
സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ ....

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💛
15/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💛

നവീകരിച്ച പെരുമ്പാവൂർ അർബൻ സഹകരണ സംഘം ഓഫീസിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് പോൾ പാത്തിക്കൽ നിർവ്വഹിച്ചു. ഭരണസമിതി അംഗം എസ്‌ ഷറഫ...
22/03/2023

നവീകരിച്ച പെരുമ്പാവൂർ അർബൻ സഹകരണ സംഘം ഓഫീസിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് പോൾ പാത്തിക്കൽ നിർവ്വഹിച്ചു. ഭരണസമിതി അംഗം എസ്‌ ഷറഫ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി എസ്‌ അബുബക്കർ, കെ സി അരുൺ കുമാർ, എം ഇ നജീബ്, ടി എച് സബീദ്, കെ എ അലോക്, സിന്ധു സാബു, ഓമന അയ്യപ്പൻ, മുൻ പ്രസിഡന്റ് എൻ എ റഹീം, ബാബു ജോൺ, ഭരണസമിതി അംഗങ്ങളായ വി പി നൗഷാദ്, ഡേവിഡ് തോപ്പിലാൻ, സംഘം സെക്രട്ടറി പി എച് ബീവിജ എന്നിവർ സംസാരിച്ചു.

നാളിതുവരെ നിങ്ങൾ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം തുടർന്നും ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ തണലേകാൻ സഹകരണ 'തണ്ണീർ പന്തൽ ' ആരംഭിച്ചു.സംസ്ഥാനം ഇതുവരെ അഭിമുഖീക...
21/03/2023

പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ തണലേകാൻ സഹകരണ 'തണ്ണീർ പന്തൽ ' ആരംഭിച്ചു.

സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് ഇന്ന് നാം അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങൾക്ക് സ്വാന്തനമേകാൻ സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പദ്ധതികളാണ് അന്ന് നടപ്പിലാക്കിയത് അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം സംഘം നിറവേറ്റുന്നു. സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ ഒരുക്കുന്ന തണ്ണീർ പന്തലുകൾ വേനൽക്കാലം മുഴുവൻ പ്രവർത്തിക്കും. സംഘത്തിന്റെ പെരുമ്പാവൂർ ഹെഡ് ഓഫീസിന് മുമ്പിൽ ആണ് തണ്ണീർപന്തൽ .
തണ്ണീർ പന്തലിന്റെ ഉദ്‌ഘാടനം അർബൻ സഹകരണ സംഘം പ്രസിഡന്റ് പോൾ പാത്തിക്കൽ നിർവഹിച്ചു. ഭരണസമിതി അംഗം എസ്‌.ഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ പി.എസ്‌ അബുബക്കർ, കമൽ ശശി, ടി എച് സബീദ്, സംഘം സെക്രട്ടറി പി എച് ബീവിജ എന്നിവർ സംസാരിച്ചു.

നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനംപെരുമ്പാവൂർ അർബൻ സഹകരണ സംഘം നവീകരിച്ച ഹെഡ് ഓഫീസിൽ 17.03.2023 വെള്ളിയാഴ്ച രാവിലെ 9:3...
16/03/2023

നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം

പെരുമ്പാവൂർ അർബൻ സഹകരണ സംഘം നവീകരിച്ച ഹെഡ് ഓഫീസിൽ 17.03.2023 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്. നാളിതുവരെ നിങ്ങൾ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം തുടർന്നും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ തണലേകാൻ സഹകരണ 'തണ്ണീർ പന്തൽ ' പദ്ധതി ആരംഭിക്കുന്നു.സംസ്ഥാനം ഇതുവ...
15/03/2023

പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ തണലേകാൻ സഹകരണ 'തണ്ണീർ പന്തൽ ' പദ്ധതി ആരംഭിക്കുന്നു.

സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് ഇന്ന് നാം അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങൾക്ക് സ്വാന്തനമേകാൻ സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. ഒട്ടേറെ ജീവകാരുണ്യ പദ്ധതികളാണ് അന്ന് നടപ്പിലാക്കിയത് അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം സംഘം നിറവേറ്റുന്നു. സംഭാരം, തണുത്ത വെള്ളം, ഒആർഎസ് എന്നിവ ഒരുക്കുന്ന തണ്ണീർ പന്തലുകൾ വേനൽക്കാലം മുഴുവൻ പ്രവർത്തിക്കും. സംഘത്തിൻറെ ഹെഡ് ഓഫീസിന് മുമ്പിൽ ആണ് തണ്ണീർപന്തൽ . നാളെ ( മാർച്ച് 16 വ്യാഴാഴ്ച ) 12 മണി മുതൽ തണ്ണീർ പന്തലിന്റെ പ്രവർത്തനം ആരംഭിക്കും.

പുതിയകാലം അതിനൊത്ത മാറ്റം.പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘം പുതിയ ലോഗോ
14/03/2023

പുതിയകാലം
അതിനൊത്ത മാറ്റം.
പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ സംഘം

പുതിയ ലോഗോ

Address

Near Perumbavoor Police Station
Perumbavoor
683556

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+917994761440

Website

Alerts

Be the first to know and let us send you an email when Perumbavoor Urban Co-operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perumbavoor Urban Co-operative Bank:

Share