KSFE Parassala

KSFE Parassala KSFE... വളരുന്ന കേരളത്തിന്റെ വിരലടയാളം

ഉടനെ തുടങ്ങുന്നു
20/06/2025

ഉടനെ തുടങ്ങുന്നു

31/08/2024
ഇതു പോലുള്ള പ്രതികരണങ്ങൾ ആണ് ഞങ്ങളെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നത്...
15/05/2024

ഇതു പോലുള്ള പ്രതികരണങ്ങൾ ആണ് ഞങ്ങളെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നത്...

11/05/2024

സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ
ആപത്തു കാലത്ത് കായ് പത്തു തിന്നാം...
പൂർവികർ വെറുതെ പറഞ്ഞ വാക്കുകൾ അല്ല ഇവയൊന്നും...
പണം ഇന്ന് ഒരു അവശ്യ ഘടകം തന്നെ ആണ്.... അപ്രതീക്ഷിതമായി ആവശ്യങ്ങൾ വന്നാൽ അതിന്റെ മൂല്യം ഒന്ന് വേറെ തന്നെയാണ്...
വളരെ പെട്ടെന്ന് തന്നെ 5.70 ലക്ഷം രൂപ വരെ നേടാന്‍ പറ്റിയ നിക്ഷേപം; അറിയാം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ ഗുണങ്ങള്‍. പാറശ്ശാല മെയിൻ ബ്രാഞ്ചിൽ നിന്നും....(9447797156/9447892077 / 0471 2203075)

നിക്ഷേപമെന്നത് ഭാവി മുന്നിൽ കണ്ടുള്ളൊരു തീരുമാനമാണ്. ചെലവൊക്കെ തീരുമ്പോൾ നിക്ഷേപിക്കാൻ കയ്യിലൊന്നും ബാക്കിയില്ലാ എന്നത് മിക്കവരും പറയുന്ന കാര്യമാണ്. കയ്യിലുള്ള ചെറിയ തുകകളായ 100, 500 രൂപ മാസത്തിൽ നിക്ഷേപിക്കാൻ പറ്റുന്ന പദ്ധതികൾ ഇന്ന് നാട്ടിലുണ്ട്. ഇതോടൊപ്പം ചെലവുകളിൽ ഒന്ന് ക്രമീകരണം നടത്തിയാൽ മാസത്തിൽ നല്ലൊരു തുക നിക്ഷേപത്തിനായി മാറ്റാൻ സാധിക്കും.

ഭാവിയിൽ വലിയ തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ സഹായകമാകുന്നത് ഇത്തരം നിക്ഷേപങ്ങളാണ്. പണത്തിന്റെ ആവശ്യം മുൻകൂട്ടി അറിയാൻ സാധിച്ചാൽ ചിട്ടികളാണ് ​ഗുണകരം. ഇത്തരത്തിൽ വളരെ പെട്ടെന്ന് 5.70 ലക്ഷം രൂപ വരെ നേടാൻ സാധിക്കുന്നൊരു മൾട്ടിഡിവിഷൻ ചിട്ടിയാണ് ചുവടെ ചേർക്കുന്നത്.

6 ലക്ഷം രൂപയുടെ മള്‍ട്ടിഡിവിഷന്‍ ചിട്ടിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. പ്രതിമാസം 10000 രൂപ അടവ് വരുന്ന 60 മാസ കാലയളവുള്ള ( 5 വര്‍ഷo) മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. നിക്ഷേപമായും പണ വിനിയോഗത്തിനും ഉപയോഗിക്കാമെന്നതാണ് ഇത്തരം ചിട്ടികളുടെ ഗുണം. കെഎസ്എഫ്ഇ യുടെ പാറശ്ശാല മെയിന്‍ ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്.

6 ലക്ഷം രൂപയുടെ 60 മാസത്തേക്കുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ മാസത്തില്‍ വരുന്ന അടവ് 10000 രൂപയാണ്. ചിട്ടി 35 ശതമാനം ലേലത്തില്‍ പോകുന്ന മാസങ്ങളില്‍ 7750 രൂപ അടച്ചാല്‍ മതിയാകും. ഇത്തരം മാസങ്ങളില്‍ പരമാവധി ലഭിക്കുന്ന ലാഭ വിഹിതം 2250 രൂപയാണ്. മള്‍ട്ടിഡിവിഷന്‍ ചിട്ടികളില്‍ സാധാരണയായികുറച്ചു തവണകൾക്ക് ശേഷമാണ് ലേലത്തിലേക്ക് കടക്കുക. അതുവരെ 35 ശതമാനം കിഴിവിലാണ് ചിട്ടി നല്‍കുക. ഇതിനാല്‍ ആദ്യ വര്‍ഷങ്ങളില്‍ 7750രൂപ അടച്ചാല്‍ മതിയാകും. ലേലം ആരംഭിച്ചാല്‍ 7750 രൂപയ്ക്കും 10000 ത്തിനും ഇടയിലുള്ള തുകയാണ് മാസ അടവായി വരുന്നത്.

ചിട്ടി ലേലം എങ്ങനെ??

4 ഡിവിഷനുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. ഒരു നറുക്കും മൂന്ന് ലേലവുമാണ് നടക്കുക. പ്രസ്തുത ചിട്ടിയില്‍ 1 ലക്ഷം രൂപക്ക് മുകളിൽ മൊത്ത ലാഭ വിഹിതം ലഭിക്കാനുള്ള സാധ്യതയുണ്ട്. ചിട്ടിയില്‍ ചേര്‍ന്നവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃത്യമായി ഈ തുകയില്‍ ഏറ്റകുറച്ചിലുണ്ടാകും. മാസത്തിൽ 3 ലേലങ്ങൾ നടക്കും 35 ശതമാനം കിഴിച്ച് 3.90 ലക്ഷം രൂപ വരെ നേടാൻ സാധിക്കും. പൂർണമായും കേന്ദ്ര സംസ്ഥാന നിയമങ്ങൾക്ക് വിധേയമായാണ് ഇതിന്റെ പ്രവർത്തനം.

നറുക്കെടുപ്പ് ചിട്ടിയിൽ ചേർന്നു കൃത്യമായ മാസ തവണകൾ അടയ്ക്കുന്നതിനൊപ്പം ഭാ​ഗ്യം കൂടി ചേർന്നാൽ ലക്ഷങ്ങൾ ലഭിക്കും. മാസത്തിൽ ഒരാൾക്കാണ് ചിട്ടി നറുക്കിൽ ലഭിക്കുക. ഓരോ മാസത്തിലും നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് 5 ശതമാനം ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ച് 5.70 ലക്ഷം രൂപ ചിട്ടിയില്‍ നിന്ന് ലഭിക്കും. ചിട്ടി കാലാവധിയോളം ഏത് മാസത്തിലാണോ ഭാ​ഗ്യം തുണയ്ക്കുന്നത്, ആ മാസത്തിൽ നേട്ടം സ്വന്തമാക്കാം. കാലാവധിയോളം കാത്തിരുന്നാലും ഈ നേട്ടം ലഭിക്കും.

1-2 വര്‍ഷത്തിനുള്ളില്‍ വലിയൊരു തുക ആവശ്യമായി വരുന്നവര്‍ക്ക്കൃത്യമായ അസൂത്രണത്തോടെ ചേരാൻ സാധിക്കുന്ന ഒരു പദ്ധതി ആണ്‌ ഇത്. ആവശ്യ സമയം ആകുമ്പോൾ ലേലം ആരംഭിക്കുകയും വേണ്ട തുക ലേലം വിളിച്ചെടുക്കാനും സാധിക്കും
മേൽ സൂചിപ്പിച്ച 6 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഉടനെ രജിസ്റ്റർ ചെയുന്നു... വേഗമാകട്ടെ... നമ്പറുകൾ ബുക്ക്‌ ചെയ്യാനും അവസരം ഉണ്ട്.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...0471 2203075 , 9447797156 9447892077... KSFE. പാറശ്ശാല മെയിൻ ബ്രാഞ്ച്,നിരഞ്ജൻ പ്ലാസ, ബ്ലോക്ക്‌ ഓഫീസ് റോഡ് പാറശ്ശാല. (പാറശ്ശാല --കാരക്കോണം റോഡ് ).ഇടപാടുകരുടെ അനേഷണങ്ങളും സംശയങ്ങളും ഓഫീസ് സമയത്തിന് ശേഷവും കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.. 9447797156 വാട്സ്ആപ്പ് നമ്പറിലേക്കും, KSFE പാറശ്ശാല എന്ന facebook പേജിലേക്കും അയക്കാവുന്നതാണ്.. വേഗമാകട്ടെ.... നിരവധി ചെറിയ ചിട്ടികൾ വേറെയും ഉണ്ട്... നിങ്ങളുടെ സുഹൃത്തക്കൾക്കോ, ബന്ധുക്കൾക്കോ, പരിചയകാർക്കോ ഈ ചിട്ടിയിൽ ചേരാൻ താല്പര്യം ഉണ്ടെങ്കിൽ ഈ സന്ദേശം ഫോർവേഡ് ചെയ്തു കൊടുക്കുവാൻ അപേക്ഷിക്കുന്നു.. ഗ്രൂപ്പുകളിലേക്കും ഇത് കൈ മാറുവാൻ അപേക്ഷിക്കുന്നു.. ആശംസകളോടെ.... KSFE... മെയിൻ ബ്രാഞ്ച്...പാറശ്ശാല ( ഒരു കേരള സർക്കാർ സ്ഥാപനം )

ഉടനെ തുടങ്ങുന്നു.....
10/05/2024

ഉടനെ തുടങ്ങുന്നു.....

ഉടനെ തുടങ്ങുന്നു.. ഫോൺ. 094477 97156, 9447892077
09/05/2024

ഉടനെ തുടങ്ങുന്നു.. ഫോൺ. 094477 97156, 9447892077

Address

Parassala
695502

Opening Hours

Monday 9am - 5pm

Telephone

+919447797156

Website

Alerts

Be the first to know and let us send you an email when KSFE Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Parassala:

Share