Agent Sanjeev

Agent Sanjeev 15+ years in insurance field | Health insurance | Pension plans | Motor Insurance
(4)

കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം 🛡️💰ഇൻഷുറൻസ് എന്നത് വെറുതെ ഒരു പ്രീമിയം അടയ്ക്കുന്നതല്ല...
12/08/2026

കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം 🛡️💰

ഇൻഷുറൻസ് എന്നത് വെറുതെ ഒരു പ്രീമിയം അടയ്ക്കുന്നതല്ല. അപ്രതീക്ഷിത സാഹചര്യങ്ങളിൽ നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള ഒരു പ്രധാന മാർഗമാണ്.

🏥 Health Insurance
👨‍👩‍👧‍👦 Term Insurance
🚗 Vehicle Insurance
🏠 Home Insurance
🌱 Retirement Planning

ചെറിയ പ്രീമിയം കൊണ്ട് വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കും.

നിങ്ങളുടെ നിലവിലെ ഇൻഷുറൻസ് പരിരക്ഷ മതിയാണോ എന്ന് ഒരിക്കൽ പരിശോധിച്ചിട്ടുണ്ടോ? 📌

ഈ പോസ്റ്റ് Save ചെയ്യൂ, ആവശ്യമുള്ള ഒരാൾക്ക് Share ചെയ്യൂ.

📲 നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ ഇൻഷുറൻസ് പ്ലാനിംഗിനായി PLAN എന്ന് കമന്റ്‌ ചെയ്യൂ...

നമുക്ക് നേരിട്ട് സംസാരിക്കാം 👍

11/08/2026

തൃശ്ശൂര്കാരൻ ബിജു, പ്രായം 35.

ഒരു ഏജന്റ് വന്ന് ടേം ഇൻഷുറൻസിനെക്കുറിച്ച് പറഞ്ഞപ്പോൾ ബിജു കളിയാക്കി ചിരിച്ചു:
"കാശങ്ങോട്ട് അടച്ചിട്ട് അവസാനം ഒന്നും തിരിച്ചുകിട്ടിയില്ലെങ്കിൽ വെറുതെ വേസ്റ്റല്ലേ ചേട്ടാ? അതേ കാശ് എഫ്.ഡി ഇട്ടാൽ മുതലും പലിശയും കയ്യിൽ കിട്ടും. അതല്ലേ ബുദ്ധി!"

കേൾക്കുമ്പോൾ കാര്യം ശരിയാണെന്ന് ആർക്കും തോന്നും.

അങ്ങനെ ബിജു മാസം 800 രൂപ വെച്ച് എഫ്.ഡി ഇടാൻ തുടങ്ങി. 30 കൊല്ലം കഴിയുമ്പോൾ ഒരു 11-12 ലക്ഷം കയ്യിൽ വരുമല്ലോ എന്നായിരുന്നു കണക്കുകൂട്ടൽ.

അഞ്ചാമത്തെ കൊല്ലം.
ഒരു വൈകുന്നേരം ബിജുവിന്റെ ബൈക്ക് ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ബിജു സ്പോട്ടിൽ പോയി.

ആ സമയത്ത് ബിജുവിന്റെ എഫ്.ഡിയിൽ ഉണ്ടായിരുന്നത് വെറും ₹48,000. പലിശ കൂട്ടിയാലും ഒരു ₹55,000 പോലും തികയില്ല.

ഇനി വീട്ടിലെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ:

❌ ഹോം ലോൺ EMI — മാസം ₹35,000
❌ മോളുടെ സ്കൂൾ ഫീസ് — ₹8,000 ഒരു ടേമിൽ
❌ ഭാര്യക്ക് ജോലിയൊന്നുമില്ല
✅ ആകെ കയ്യിലുള്ളത് — ₹48,000. രണ്ട് മാസത്തെ വീട്ടുചെലവിന് പോലുമില്ല!

അന്ന് എടുത്ത ആ "വലിയ ബുദ്ധിപരമായ തീരുമാനം" ഇപ്പോൾ എന്തായി?

ഇവിടെ നമ്മളിൽ പലരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്. എഫ്.ഡി തിരിച്ചു കിട്ടും, ശരിയാണ്. പക്ഷേ എപ്പോൾ? നമ്മൾ ജീവനോടെ ഉണ്ടെങ്കിൽ മാത്രം! നമ്മൾ ഇല്ലാത്ത ഒരു ദിവസം കുടുംബത്തിന് ജീവിക്കാൻ വേണ്ടത് ₹48,000 അല്ല, ഒരു 50 ലക്ഷം രൂപയെങ്കിലുമാണ്.

അതേ ₹800 മാസം ടേം ഇൻഷുറൻസിലാണ് ഇട്ടിരുന്നതെങ്കിൽ, ആ അഞ്ചാം കൊല്ലം ബിജുവിന്റെ കുടുംബത്തിന് കിട്ടുമായിരുന്നത് ₹50 ലക്ഷം രൂപയാണ്.

ടേം ഇൻഷുറൻസ് എന്ന് പറയുന്നത് കാശ് ഇരട്ടിപ്പിക്കാനുള്ള ബിസിനസ്സ് ഒന്നുമല്ല.
അതൊരു ഉറപ്പാണ്.
"നാളെ ഞാൻ കൂടെയില്ലെങ്കിലും നിങ്ങൾ പെരുവഴിയിലാകില്ല" എന്ന ഉറപ്പ്. അതിന് വരുന്ന ചെലവ് മാസം വെറും ₹800 രൂപ!

ലാഭം വേണമെങ്കിൽ മ്യൂച്വൽ ഫണ്ടിൽ ഇടാം, കുടുംബത്തിന്റെ സുരക്ഷയ്ക്ക് ടേം ഇൻഷുറൻസ് തന്നെ വേണം. രണ്ടും രണ്ടാണ്, കൂട്ടിപ്പഴക്കരുത്.

🔑 ഓർക്കുക: FD നിങ്ങളുടെ ഭാവിക്കുള്ളതാണ്. Term Insurance നിങ്ങൾ ഇല്ലാത്ത ഒരു ഭാവിക്കുള്ളതാണ്.

നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് എത്ര തുകയുടെ കവർ വേണമെന്ന് കൃത്യമായി കണക്കുകൂട്ടി പറഞ്ഞുതരാം.

TERM എന്ന് കമന്റ്‌ ചെയ്യൂ... നിങ്ങൾക് യോജിച്ച term insurance പ്ലാൻ ഞാൻ പറഞ്ഞുതരാം...

10/08/2026

LIC എന്തുകൊണ്ടാണ് മികച്ചത് എന്ന് പറയുന്നത് 10 കാരണങ്ങൾ…📈💯

07/08/2026

വിഷ്ണു എറണാകുളത്തെ ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ പണി ചെയ്യുന്നതിനിടെയാണ് ആ അപകടം ഉണ്ടാകുന്നത്.

സുരക്ഷാ വലയൊന്നുമില്ലാതെ ജോലി ചെയ്യുമ്പോൾ പെട്ടെന്നൊന്ന് കാല് തെറ്റി താഴേക്ക് വീണു.

കയ്യും കാലും ഒടിഞ്ഞു... 3 മാസത്തോളം പണിക്കൊന്നും പോകാൻ കഴിഞ്ഞില്ല.

ഭാഗ്യത്തിന് ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സ കിട്ടിയതുകൊണ്ട് ബില്ല് വലിയ തുകയായില്ല.

പക്ഷേ പ്രശ്നം അതൊന്നുമായിരുന്നില്ല...

മരുന്നുകൾ, യാത്രാച്ചെലവ്, വീട്ടുചെലവുകൾ, കൂടെ 3 മാസത്തെ വരുമാനവും പൂർണ്ണമായി നിലച്ചു.

ഇതെല്ലാം കൂടി നോക്കിയപ്പോൾ ₹3 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയാണ് ആ കുടുംബത്തിന് വന്നത്.

ഇതൊരു കഥയല്ല, എന്റെയൊരു client-ന് നേരിടേണ്ടി വന്ന റിയൽ അനുഭവമാണ്.

നമ്മുടെ നാട്ടിൽ കൺസ്ട്രക്ഷൻ തൊഴിലാളികൾ, delivery partners, കടകളിലെ ജീവനക്കാർ, daily wage earners തുടങ്ങി എത്രയോ പേരുണ്ട്.

ഇതിൽ ഭൂരിഭാഗം പേർക്കും employer വഴി ഒരു accident insurance protection ഇല്ല.

ഇനി ഉണ്ടെങ്കിൽ തന്നെ അതിൽ എന്തൊക്കെ cover ചെയ്യുമെന്ന് വ്യക്തമായി അറിയുകയുമില്ല.

ഒരു അപകടം പറ്റിയിട്ടാണ് പലരും policy ഉണ്ടോ, coverage ഉണ്ടോ എന്ന് അന്വേഷിക്കാൻ തുടങ്ങുന്നത്.

ഇവിടെയാണ് RAK (Rasta Apatti Kavach) പോലുള്ള accident insurance പ്ലാനുകളുടെ പ്രാധാന്യം.

• Employment Accident Cover: ജോലി സമയത്തോ ജോലിസ്ഥലത്തോ ഉണ്ടാകുന്ന അപകടങ്ങൾക്ക് policy terms അനുസരിച്ച് പരിരക്ഷ.

• Any Accident Cover: ജോലി സമയത്തിന് പുറത്ത്, റോഡിലോ വീട്ടിലോ എവിടെ അപകടം സംഭവിച്ചാലും പരിരക്ഷ.

School children മുതൽ 80 വയസ്സ് വരെ ലഭ്യമായ പദ്ധതികളുണ്ട്. പ്രായവും plan-ഉം coverage-ഉം അനുസരിച്ച് premium ₹160 മുതൽ ആരംഭിക്കുന്നു.

ഒരു accident കഴിഞ്ഞ് insurance അന്വേഷിക്കുന്നതിനേക്കാൾ, അതിന് മുൻപ് നിങ്ങളുടെ കുടുംബത്തിന് മതിയായ protection ഉണ്ടോ എന്ന് ഉറപ്പാക്കുന്നതാണ് നല്ലത്.

നിങ്ങൾക്കും കുടുംബത്തിനും അനുയോജ്യമായ plan ഏതാണെന്ന് അറിയാൻ

“RAK"എന്ന് comment ചെയ്യൂ.

ഈ പദ്ധതിയുടെ complete details ഞാൻ direct message ചെയ്യാം! 📲

Address

Ottappalam

Alerts

Be the first to know and let us send you an email when Agent Sanjeev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share