Co op bank

Co op bank co op bank

23/09/2023
23/09/2023
03/08/2021

ഓരോ സഹകരണ സ്ഥാപനവും വ്യത്യസ്തമാണ് , അതാത് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ക്വാളിറ്റിയെ ആശ്രയിച്ചാണ് സ്ഥാപനങ്ങളുടെ ഉയർച്ചയും താഴ്ച്ചയും , ഏതെങ്കിലും സംഘങ്ങളിൽ നടക്കുന്ന തട്ടിപ്പ് മേഖലയുടെ കുഴപ്പമല്ല .മനുഷ്യൻമാർ എല്ലാവരും ഒരുപോലെയല്ല , കള്ളൻമാർ പലമേഖലയിലുമുണ്ട് . എന്ത് കള്ളത്തരവും ഒരു നാൾ പിടിക്കപ്പെടും, പക്ഷേ അത് സ്ഥാപനത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചെലപ്പോ നികത്താൻ പറ്റാത്തതാവും . സ്ഥാപനം ഇല്ലെങ്കിൽ തൊഴിൽ ഇല്ല , സ്വന്തം തൊഴിൽ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് , അതിന് ചെയ്യാൻ കഴിയുന്നത് സ്വന്തം സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് . സ്വാർത്ഥ നേട്ടങ്ങൾക്കോ രാഷ്ട്രീയ വിധേയതത്വത്തിൻ്റേയോ പേരിൽ നിശബ്ദ്ധരാവാണ്ടെയിരിക്കുക . അവിടെ തെറ്റുകൾ സംഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു കടമയായി കാണണം. ക്രമക്കേടുകൾ പൊതുജനശ്രദ്ധയിലോ അധികാരികളിലോ എത്തിക്കാൻ ശ്രമിക്കുക . മിണ്ടാതെ കണ്ടും കേട്ടും ക്ഷമിച്ച് നിന്നാൽ പടുകുഴിയിൽ ചെന്നെത്തുമുള്ളത് കരുവണ്ണൂർ തരുന്ന അനുഭവമാണ് . ഇത്തരത്തിലുള്ള തട്ടിപ്പുകളും അഴിമതിയും ധൂർത്തും എല്ലാം പ്രാഥമിക സംഘങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് .

03/08/2021

*സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ആശങ്കI വേണ്ട. PACS അസ്സോസിയേഷൻ........ ആയിരത്തി അറുനൂറോളം പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ 5000ത്തിലധികം (കഡിറ്റ് സംഘങ്ങളുംആരോഗ്യം, ടൂറിസം, തുടങ്ങി സമസ്ത മേഖലകളിലും മികച്ച പ്രകടനം നടത്തുന്ന ബൃഹത്തായ ഒന്നാണ് കേരളത്തിലെ സഹകരണ മേഖല. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ഈ മേഖലയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടന്നു വരികയാണ്. അപൂർവ്വം ചില സർവ്വീസ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും വലിയ സാമ്പത്തിക ക്രമക്കേട് നടക്കുന്നു എന്ന ചില മാധ്യമങ്ങളുടേയും തൽപരകക്ഷികളുടേയും പ്രചരണത്തെ തള്ളിക്കളയണം. കേരളത്തിലെ സാധാരണ മനുഷ്യരുടെ ഏതൊരാവശ്യവും പഞ്ചായത്തിലെ തനത് വിഭവങ്ങളുടെ സമാഹരണത്തിലൂടെ തന്നെ സാധ്യമാക്കുന്ന രീതിയാണ് പ്രാഥമിക ബാങ്കുകൾ ചെയ്യുന്നത്. നിക്ഷേപകനും വായ്പക്കാരനും ഒരേ സംഘത്തിലെ A ക്ലാസ്സ് മെമ്പർമാരായിരിക്കും. ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അതേ പഞ്ചായത്തിലുള്ളവരും സമൂഹത്തിൽ ഏറെ സുപരിചിതരുമായിരിക്കും. ഒരേ ഗ്രാമത്തിൽ നിത്യവും കാണുന്നവർ ഭരണ സമിതിക്കാരും, നിക്ഷേപകരും, വായ്പക്കാരും, ജീവനക്കാരു മാകുന്ന സാധാരണക്കാർക്ക് ഏതൊരാവശ്യത്തിനും ആദ്യം ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ നാട്ടിലെ ഏക സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള വൈവിധ്യങ്ങളായ സേവനങ്ങളൊരുക്കി നല്കുന്ന ഓരോ ഗ്രാമത്തിൻ്റെയും ഐശ്വര്യമായി നിൽക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സുദീർഘമായ പാരമ്പര്യം കൊണ്ടും സമ്പന്നമായ പ്രവർത്തന മികവു കൊണ്ടും അതിശയിപ്പിക്കുന്ന സേവന സന്നദ്ധത കൊണ്ടും സഹകരണ ബാങ്കുകൾ ഒട്ടേറെ പരിമിതികൾക്കിടയിലും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു.രണ്ട്ലക്ഷം കോടിയിലധികം രൂപ സഹകരണ സംഘങ്ങളിൽ നിക്ഷേപമുണ്ട്.നിക്ഷേപത്തോളം തന്നെ വായ്പാ ബാക്കി നിൽപ്പും ഉളളതാണ് ഇതിൻ്റെ പ്രത്യേകത. അതത് പഞ്ചായത്തുകളിൽ തന്നെയാണ് നിക്ഷേപങ്ങൾ വായ്പയായി നല്കുന്നത്. പല വാണിജ്യ ബാങ്കുകളും ചെയ്യുന്നതു പോലെ ഷെയർ മാർക്കറ്റുകളിലൊ ഊഹക്കച്ചവടങ്ങളിലോ നിക്ഷേപിക്കുന്ന രീതി സഹകരണ ബാങ്കുകൾക്കില്ല. സ്ഥാപനം ലിക്വിഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുമുണ്ട്. ഇത്രയും സുരക്ഷിതമായ പണമിടപാട് സ്ഥാപനങ്ങൾക്കെതിരായി നിരവധിയായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്.നിക്ഷേപങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശയും ഏറ്റവും ചുരുങ്ങിയ സമയത്തിനകം വായ്പ ലഭ്യമാക്കുകയും എപ്പോ'ൾ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിൻ വലിക്കാനും സൗകര്യമൊരുക്കുകയും ചെയ്യുന്ന നാടിൻ്റെ വിളക്കുകളാണ് സഹകരണ സംഘങ്ങൾ. ഒറ്റപ്പെട്ട ചില സംഭവങ്ങളെ സാമാന്യവൽക്കരിക്കാനും പർവ്വതീകരിക്കാനും ഉപജാപങ്ങൾ മെനയാനും ശ്രമിക്കുന്നവർക്ക് അവരുടെ മോഹങ്ങൾ സാർഥകമാക്കാനാകില്ല.കാരണം സാമാന്യ ജനങ്ങളുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നിരിക്കുന്നു കേരളത്തിൽ ഈ പ്രസ്ഥാനം.മോഡിമാരും മല്യമാരും ഉൾപ്പെടെ നിരവധി കോർപ്പറേറ്റുകൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് കോടികൾ മുക്കി രാജ്യം വിടുന്നത് അവർക്ക് ദല്ലാൾ പണി ചെയ്യുന്ന മാധ്യമ ഭീമൻമാർ കണ്ടില്ലെന്ന് നടിക്കുന്നതും അത്യപൂർവ്വമായി മാത്രം കേരളത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും എന്തിനെന്ന് ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. അപൂർവ്വ മെങ്കിലും സഹകരണ മേഖലക്കാകെ കളങ്കം വരുത്തുന്ന ഇത്തരം പ്രവൃത്തികളെ സാധൂകരിക്കാനല്ല ഇത് പറയുന്നത്. അത് കേവലം ഒറ്റപ്പെട്ട സംഭവമാണെന്ന യാഥാർഥ്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ട മാധ്യമ ധർമ്മമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങൾക്ക് നേരെ വരുന്ന ഏത് അക്രമങ്ങളെയും ഭയാശങ്കകളില്ലാതെ നേരിടാൻ കേരളത്തിലെ സഹകാരി സമൂഹത്തിനാകും.പ്രതിസന്ധികളെ ജന വിശ്വാസം കൊണ്ടും നിയമപരമായി നേരിട്ടും അതിജീവിച്ച ചരിത്രമാണ് സഹകാരികൾക്ക് ഉള്ളത്.ഇവിടെയും അതു തന്നെ സംഭവിക്കും. അത്രക്ക് കരുതലോടും ജാഗ്രതയോടും സഹകാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഒരു പ്രചരണത്തിനും തകർക്കാനാകാത്ത വിശ്വാസത്തോടെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തുള്ള സഹകരണ പ്രസ്ഥാനത്തിനും അതിന് നേതൃത്വം കൊടുക്കുന്ന സഹകാരികൾക്കും അതിജീവനത്തിൻ്റെ ഉദാത്തമാതൃകകൾ സൃഷ്ടിക്കാനാകും.ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് മാത്രമല്ല അവർ നേരിടുന്ന ഏത് പ്രശ്നങ്ങളിലും ആദ്യം ഓടിയെത്തി സാന്ത്വനവും പ്രതിക്ഷയും നല്കുന്നവരാണ് കേരളത്തിലെ സഹകാരി സമൂഹം, അതു കൊണ്ടു തന്നെ ദുഷ്പ്രചരണങ്ങളെ ഞങ്ങൾ തള്ളിക്കളയുകയും ജന വിശ്വാസത്തെ നെഞ്ചേറ്റുകയും ചെയ്യും. അപൂർവ്വം ചില കറുത്ത പുള്ളികളെ മാറ്റിനിർത്തിയാൽ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്നതും നിക്ഷേപങ്ങൾ പഞ്ചായത്തിന് പുറത്തേക്ക് പോകുന്നില്ല എന്നതും സഹകരണ പ്രസ്ഥാനത്തിൻ്റെ മേൻമ തന്നെയാണ്.അതുകൊണ്ടുതന്നെ ആർക്കും ഒരു പൈസയും നഷ്ടമാകില്ല... അഭിവാദ്യങ്ങളോടെ.എം നാരായണനുണ്ണി, പ്രസിഡൻറ്... കെ.രാമകൃഷ്ണൻ, സെക്രട്ടറി, PACS അസോസിയേഷൻ. പാലക്കാട് ജില്ലാ കമ്മറ്റി*

നന്മകൾ പൂർണമായും മരിച്ചിട്ടില്ല സമൂഹത്തിൽ.. ഇങ്ങനെ യും ഒരോ നന്മതിളക്കങ്ങൾ   ഉണ്ടാവുന്നു ഇനിയും ഉണ്ടാവട്ടെ ഏറ്റവും നല്ല ഒ...
15/04/2021

നന്മകൾ പൂർണമായും മരിച്ചിട്ടില്ല സമൂഹത്തിൽ.. ഇങ്ങനെ യും ഒരോ നന്മതിളക്കങ്ങൾ ഉണ്ടാവുന്നു ഇനിയും ഉണ്ടാവട്ടെ ഏറ്റവും നല്ല ഒരു സന്തോഷവാർത്തയാണ് ഇത്.. സമൂഹ മാധ്യമങ്ങൾ അഭിനന്ദനങ്ങൾ നേരുകയാണ് പന്തളത്തെ കേരള ബാങ്ക് ( പഴയ ജില്ലാ സഹകരണ ബാങ്ക് ) ശാഖയുടെ മാനേജർ സുശീലയെയും സഹപ്രവർത്തകരെയും...

സംഭവം ഇങ്ങനെ...

വായ്പ കുടിശികയായപ്പോൾ രാജമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയതാണ് ബാങ്ക് ഉദ്യോഗസ്ഥർ. പണിതീരാത്ത വീടും അതിൽ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോൾ അവർ പിന്മാറി. ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേർന്ന് പിരിവെടുത്ത് കുടിശിക അടച്ച് കിടപ്പാടം തിരികെ നൽകിയപ്പോൾ രാജമ്മയുടെ മനസ്സി‍ൽ അവർ ദൈവതുല്യരായി.

തോന്നല്ലൂർ ഇളശേരിൽ കെ.രാജമ്മയ്ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവിൽ കിടപ്പാടം തിരികെ കിട്ടിയത്. ബാങ്ക് മാനേജർ കെ.സുശീലയും ഉദ്യോഗസ്ഥരും ചേർന്നു വീടിന്റെ പ്രമാണം രാജമ്മയ്ക്ക് കൈമാറി.

2008 മേയ് 30നാണ് ഇവർ വീട് നിർമാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. രാജമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനു പലവിധ പ്രതിസന്ധികൾ മൂലം വായ്പ തിരികെ അടയ്ക്കാനായില്ല. ചെറുജോലികൾ ചെയ്താണ് മൂവരും കുടുംബം പുലർത്തിയിരുന്നത്. മൂന്നുപേരും അവിവാഹിതരാണ്. വീട് നിർമാണം പൂർത്തിയാക്കാനാവാതെ വന്നതോടെ താമസിക്കാനായി പണിത ഷെഡ്ഡും ഇതിനിടെ കത്തിനശിച്ചു.
2010 നവംബർ 4ന് ബാങ്ക് ജപ്തി നടപടികൾ തുടങ്ങി. കുടിശിക അടക്കം തുക 2.50 ലക്ഷത്തോളമായിരുന്നു

ബാങ്ക് നടത്തിയ അദാലത്തിൽ 1,28,496 രൂപ ഇളവ് ചെയ്തു നൽകി. ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ മാനേജർ സുശീല സാവകാശം തേടി.
തുടർന്നു ബാങ്ക് ഉദ്യോഗസ്ഥരെയും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പിനു രൂപം കൊടുത്തു. രാജമ്മയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ 98,628 രൂപ ലഭിച്ചു. ഇന്നലെ ഉച്ചയോടെ രാജമ്മയെ ബാങ്കിൽ വിളിച്ചു വരുത്തി. വായ്പ കുടിശിക തീർത്ത് പ്രമാണവും കൈമാറി. ജീവിതത്തിൽ നേരിട്ടിട്ടുള്ള സമാനരീതിയിലുള്ള അനുഭവങ്ങളാണ് ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരണയായതെന്നു സുശീല പറയുന്നു.

സുശീലയ്ക്കും സഹപ്രവർത്തകർക്കും അനുമോദനങ്ങൾ...
#കടപ്പാട്പോസ്റ്റ്

പ്രതിസന്ധിയും ശമ്പള പരിഷ്കരണവും: മുഖ്യമന്ത്രിയോട് ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു:" മുഖ്യമന്ത്രി എന്ന നിലയിൽ താങ്...
12/01/2021

പ്രതിസന്ധിയും ശമ്പള പരിഷ്കരണവും:

മുഖ്യമന്ത്രിയോട് ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു:" മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണ്? ".

അതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് പെൻഷൻ വാങ്ങിയതിനു ശേഷമുള്ള നോട്ടും കൈയിൽ പിടിച്ചോണ്ട് പല്ലില്ലാത്ത മോണയും കാട്ടി മുത്തശ്ശ മുത്തശ്ശിമാരുടെ ചിരിയുണ്ടല്ലോ അതാണ് എനിക്ക് ഏറ്റവും സന്തോഷം നല്കുന്ന നിമിഷം എന്ന് പറഞ്ഞിരുന്നു.

അതെ ശരിയാണ്

ആ ചിരി....

ആ ചിരി ഒരു പക്ഷെ മുഖ്യമന്ത്രി കണ്ടിട്ടുവുക പത്ര ദൃശ്യ മാധ്യമങ്ങളിൽ കൂടിയായിരിക്കും എന്നാൽ ആ സുന്ദര നിമിഷം നേരിൽ കണ്ട അത് അനുഭവിച്ച വ്യക്തികൾ ആയിരിക്കും സഹകരണ സംഘങ്ങളിലെ ജീവനക്കാർ (ഏറ്റവും ആദ്യം പെൻഷൻ വിതരണം നടത്തിയത് അതാതു സംഘങ്ങളിലെ ജീവനക്കാർ ആയിരുന്നു പിന്നെ ആയിരുന്നു പുറത്തു നിന്നുള്ള ഏജന്റ്മാരെ നിയമിച്ചത്) ഇന്നും സർക്കാരിന്റെ ആ ജനപ്രിയ പദ്ധതി ഭംഗിയായി സഹകരണ സംഘങ്ങൾ നടത്തിവരുന്നു.

മാത്രമോ കഴിഞ്ഞില്ല...

സഹകരണ സംഘങ്ങൾ സർക്കാരിന്റെ രണ്ടാം ഖജനാവ് ആണെന്ന് പറഞ്ഞാൽ സർക്കാർ പോലും എതിർക്കുമെന്ന് തോന്നുന്നില്ല., അത്രമാത്രം സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങാവുന്നതും ഈ സഹകരണ സംഘങ്ങൾ ആണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടിയിട്ടും കേരളം ഈ നിലയിൽ ലോകത്തിനു മുൻപിൽ തലയെടുപ്പോടെ നിൽക്കുന്നതിൽ ഒരു പങ്ക് ഈ സഹകരണ സംഘങ്ങളുടെ ആണെന്നുള്ളത് അവിതർക്കമാണ്. സംഘങ്ങളിലെ ഓഹരി ഉടമകൾക്ക് എല്ലാവർഷവും നൽകിവരാറുള്ള ലാഭവിഹിതം മൊത്തമായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ സംഘങ്ങൾ ഉണ്ട്. കെയർ ഹോം പദ്ധതിയിലൂടെ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിനുമായി എത്ര ലക്ഷങ്ങളാണ് സംഘങ്ങൾ നൽകിയത്. അതുപോലെ തന്നെ എത്ര ജനോപകാരപ്രദമായ പദ്ധതികളാണ് ഈ പ്രതിസന്ധികാലത്തും ആവിഷ്കരിച്ചു നടപ്പിൽ വരുത്തിയത്.

അതുപോലെ തന്നെ സംഘങ്ങളിലെ ജീവനക്കാർ ഒരു ഉത്തരവും ഇറക്കാതെ തന്നെ അവരുടെ ഒരു മാസത്തെ വേതനം ഒരു മടിയും കൂടാതെ സംഭാവന ചെയ്തവരാണ്. ആദ്യ പ്രളയത്തിന് സംഭാവനയായി കൊടുത്ത വേതനത്തിന്റെ മാസം തോറുമുള്ള തിരിച്ചടവ് നടന്നുകൊണ്ടിരിക്കവേ തന്നെ എത്തിയ ലോകത്തെ തന്നെ നിശ്ചലാവസ്ഥയിലേക്ക് തള്ളിയിട്ട മഹാമാരി താണ്ഡവ നൃത്തമാടിയപ്പോളും സന്തോഷത്തോടെ എല്ലാ ജീവനക്കാരും വീണ്ടും ഒരു മാസത്തെ വേതനം നൽകികൊണ്ടു ഈ സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയിൽ കൈത്താങ്ങായി കൂടെ നിന്നു., പക്ഷെ നിങ്ങൾ മറുപുറം ഒന്ന് നോക്കു., ഈ മഹാമാരി കാലത്ത് മിക്കവാറും ദിവസങ്ങളിൽ വീടുകളിൽ കഴിയുകയും എന്നാൽ എല്ലാമാസവും കൃത്യമായി ശമ്പളം ലഭിക്കുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം കാണിച്ചുകൂട്ടിയ തോന്ന്യാസങ്ങൾ ഈ കേരളം കണ്ടതാണ്. ഉത്തരവ് സമൂഹമധ്യത്തിൽ കത്തിക്കുകയും സർക്കാരിനെ കോടതിയിലേക്ക് വലിച്ചിഴക്കുകയും ചെയ്യുകവഴി സാമൂഹ്യപ്രതിബദ്ധത തൊട്ടുതീണ്ടാത്ത ആ വർഗ്ഗത്തിന് പക്ഷെ ഞങ്ങൾക്ക് കിട്ടാത്ത ഒരു ആനുകൂല്യം ലഭിച്ചു. ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 5 ദിവസത്തെ വേതനം 6 മാസങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അവർക്ക് അത് തിരിച്ചുകൊടുക്കുക മാത്രമല്ല മറിച്ചു അതിന്റ പലിശയടക്കം കൊടുത്തു തീർത്തു., ഈ സർക്കാരിന്റെ പ്രവർത്തി സഹകരണ ജീവനക്കാരിൽ ഉണ്ടാക്കിയ അമർഷം ചെറുതല്ല... സർക്കാരിന്റെ ഈ വിവേചനം, ഈ വേർതിരിവ് പരാമർശ്ശിക്കാതെ പോകാതിരിക്കാൻ കഴിയില്ല.,

ഈ മഹാമാരി ഒരു സാമ്പത്തിക വർഷത്തെ മുഴുവൻ കാർന്നെടുത്തിരിക്കുന്നു. ലോകം നിശ്ചലമായതോടു കൂടി ജനങ്ങൾക്ക് വരുമാനം കുറഞ്ഞിരിക്കുന്നു അതുവഴി വായ്പ്പ തിരിച്ചടവിൽ വലിയ കുറവ് സംഭവിച്ചിരിക്കുന്നു. യാതൊരുവിധ നടപടിയും കൈകൊള്ളാനാവാതെ സംഘങ്ങൾ ദിനങ്ങൾ കഴിച്ചു നീക്കുന്നു. ഇതൊരു യാഥാർഥ്യമാണ്. സർക്കാർ പറയുന്ന പദ്ധതികൾ എല്ലാം തന്നെ ഭംഗിയായി നടത്തുകയും സർക്കാരിന്റെ ഒരു സാമ്പത്തിക സ്രോതസ്സ് ആയി സഹകരണ സംഘങ്ങൾ മാറുകയും ചെയ്യുമ്പോൾ തിരിച്ചു സർക്കാരിനും ഈ മേഖലയോട് പ്രതിബദ്ധത ഉണ്ടെന്നു തന്നെയാണ് കരുതുന്നത്. 2020-21 വർഷത്തെ ഓഡിറ്റ് കഴിയുന്നതോടു കൂടി മിക്ക സഹകരണ സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായേക്കും അത് മുൻകൂട്ടി കണ്ടുകൊണ്ട് നിലവിൽ സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷനിൽ തുടർന്നു പോവുന്നതിനായി ഓഡിറ്റ് മാന്വലിൽ പരിഷ്കാരം കൊണ്ടു വരുകയോ അതുമല്ലെങ്കിൽ ഈ സാമ്പത്തിക വർഷത്തിൽ എക്സംപ്‌ഷൻ നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ ഒരു വർഷം മുൻപ് വരെ കേരളത്തിലെ സഹകരണ മേഖല തൃതല സംവിധാനത്തിൽ കൂടിയാണ് പ്രവർത്തിച്ചു വന്നിരുന്നെങ്കിൽ ഇന്നത്‌ ദ്വിതല സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിച്ചു അതിനർത്ഥം ഇനിമുതൽ ജില്ലാ ബാങ്കിലെ ജീവനക്കാരുടെ ശമ്പളം എന്ന് പറയുന്നത് സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാരുടെ ശമ്പളത്തിന് തുല്യം എന്ന് മാത്രമല്ല അവരുടെ ശമ്പള പരിഷ്കരണം വരുന്നതോടുകൂടി ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്ന ജീവനക്കാർ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാർക്കായിരിക്കും. ഇന്നലെ വരെ തൃതല സംവിധാനത്തിലെ അവസാന ശ്രേണിയിൽ കിടന്നിരുന്ന PACS ഈ ലയനത്തോട് കൂടി ഇന്നലെ വരെ ജില്ലാ സഹകരണ ബാങ്കുകൾ പ്രവർത്തിച്ച ദ്വിതല ശ്രേണിയിലേക്ക് ഉയർന്നിരിക്കുന്നു അപ്പോൾ സ്വഭാവികമായും അതിനാനുപാതികമായ ശമ്പള പരിഷ്കരണം ലഭിക്കുവാൻ PACS ലെ ജീവനക്കാർക്ക് അവകാശമുണ്ട്.

01/04/2019 മുതൽ വില നിലവാര സൂചിക നേർ രേഖയിൽ സഞ്ചരിക്കുന്നതുകൊണ്ടോ എന്തോ വർഷത്തിൽ രണ്ടു വട്ടം പ്രഖ്യാപിച്ചിരുന്ന DA ഇപ്പോൾ കിട്ടാക്കനി ആയിരിക്കുന്നു. യൂണിയൻ ഇതൊന്നും ആരുടേയും ശ്രദ്ധയിൽ പെടുത്തുന്നില്ലെന്നു തോന്നുന്നു. നിലവിലുള്ള ബേസിക് ശമ്പളത്തിനോട് കൂടി നിലവിലുള്ള DA കൂട്ടി 10% ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് രൂപം കൊടുക്കുന്ന പരമ്പരാഗതമായ രീതിയിൽ നിന്നും മാറിക്കൊണ്ട് ഇന്ന് PACS ന്റെ സ്ഥാനവും നഷ്ടപ്പെട്ടു പോയ DA യും ചേർത്തുകൊണ്ടുള്ള ഒരു ശമ്പള പരിഷ്കരണത്തിനായിരിക്കണം മുൻ‌തൂക്കം നൽകേണ്ടത്.


കോവിഡ് എന്ന മഹാമാരി ലോകത്തിൽ മൊത്തം ആഞ്ഞടിച്ചതിന്റെ പശ്ചാത്തലത്തിൽ സർവ്വ മേഖലയേയും ബാധിച്ച സാമ്പത്തികമാന്ദ്യം ഈ മേഖലയിലും നിഴലിച്ചു എന്നതൊഴിച്ചാൽ ശക്തവും അടിത്തട്ടിൽ വേരോട്ടമുള്ളതുമായ ഈ പ്രസ്ഥാനത്തെ ബാധിച്ച താൽക്കാലിക പ്രതിസന്ധിയെ ചൂണ്ടികൊണ്ട് മഹാമാരിയും സാമ്പത്തികമാന്ദ്യവും മൂലം അകപ്പെട്ട ഈ പ്രതിസന്ധി നാളേയും തുടരുമെന്നും അതുകൊണ്ട് തന്നെ ജീവനക്കാർക്ക് ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ തന്നെ ധാരാളം ആണെന്നും ഇനിയൊരു ശമ്പള പരിഷ്കരണം വഴി സംഘങ്ങൾക്ക് കൂനിൽമേൽ കുരു എന്ന കണക്കിന് അധിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണെന്നും തങ്ങളുടെ ഭരണസമിതിയുടെ കാലാവധി പൂർത്തിയായാൽ ലോകാവസാനം ആണെന്നും ഉള്ള അബദ്ധജഢിലമായ ധാരണകൾ വച്ചു പുലർത്തികൊണ്ട് ആത്മാർത്ഥമായി പണിയെടുക്കുന്ന ജീവനക്കാർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളുടെ പുറത്തു കടയ്ക്കൽ കത്തിവയ്ക്കുന്നവരോട് ജീവനക്കാർക്ക് ഒന്നേ പറയാനുള്ളു:,

"പാഴ്മുറം കൊണ്ട് സൂര്യനെ മറക്കാം എന്നാരും തെറ്റുധരിക്കരുത്. "

ബിനു ചാമിക്കുട്ടി
അക്കൗണ്ടന്റ്
കുളപ്പുള്ളി SCB
9846120614

11/12/2020

പുതുവർഷം 2021 മുതൽ എല്ലാ രണ്ടാം ശനിയാഴ്ച്ചയും അവധി.

കൂടെ ഞങ്ങൾക്കും കിട്ടി
19/07/2020

കൂടെ ഞങ്ങൾക്കും കിട്ടി

Address

Pattambi
679305

Opening Hours

Monday 9am - 3:30am
Tuesday 9am - 3:30am
Wednesday 9am - 3:30am
Thursday 9am - 3:30am
Friday 9am - 3:30am
Saturday 9am - 12:30pm

Website

Alerts

Be the first to know and let us send you an email when Co op bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share