01/07/2023
2023 ലെ S.S.L.C. PLUS 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകളെ ക്യാഷ് അവാർഡും മൊമെൻറോയും നൽകി അനുമോദിച്ചു. സംഘം പ്രസിഡൻറ് ശ്രീ. K.E. മജീദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മുൻ M.L.A. ശ്രീ. എൽദോ എബ്രഹാം ഉദ്‌ഘാടന പ്രസംഗവും മൂവാറ്റുപുഴ A.R. ശ്രീ. ജയ്‌മോൻ U. ചെറിയാൻ മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. സിബിൾ സാബു, പഞ്ചായത്ത് അംഗം ശ്രീമതി. പ്രീമ സിമിക്‌സ്, ശ്രീ. മുഹമ്മദ് കുഞ്ഞു എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. ശ്രീ. കുരുവിള മാങ്കൂട്ടം സ്വാഗതവും ശ്രീ. അനസ് V.S. കൃതജ്ഞതയും പറഞ്ഞു.