06/08/2026
2018-ലും 2024-ലും, ഒടുവിൽ 2026-ലും നാടിന്റെ രക്ഷകനായെത്തിയ ആ നായകൻ ഇനി ഓർമ്മ.
കേരളം പ്രകൃതിദുരന്തങ്ങളിൽ പതറിയപ്പോഴൊക്കെ നാടിൻ്റെ വിളികേട്ടെത്തിയ ധീരനായ റെസ്ക്യൂ വോളന്റീയറും റാപ്പലിംഗ് ഇൻസ്ട്രക്ടറുമായിരുന്നു തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ്.
2018-ലെ പ്രളയകാലത്ത് അദ്ദേഹം മുന്നിലുണ്ടായിരുന്നു. 2024-ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്തും സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഒടുവിൽ 2026-ൽ അദ്ദേഹം നാടിനായി തന്റെ ജീവൻ തന്നെ ബലിയർപ്പിച്ചു.
കണ്ണൂർ കാര്യങ്കോട് പുഴയിലെ കുത്തിയൊഴുകുന്ന വെള്ളത്തിൽ പെട്ടുപോയ ഒരു കർഷകനെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ചുനൽകിയ ശേഷം, രാജേഷ് ആ ഒഴുക്കിൽപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ ധീരതയും നിസ്വാർത്ഥതയും ത്യാഗവും കേരളം ഒരിക്കലും മറക്കില്ല.
പ്രിയപ്പെട്ട രാജേഷിന്റെ വേർപാടിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലക്ഷ്മി, മക്കളായ അർഷൻ, അഭിഷേക്, മാതാപിതാക്കളായ ശ്രീ. രാജശേഖരൻ, ശ്രീമതി ഗീത എന്നിവരുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.
ഈ നഷ്ടം താങ്ങാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഓം ശാന്തി! 🙏