Vettathur

Vettathur Vettathur

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ പെരിന്തല്‍മണ്ണ ബ്ളോക്കിലാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടം, വെട്ടത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിനു 35.84 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍, തെക്ക് താഴെക്കോട് പഞ്ചായത്ത്

, പെരിന്തല്‍മണ്ണ നഗരസഭ, കിഴക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), താഴെക്കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കീഴാറ്റൂര്‍, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവയാണ്. വെട്ടിപ്പിടിച്ചെടുത്ത ഊരാണ് വെട്ടത്തൂരായി അറിയപ്പെടാന്‍ തുടങ്ങിയതത്രെ. ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന ഉയര്‍ന്ന മലനിരയും, അത്രതന്നെ ഉയര്‍ന്നതല്ലെങ്കിലും അങ്ങിങ്ങായി പരന്നുകിടക്കുന്ന നിരവധി കുന്നിന്‍പ്രദേശങ്ങളും, അവയ്ക്കിടയിലെ വിശാലമായ പാടശേഖരങ്ങളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. സമുദ്രനിരപ്പില്‍ നിന്ന് അത്രയധികം ഉയര്‍ന്നതാണെന്നു പറയാവുന്ന പ്രദേശങ്ങളല്ല ഈ പഞ്ചായത്തിലുള്ളത്. പാറ നിറഞ്ഞതാണ് ഭൂരിഭാഗം പ്രദേശങ്ങളെങ്കിലും പാറയ്ക്കു മുകളിലുള്ള മണ്ണടുക്ക് ഫലഭൂയിഷ്ഠവും വിവിധതരം കൃഷിക്കനുയോജ്യവുമാണ്. പ്രധാനമായും റബ്ബര്‍, കശുമാവ്, തെങ്ങ്, തേക്ക് എന്നിവയാണ് ഇവിടുത്തെ കൃഷി. കപ്പ, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ചെങ്കുത്തായ ചെരിവുകള്‍ ഇവിടുത്തെ ഭൂപ്രകൃതിയില്‍ അപൂര്‍വ്വമാണ്. പൊതുവില്‍ നെല്‍കൃഷിക്കനുയോജ്യമായ മണ്ണാണെങ്കിലും പ്രധാനവിളകളുടെ പട്ടികയില്‍ ഇന്ന് കാണുന്നത് കമുങ്ങും തെങ്ങും വാഴയും കപ്പയുമൊക്കെയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കരിങ്കല്‍ നിറഞ്ഞ കുന്നുകളും ചെങ്കല്‍കുന്നുകളുമുണ്ട്. ഇത്തരം പ്രദേശങ്ങളിലെല്ലാം ധാരാളം പറങ്കിമാവുകളും അപൂര്‍വ്വം പ്രദേശങ്ങളില്‍ തെങ്ങുകളും വളരുന്നുണ്ട്. കാര്‍ഷികവൃത്തിക്കു പ്രധാനമായും കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും തന്നെയാണ് ആശ്രയിക്കുന്നത്. വെട്ടത്തൂര്‍ പഞ്ചായത്തുബോര്‍ഡ് നിലവില്‍ വരുന്നത് 1963-ലാണ്. അന്ന് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു വെട്ടത്തൂര്‍ പഞ്ചായത്ത്, പില്‍ക്കാലത്ത് മലപ്പുറം ജില്ലാരൂപീകരണത്തോടെ ആ ജില്ലയുടെ ഭാഗമായി.

ഈ വർഷത്തെ(2020) വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണം പഴം-പച്ചക്കറി വിപണിയുടെ ഉദ്ഘാടനം  പ്രസിഡന്‍റ് ശ്രീമതി അന്നമ്മ വള്...
28/08/2020

ഈ വർഷത്തെ(2020) വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണം പഴം-പച്ചക്കറി വിപണിയുടെ ഉദ്ഘാടനം പ്രസിഡന്‍റ് ശ്രീമതി അന്നമ്മ വള്ളിയാംതടത്തിൽ നിർവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ എൻ.അജിത ആദ്യവിൽപന പ്രസിഡന്‍റിൽ നിന്നും ഏററു വാങ്ങി. മെമ്പർ റുഖിയ കരുവാത്ത്,കൃഷിഓഫീസർ ഫാത്തിമ ഷഹീന,അസി.കൃഷി ഓഫീസര്‍ ഷിബുകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വെട്ടത്തൂർ വില്ലേജ് ഓഫീസിന് എതിര്‍വശത്താണ് വിപണി ഒരുക്കിയിട്ടുള്ളത്.

30/03/2020
07/11/2019

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ വെട്ടത്തൂര്‍ സ്‌കൂളിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്

09/09/2018
30/07/2018

#തൊഴിൽ_മേള
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു .......

വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതി യുവാക്കളെ ലക്ഷ്യം വെച്ച് കൊണ്ട് വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ 07-08-2018 ചൊവ്വ രാവിലെ 10.00 ന് തൊഴിൽ മേള നടത്തുന്നു. 18-നും 30 വയസ്സിനും ഇടയിലുള്ള SSLC, +2, Degree, പൂർത്തിയാക്കിയവർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു. തൊഴിൽ വേണ്ടവർക്ക് DDUGKY പദ്ധതിയിലൂടെ 3 മാസവും 6 മാസവും പരിശീലനം നൽകുകയും ശേഷം ജോലി ഉറപ്പുനൽകുകയും ചെയ്യുന്നു. പരിശീലനവും ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്.

തൊഴിൽ മേളയിൽ ഉദ്യോഗസ്ഥർ ,വിവിധ സ്ഥാപന മാനേജർമാർ ,വ്യവസായ പ്രമുഖർ, ഡിപ്പാർട്ട് തലവൻമാർ ബ്ലോക്ക് കോ-ഓർഡിനേറ്റർ തുടങ്ങി വിവിധ പ്രമുഖർ പങ്കെടുക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.

Address

Vettathur
Perintalmanna
679326

Website

Alerts

Be the first to know and let us send you an email when Vettathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vettathur:

Shortcuts

Share