Manjaly Service Co-operative Bank Ltd 2266

Manjaly Service Co-operative Bank Ltd 2266 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manjaly Service Co-operative Bank Ltd 2266, Bank, North Parur.

സ്നേഹവും സഹോദരത്വവും സമത്വവും ജനാധിപത്യവും നിറഞ്ഞൊരു നല്ല നാളേക്കായി കൈകോർക്കാം.എല്ലാവർക്കും സന്തോഷവും സമാധാനവും പ്രതീക്...
25/08/2026

സ്നേഹവും സഹോദരത്വവും സമത്വവും ജനാധിപത്യവും നിറഞ്ഞൊരു നല്ല നാളേക്കായി കൈകോർക്കാം.
എല്ലാവർക്കും സന്തോഷവും സമാധാനവും പ്രതീക്ഷയും നിറഞ്ഞ ഓണാശംസകൾ🥰❤️


മക്കയിലെ മണല്‍ത്തരികളില്‍ നിന്ന് പരന്നൊഴുകി, മദീനയുടെ മടിത്തട്ടില്‍ അന്തിയുറങ്ങുന്ന തിരുനബിയുടെ ജന്മദിനത്തില്‍ ആ ദിവ്യജീ...
25/08/2026

മക്കയിലെ മണല്‍ത്തരികളില്‍ നിന്ന് പരന്നൊഴുകി, മദീനയുടെ മടിത്തട്ടില്‍ അന്തിയുറങ്ങുന്ന തിരുനബിയുടെ ജന്മദിനത്തില്‍ ആ ദിവ്യജീവിതത്തെ മാതൃകയാക്കാന്‍ നമുക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാം. തിരുനബിയുടെ ചര്യകളെ ജീവിതത്തിന്റെ ഭാഗമാക്കി, തിരുവസന്തത്തെ തീരാവസന്തമാക്കാം…

ഏവര്‍ക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

15/08/2026

സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനവേദിയിൽ..


V D Satheesan

മാഞ്ഞാലി സഹകരണബാങ്ക് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് പി എ സക്കീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത...
15/08/2026

മാഞ്ഞാലി സഹകരണബാങ്ക് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് പി എ സക്കീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ടി എ മുജീബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി വൈസ് പ്രസിഡന്റ് എ എം അബ്ദുൽസലാം അധ്യക്ഷത വഹിച്ചു ബോർഡ് മെമ്പർമാരായഷാജിതനിസാർ,കെ എ അബ്ദുൾഗഫൂർ, സി എച്ച് സഗീർ, കെ എച്ച് നാസർ, സെക്രട്ടറി കെ ബി ഫൗസിയ, എ എ മുജീബ്റഹ്‌മാൻ സഹകാരികളായ കെ എ അനസ്, എ എം അബ്ദുൽഫത്താഹ് ശ്രുതി, സെറീന, ഉദയൻ എന്നിവർ പ്രസംഗിച്ചു

14/08/2026

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ..
മാഞ്ഞാലി സർവ്വീസ് സഹകരണബാങ്ക്..

തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ...
11/07/2026

തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ. ....
സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.

16/06/2026

പ്രിയ സഹകാരികളെ,,,
2025,26വർഷം SSLC, PLUS 2പരീക്ഷയിൽ (CBSC &സ്റ്റേറ്റ് സിലിബസ് )എല്ലാ വിഷയങ്ങൾക്കും A പ്ലസ് കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസഅവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു, ബാങ്കിൽനിന്ന് ലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് മാർക്ക്ലിസ്റ്റിന്റെകോപ്പിയോടൊപ്പം 25/6/2026വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഹെഡ്ഡ്ഓഫീസിലോ ബ്രാഞ്ചിലോ ഏൽപ്പിക്കേണ്ടതാണ്.. പട്ടികജാതി /വർഗ്ഗ വിഭാഗത്തിൽ പെട്ട അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു വിദ്യാർത്ഥി യ്ക്കും അവാർഡ് നൽകുന്നതാണ്, ബിരുദ ബിരുദാനന്തര വിദ്യാർത്ഥി കളിൽ നിന്ന് അഞ്ചാം റാങ്ക് വരെ നേടിയ വിദ്യാർത്ഥി കൾക്കും രക്ഷകർത്താവ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്

ആശ്വാസ് 2026👍🏻👍🏻👍🏻
16/06/2026

ആശ്വാസ് 2026👍🏻👍🏻👍🏻

ആവേശം കൊടുമുടിയോളം... ലോകം ഇനി ഒരു പന്തിന് ചുറ്റും... മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന കാൽപന്തിന്റെ പൂരം..ലോകം ഒരു പന്തില...
11/06/2026

ആവേശം കൊടുമുടിയോളം... ലോകം ഇനി ഒരു പന്തിന് ചുറ്റും... മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന കാൽപന്തിന്റെ പൂരം..
ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന നാളുകൾ. അതിനൊപ്പം മിടിക്കുന്ന ഫുട്ബോളിന്റെ ആവേശത്തോടൊപ്പം ചലിക്കുക. മൈതാനത്തെ ഓരോ നീക്കവും ആവേശത്തോടെ കാണുക. ലോകം ഒന്നാകെ ആഘോഷിക്കുന്ന ഈ മഹോത്സവത്തിന്
ആശംസകൾ.,...

സഹകരണ മേഖലയ്ക്ക് ആശ്വാസമായി "ആശ്വാസ്-2026" പ്രഖ്യാപിച്ചു സഹകരണ സംഘങ്ങളിൽ /ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് കുടിശ്ശികയായ...
07/06/2026

സഹകരണ മേഖലയ്ക്ക് ആശ്വാസമായി "ആശ്വാസ്-2026" പ്രഖ്യാപിച്ചു

സഹകരണ സംഘങ്ങളിൽ /ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് കുടിശ്ശികയായവർക്ക് ആശ്വാസമായി UDF സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ നടപ്പിലാക്കുന്നു.

പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിൽ നിന്നും വായ്‌പയെടുത്തവരുടെ തിരിച്ചടവു മുടങ്ങിയ കാരണത്താൽ വർദ്ധിച്ചുവരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്‌തി കുറച്ച് നിക്ഷേപകരുടെ താൽപ്പര്യം കൂടി സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
🔹പദ്ധതി കാലയളവിൽ ജപ്‌തി/ലേല നടപടികൾ നിർത്തിവയ്ക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുന്നു.

🔹2 ലക്ഷം രൂപ വരെയുള്ള വായ്‌പകളിൽ ആർബിട്രേഷൻ /എക്‌സിക്യൂഷൻ ഫീസ്, കോടതി /പരസ്യ ചിലവുകൾ എന്നിവ സംഘങ്ങൾക്ക് ഒഴിവാക്കുന്നു.

🔹സ്വർണ്ണ പണയ വായ്‌പ, നിക്ഷേപ വായ്‌പ എന്നിവ ഒഴികെ കാലാവധി കഴിഞ്ഞ MDS /MSS ഉൾപ്പടെയുള്ള എല്ലാ വായ്പ്‌പകളും ഈപദ്ധതിയിൽ ഉൾപ്പെടും.

🔹50,000/-രൂപ വരെയുള്ള വായ്‌പകളിൽ 5 വർഷവും അതിൽ കൂടുതലും കുടിശ്ശിക ആണെങ്കിൽ പലിശയുടെ 50% വും 1 മുതൽ 4 വർഷം വരെ കുടിശ്ശിക ആണെങ്കിൽ പലിശയുടെ 10% മുതൽ 40% വരെയും ഇളവ് നൽകുന്നു.

🔹50,000/- നു മുകളിൽ 5 ലക്ഷം വരെയുള്ള വായ്‌പകളിൽ വായ്പ‌ എടുക്കുന്ന സമയത്തുള്ള പലിശ നിരക്കോ ഇപ്പോഴുള്ള പലിശ നിരക്കോ ഏതാണോ കുറവ് ആ നിരക്കിൽ പലിശകണക്കാക്കി വായ്‌പ അവസാനിപ്പിക്കാം.

🔹പലിശ മുതലിനേക്കാൾ അധികാരിച്ചാൽ പലിശ മുതലിനോടൊപ്പം ക്രമീകരിച്ചു വായ്‌പ അവസാനിപ്പിക്കാം.

🔹പലിശ മുതലിനേക്കാൾ അധികരിക്കാത്തവയിൽ പരമാവധി 25% വരെ പലിശ ഇളവ് നൽകാം.

🔹അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരുടെ 1 ലക്ഷം രൂപ വരെയുള്ള വായ്‌പയിൽ മുതൽ തുക മാത്രം ഈടാക്കിയും 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയിൽ പലിശയുടെ 50% ഇളവ് നൽകിയും വായ്‌പ അവസാനിപ്പിക്കാം.

🔹5 ലക്ഷത്തിനു മുകളിൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 25% വരെ പലിശ ഇളവ് നൽകാം.

🔹25 ലക്ഷത്തിനു മുകളിൽ 50 ലക്ഷം വരെയുള്ള വായ്‌പകളിൽ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ പലിശ ഇളവ് നൽകാം.

🔹മാരക രോഗം പിടിപെട്ടവരുടെ വായ്‌പകളിലും, മാരക രോഗം പിടിപ്പെട്ടവർ കുടുംബാംഗങ്ങളായുള്ളവരുടെ വായ്പ്‌പകളിലും, വായ്‌പക്കാരൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 15% വരെ അധികപലിശ ഇളവ് കൂടി നൽകാം.

🔹കാലാവധി കഴിഞ്ഞ overdraft/cash credit എന്നിവയിലെ ബാക്കി നില്പിൽ പരമാവധി 10% വരെ ഇളവ് നൽകാം.

🔹കൃത്യമായി വായ്‌പ തവണ തിരിച്ചടക്കുന്നവർക്കു അടച്ച പലിശയിൽ 5% ഇളവ് നൽകാം.

🔹ആർബിട്രേഷൻ കേസിനെ തുടർന്നുള്ള എല്ലാ ജപ്‌തി -ലേല കാലയളവിൽ നടപടികളും ഒഴിവാക്കേണ്ടതാണ്.

ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി കുടിശിക നിവാരണം നടത്താൻ സഹകാരികൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്...

Address

North Parur
683520

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 1pm

Telephone

+919400402083

Website

Alerts

Be the first to know and let us send you an email when Manjaly Service Co-operative Bank Ltd 2266 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category