07/04/2022
*🕋🕌ഓർമ്മയിലെ നോമ്പ് കാലം🕌🕋*
®️🖋️ഹംസ കൊല്ലത്ത് വീട്ടിക്കാട് @അജ്മാൻ
https://www.facebook.com/100063766338749/posts/376275974507944/
________________
*CPY ONLINE*
*08-04-2022*
==============
*ദുബായ് :* *കുട്ടിക്കാലത്തെയും കൗമാരത്തിലെയുമൊക്കെ നോമ്പോർമകൾ ഹൃദയത്തിൽ നനുനനുത്ത സുഖം പകരുന്ന ഒന്നാണ് അത് പ്രവാസ ലോകത്ത് നിന്നാകുമ്പോൾ വല്ലാത്തൊരു അനുഭൂതി പകരുന്നു. അത്തരം ഒാർമകൾ പങ്കിടുകയാണ് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ജോലി ചെയ്യുന്ന പാലക്കാട് ചെർപുളശ്ശേരി തൂത വീട്ടികാട് സ്വദേശി ഹംസ കൊല്ലത്ത്*
നേരം മഗ്‌രിബിനോടടുക്കുന്നു.. സുഹൃത്ത് ഇന്ന് "എണ്ണക്കടികൾ"തേടി അജ്മാനിലെ പാനൂരിലേക്കായിരിക്കണം പോയിരിക്കുന്നു. അത്യാവശ്യം രണ്ട് പേർക്ക് നോമ്പ് തുറക്കാനുള്ള മറ്റു വിഭവങ്ങൾ തട്ടിക്കൂട്ടിയിട്ടുണ്ട്. ഇസ്തിഗ്ഫാറിന്റെ മന്ത്രങ്ങളങ്ങിനെ ഉരുവിടുന്നുണ്ടെങ്കിലും ഇടയ്ക്ക് ഇബ്‌ലീസ് ഇടപെടുന്നുണ്ട്. ഈ നോമ്പ് സമയത്തെങ്കിലും പുള്ളിക്കാരന് നമ്മളെ വെറുതെ വിട്ട് കൂടെ. പ്രവാസത്തിന്റെ കട്ടിലിൽ മലർന്നങ്ങ് കിടക്കവേ, അനുവാദം പോലും ചോദിക്കാതെ കടലും കടന്ന് മനസ്സെന്റെ നാട്ടിലെ, വീടിന്റെ മുറ്റത്തേക്കോടി. എന്റെ പ്രിയപ്പെട്ടവർ ചെറുതായി ആദ്യം നോമ്പ് തുറന്ന്, മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് വലിയ തുറയ്ക്കുള്ള ഒരുക്കത്തിലാണ്. ഉമ്മയും മക്കളും സഹധർമ്മിണിയും എല്ലാവരും തീന്മേശയ്ക്ക് ചുറ്റുമാണ്. എന്റെ കസേര അവിടെ മൂലയിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. അവരെന്നെ കാണാത്തത്, തേങ്ങൽ കേൾക്കാത്തത് ഭാഗ്യം.എന്റെ പ്ലസ് ടു കാരി മോളുടെ പരീക്ഷണമാണി ന്നത്തെ സ്പെഷ്യൽ. ഷവർമ്മ, പിന്നെ പയ്യോളി ചിക്കൻ, കോവിഡ് കാലത്ത് യൂ ട്യൂബ് കുക്കിങ്ങിൽ അവളും ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഉമ്മാക്ക് കൂടി കഴിക്കാൻ പറ്റുന്നതും ഉണ്ടാക്കിയിട്ടുണ്ട്. എന്റെ അഞ്ചാം ക്ലാസ്സുകാരൻ മുപ്പതും നോൽക്കാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. അവൻ ഭക്ഷണപ്രിയനായത് കൊണ്ട് എന്റെ ഓഹരി കൂടി അവനു കൊടുക്കാൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു.മൂന്നാം വയസ്സുകാരൻ തീൻ മേശയ്ക്ക് നടുവിലിരുന്ന് മറ്റുള്ളവർക്ക് തരിക്കഞ്ഞി സൽക്കരിക്കുന്നു. മനസ്സേ മടങ്ങുക. ഇനിയും അവിടെ നിന്നാൽ പ്രവാസത്തിന്റെ തലയിണ കണ്ണുനീരിൽ കുതിരും.പുലർച്ചെയുള്ള അത്താഴത്തിന്റെ അവിഭാജ്യ ഘടകമായ മുറ്റത്തെ മുരിങ്ങാ മരത്തോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അജ്മാനിലേക്ക് തിരിക്കവെ പള്ളിയിലേക്കും പള്ളിതൊടിയിലേക്കുമൊന്ന് എത്തിനോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓർമ്മകളുടെ നോമ്പുകാലം. അകത്തെ പള്ളിയിലെ ആ വലിയ ഘടികാരത്തിന്റെ ടിക് ടിക് ശബ്ദത്തിനും തൊട്ടടുത്ത ബാലേട്ടന്റെ കൃഷിയിടത്തിൽ നിന്നുള്ള മൺവെട്ടിയുടെ ശബ്ദത്തിനും ഒരേ താളം.
വെളുപ്പിന് അത്താഴത്തിന് ഉണർത്തികൊണ്ടുള്ള ഖുർആൻ പാരായണത്തോടെ വീടുകളുണരും. വെളിച്ചം കാണാത്ത അയൽവീട്ടുകാരെ വിളിച്ചുണർത്തും. ഇലക്കറികൾ ചേർത്ത് ഒരു അത്താഴം.ഒരു കട്ടനും. ഖുർആൻ പാരായണത്തോടും മറ്റു പ്രാർത്ഥനകളോടുമൊപ്പം മുതിർന്ന ആളുകൾ അറിവുകൾ, ചരിത്ര കഥകൾ പകർന്ന് തരും. കായിക വിനോദങ്ങൾ ബാല്യത്തിലെ നോമ്പുകാരനെ ക്ഷീണിപ്പിക്കുമെന്ന മന:ശാസ്ത്രം മുതലെടുത്ത് സ്കൂൾ പരിസരത്തുള്ള കച്ചവടക്കാർ "നേരം പോക്കുകൾ(സമയം കൊല്ലികൾ) " എന്ന പേരിൽ ഇന്നത്തെ മൊബൈൽ ഫോൺ ഗെയ്മിന്റെ മറ്റു രൂപങ്ങൾ വിപണിയിലിറക്കി നോമ്പുകാരായ ഹൈസ്‌കൂൾ തലം വരെയുള്ളവരെ ആകർഷിക്കും. പുഴയോരത്ത് താമസിക്കുന്ന എന്റെ കയ്യിൽ നേരം പോക്കായി നോമ്പ് കാലത്ത് ഉണ്ടായിരുന്നത് ചെറിയൊരു കഷ്ണം വലയായിരുന്നു. ഞാൻ സ്കൂൾ സമയത്തിനു ശേഷം അതുമായി വേട്ടക്കിറങ്ങും. കൊമ്പി പരൽ, കൊടിച്ചി തുടങ്ങിയ ചെറുവിരലോളം വലിപ്പമുള്ള മത്സ്യങ്ങൾ എന്റെ വലയിൽ കിടന്ന് പിടയും.മിക്കവാറും ദിവസങ്ങളിൽ അഞ്ച് അല്ലെങ്കിൽ ആറ് വരെ കിട്ടും. എനിക്കും ഉമ്മയ്ക്കും അത്താഴത്തിന് "പുളി വെള്ളം"വെയ്ക്കാൻ അത് തന്നെ അന്ന് ധാരാളം.
അസർ നിസ്കാരം അന്ന് പുഴയിലുള്ള "പാപ്പച്ചി കല്ലിൽ" (മുൻഗാമികൾ നിസ്കരിച്ചിരുന്ന മിനുസമുള്ള നീളൻ പാറ /കല്ല് )വെച്ചായിരിക്കും. പുഴയിൽ വെച്ചുള്ള നിസ്കാരം വല്ലാത്തൊരു അനുഭൂതിയായിരുന്നു. പിന്നെ മഗ്‌രിബ് ബാങ്കിന്റെ സമയം നോക്കിയുള്ള കാത്തിരിപ്പും ദിക്റുകളും..മഗ്‌രിബിനോടടുക്കുമ്പോൾ പള്ളിയിൽ പോകും. ബാല്യകാലത്ത് പള്ളിയിലെ കാരണവർ ഉണ്ടാക്കിയിരുന്ന നാരങ്ങ വെള്ളത്തിനും തരിക്കഞ്ഞിക്കുമന്ന് വല്ലാത്ത സ്വാദായിരുന്നു. മിക്കപ്പോഴും മൺകുടത്തിൽ തണുപ്പിച്ച വെള്ളം കൊണ്ടായിരുന്നു നോമ്പ് തുറ.
ഗ്രാമത്തിലെ വീടുകളിൽ നടക്കുന്ന നോമ്പ് തുറക്ക് അന്ന് മിക്കപ്പോഴും എന്നെയും ക്ഷണിച്ചിരുന്നു.മഗ്‌രിബിന് ഇമാമായി നിൽക്കാൻ ഒരാളുമാകും യതീം കുട്ടിക്ക് ഭക്ഷണം കൊടുക്കലുമാകും.തറാവീഹ് നിസ്കാരത്തിന് കുട്ടികൾ പങ്കെടുക്കുന്നത് വലിയ കാര്യമായിരുന്നു. അക്കാലത്ത് റമദാനിനോടാനുബന്ധിച്ച് വ്യാപകമായി "വയള് "( റമദാൻ പ്രഭാഷണങ്ങൾ )സംഘടിപ്പിച്ചിരുന്നു.
ചൂട്ടും മിന്നിച്ച്, അതിന്റെ അരണ്ട വെളിച്ചത്തിൽ പാട വരമ്പിലൂടെ അത്തരം സദസ്സുകളിൽ പോകുമായിരുന്നു. ദൂരെ നിന്ന് തന്നെ"മൗലാ യാ സ്വല്ലി വ " യും "റബ്ബി ഷ് റഹ് ലീ സ്വദ് രീ.." യും ഒക്കെ കേൾക്കുമ്പോൾ നടത്തത്തിന് വേഗത കൂടും.മരണത്തെയും പാരാത്രിക ലോകത്തെയും ഓർമ്മപ്പെടുത്തുന്നതോടൊപ്പം റമദാനിന്റെ മഹത്വങ്ങളും വിഷയമാകുന്ന ഇത്തരം വിജ്ഞാന സദസ്സുകളുടെ ഇടവേളകളിൽ സ്ഥാപനങ്ങൾക്കുള്ള ധന സമാഹരണത്തിനായി ലേലം വിളികൾ നടക്കും. "4 കോഴിമുട്ട ഒരു വട്ടം, ഒന്നര വട്ടം, ഒന്നേ മുക്കാൽ വട്ടം..." അങ്ങിനെ..
ലേലത്തിൽ പങ്കെടുക്കാത്തവർ സദസ്സിൽ നിന്ന് പുറത്തിറങ്ങും. പുറത്ത്, വിവിധ തരം കച്ചവടക്കാരുണ്ടാകും. കൂടുതൽ ചെലവാക്കുന്നത് കട്ടൻ ചായയും "ചെറു കടി"കളുമാകും. കട ലെയ്.. നെലക്കടലെ യ്.. എന്ന് ഉറക്കെ വിളിച്ച് ചെറു കുട്ടികച്ചവടക്കാരും ഉണ്ടാകും. പത്ത് പൈസയ്ക്ക് പത്തെണ്ണം. അല്ലെങ്കിൽ കുപ്പിയുടെ അടപ്പ് അളവുപാത്രമാക്കി കടല കച്ചവടക്കാർ എവറഡി ബാറ്ററി പെട്ടി ആയിരിക്കും "കടലപ്പെട്ടി ". വത്തക്കെയ്.. വത്തക്കെയ്.. എന്ന് വിളിച്ചു പറഞ്ഞ് തണ്ണിമത്തൻ കച്ചവടക്കാരും മത്സരിച്ചുണ്ടാകും. വയളിന് പകരം കഥാ പ്രസംഗമാണെങ്കിൽ തിരിച്ചു പോകുമ്പോൾ കുതിര കുളമ്പടികളും മറ്റും കാതിൽ മുഴങ്ങിക്കൊണ്ടേ ഇരിക്കും. തിരിച്ച് ചൂട്ടും മിന്നിച്ച് വീട്ടിലെത്തുമ്പോഴേക്കും അത്താഴത്തിനുള്ള സമയമായിട്ടുണ്ടാകും.
മനസ്സൊന്നു പള്ളി തൊടിയിലെ മീസാൻ കല്ലുകൾക്കിടയിലേക്ക്..ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട പലരെയും കണ്ടു. അവരോടൊപ്പമുള്ള നോമ്പിന്റെ ദിന രാത്രങ്ങളും. അവരിന്ന് ആറടി മണ്ണിനടിയിലാണ്. വല്ലാത്തൊരു വിങ്ങൽ.മനസ്സേ മടങ്ങുക. തിരിച്ചു പോരാനൊരുങ്ങവെ എന്റെ യതീംഖാനയുടെ കവാടം വരെ ഒന്ന് പോകാൻ മനസ്സിന് തിടുക്കം. ഓർമ്മയിലെ, ഓർഫനേജിലെ നോമ്പുകാലത്തിന് പ്രവാസത്തോട് ചെറിയൊരു സാമ്യം. സുബ്ഹാനല്ലാഹി വബിഹംദിഹി.... മഗ്‌രിബിനോടടുത്ത സമയത്ത് പള്ളിക്കകത്ത് നിന്നും കേൾക്കുന്ന വിദ്യാർത്ഥികളുടെ തസ്ബീഹിന്റെ മന്ത്രങ്ങൾ.. ഓരോരുത്തരും എത്ര ജുസുവോതി എന്ന ഉസ്താദിന്റെ ചോദ്യം.. റമദാൻ തീരും മുൻപേ ഒരു തവണയെങ്കിലും ഖുർആൻ മുഴുവനായും പാരായണം ചെയ്യണം..നൊമ്പരപ്പെടുത്തുന്ന, ഉമ്മ കൂടെയില്ലാത്ത യതീം ഖാനയിലെ നോമ്പുകാലം. മനസ്സേ മടങ്ങുക.
മനസ്സ് അജ്മാനിലെത്തി. ഇവിടത്തെ ആദ്യ നോമ്പ്, അന്ന് ഭക്ഷണം ഉണ്ടാക്കൽ ഞാൻ ഏറ്റെടുത്തു. നാടൻ വിഭവമായ കുറ്റിപ്പുട്ട് തന്നെ ഉണ്ടാക്കാനൊരുങ്ങി. വെള്ളം നനച്ചും പൊടിയിട്ടും അങ്ങിനെ ഒരു നേരത്തേക്ക് വേണ്ടിയിരുന്ന പുട്ട് ഞങ്ങൾ മൂന്ന് ദിവസം കഴിച്ചു.എന്നിട്ടും തീർന്നില്ല നനച്ച പുട്ടുപൊടി പിന്നെയും ബാക്കി..
മുറിയുടെ വാതിൽ തുറക്കുന്നു. എണ്ണക്കടികളുമായി സുഹൃത്ത് വന്നന്നെ ഇന്നലെകളിലെ നോമ്പുകാലത്ത് നിന്ന് വിളിച്ചുണർത്തി.
പള്ളിയിൽ നിന്നും ബാങ്ക് വിളി മുഴങ്ങി. അല്ലാഹുമ്മ ലക സുംതു.....
*ഹംസ കൊല്ലത്ത് - അജ്മാൻ*
https://www.facebook.com/100063766338749/posts/376275974507944/
▬▬▬▬▬▬▬▬▬▬▬▬
*©ചെര്‍പ്പുളശ്ശേരി ഓണ്‍ലൈന്‍*
*വാട്‌സാപ്പില്‍ ലഭിക്കാന്‍*
🥏🪀🥏🪀🥏🪀🥏🪀
*Group7️⃣*⤵️
https://chat.whatsapp.com/Hv0XVO6qzuv7NsgdiRBD2D
*Group🔟*⤵️
https://chat.whatsapp.com/Jo9gQPiKhBeAaXtJn2oW2H
ഓർമ്മയിലെ നോമ്പ് കാലം
ഹംസ കൊല്ലത്ത് വീട്ടിക്കാട് @അജ്മാൻ
________________
CPY ONLINE
08-04-2022
==============
ദുബായ് ∙ കുട്ടിക്കാലത്തെയും കൗമാരത്തിലെയുമൊക്കെ നോമ്പോർമകൾ ഹൃദയത്തിൽ നനുനനുത്ത സുഖം പകരുന്ന ഒന്നാണ് അത് പ്രവാസ ലോകത്ത് നിന്നാകുമ്പോൾ വല്ലാത്തൊരു അനുഭൂതി പകരുന്നു. അത്തരം ഒാർമകൾ പങ്കിടുകയാണ് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ജോലി ചെയ്യുന്ന പാലക്കാട് ചെർപുളശ്ശേരി തൂത വീട്ടികാട് സ്വദേശി ഹംസ കൊല്ലത്ത്

ഹംസ കൊല്ലത്ത് - അജ്മാൻ