14/08/2026
PAADI – DTPC സഹകരണത്തിന് പുതിയ ചുവടുവയ്പ്പ് 🌾🌊
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന PAADI (Pokkali Aqua–Agri Tourism Destination Initiatives) പദ്ധതിയുടെ പ്രവർത്തനങ്ങൾ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി (DTPC) സഹകരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ധാരണാപത്രം പുതുക്കി.
DTPC ചെയർമാൻ കൂടിയായ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നു.
പൊക്കാളി കൃഷി, കായൽ ജീവിതം, കാർഷിക പൈതൃകം, പ്രാദേശിക സംസ്കാരം എന്നിവയെ സമന്വയിപ്പിച്ച് എറണാകുളത്തിന്റെ പ്രത്യേകമായ അക്വാ–അഗ്രി ടൂറിസം ഡെസ്റ്റിനേഷനായി PAADIയെ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്.
പള്ളിയാക്കൽ ബാങ്കിന്റെ നേതൃത്വത്തിൽ – DTPCയുടെ സഹകരണത്തോടെ – PAADI ഇനി കൂടുതൽ ശക്തമായൊരു ടൂറിസം സംരംഭമായി മുന്നോട്ട്.