17/09/2025
കുള്ളൻ കരിമ്പന തൈകൾക്ക് സ്വീകരണം നൽകി.
തമിഴ്നാട്ടിലെ തൂത്തുകുടിയിലെ പന ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കുള്ളൻ കരിമ്പന തൈകൾക്ക് ഉദിയൻകുളങ്ങരയിൽ സ്വീകരണം നൽകി. ചെങ്കൽ സർവ്വീസ് സഹകരണ ബാങ്കും , മാതൃഭൂമി ദിനപത്രവും ഓർഗാനിക്ക് തിയേറ്ററും സംയുക്തമായി നെയ്യാറ്റിൻകര താലൂക്കിൽ 10000 കുള്ളൻ കരിമ്പനകൾ വച്ചുപിടിപ്പിയ്ക്കുന്ന പനഗ്രാമം പദ്ധതിയുടെ ഭാഗമായി നടാനാവശ്യമായ തൈകളാണ് പന ഗവേഷണ കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. പാറശ്ശാല ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശ്രീ.MR സൈമൺ, ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ശ്രീ. അജിത്ത്കുമാർ ചെങ്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ കർഷകർ , ബഹുജനങ്ങൾ എല്ലാവരും ചേർന്ന് കുള്ളൻ കരിമ്പന തൈകൾക്ക് വരവേൽപ്പ് നൽകി. 7 വർഷം കൊണ്ട് വിളവു തരുന്ന , ഉയരം കുറവുള്ള , നന്നായി കായ്ക്കുന്ന , രോഗപ്രതിരോധ ശേഷിയുള്ള , ചുവട്ടിൽ നിന്ന് വിളവെടുക്കുവാൻ കഴിയുന്ന, ഏത് മണ്ണിലും വളരുന്ന കുള്ളൻ കരിമ്പനകൾ നെയ്യാറ്റിൻകര താലൂക്കിന് അഴകും , ആരോഗ്യവുമായി മാറും എന്നത് ഉറപ്പാണ് 🌿🙏