Marady panchayath vanitha co-operative society reg.no.1156

Marady panchayath vanitha co-operative society reg.no.1156 � Each for all & All for Each�

18- മത്  വാർഷിക പൊതുയോഗം ❤️🩷
30/12/2025

18- മത് വാർഷിക പൊതുയോഗം ❤️🩷

പ്രിയ സഹകാരി സുഹൃത്തുക്കളെ                                   *മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിൽ* എല്ലാവർഷവും  എന്നപ...
25/08/2025

പ്രിയ സഹകാരി സുഹൃത്തുക്കളെ
*മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിൽ* എല്ലാവർഷവും എന്നപോലെ ഈ ഓണക്കാലത്തും വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ഓണച്ചന്ത സംഘടിപ്പിക്കുകയാണ്. *12* ഇനം നിത്യോപയോഗ സാധനങ്ങൾ *1050* /- രൂപയ്ക്കാണ് നൽകുന്നത്. *26/ 08/2025* രാവിലെ *10.00* മണിക്ക് സൗത്ത് മാറാടി മണ്ണത്തൂർ കവലയിലുള്ള ഇടപ്പാലക്കാട്ട് ബിൽഡിങ്ങിൽ (കുരിശുപള്ളിക്ക് സമീപം ) സംഘം പ്രസിഡന്റ് ശ്രീമതി *ഗ്രേസി ഫ്രാൻസിസ്* ആണ് ഓണചന്ത ഉദ്ഘാടനം ചെയ്യുന്നത്, മൂന്നാം വാർഡ് മെമ്പർ *ശ്രീമതി ഷൈനി മുരളി* ആദ്യ വില്പന നിർവഹിക്കുന്നു. റേഷൻ കാർഡുമായി വരുന്ന ഈ പ്രദേശത്തെ എല്ലാവർക്കും ഈ കിറ്റ് ലഭ്യമാകുന്നതാണ്. ഉദ്ഘാടന വേളയിലും തുടർന്നുള്ള ഓണച്ചന്തയുടെ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. എല്ലാ സഹകാരികൾക്കും സുഹൃത്തുക്കൾക്കും *ഓണാശംസകൾ* നേരുന്നു. സന്തോഷത്തോടെ സംഘം ഭരണസമിതിയും ജീവനക്കാരും🌹

17 -  മത് വാർഷിക പൊതുയോഗം ❤️
27/12/2024

17 - മത് വാർഷിക പൊതുയോഗം ❤️

മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന് വീണ്ടും പുരസ്ക്കാര ലബ്ദ്ധി കൈവന്നിരിക്കുന്നു.നമ്മുടെ നാടിൻ്റെ സാധാരണക്കാരുടെ ആശ്...
14/11/2024

മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന് വീണ്ടും പുരസ്ക്കാര ലബ്ദ്ധി കൈവന്നിരിക്കുന്നു.
നമ്മുടെ നാടിൻ്റെ സാധാരണക്കാരുടെ ആശ്വാസവും അഭിമാനവുമായി "മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘം" പ്രവവർത്തനമാരംഭിച്ചിട്ട് പതിനേഴ് വർഷങ്ങൾ പിന്നിടുന്നു. ഈ വേളയിലും സംസ്ഥാനമ്പർക്കാർ ജില്ലയിലെ മികച്ച വനിതാ സഹകരണ സംഘമായി നമ്മുടെ സഹകരണസംഘത്തെ തിരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കട്ടെ . 2007 മുതൽ മാറാടിയുടെ സാമ്പത്തിക ആശ്വസമായി വർത്തിക്കുന്ന മാറാടി വനിതാ സഹകരണ സംഘത്തിൻ്റെ ഈ നേട്ടം ആദ്യമായിട്ടല്ല എന്നത് ശ്രദ്ധേയമാണ്.
പോയ വർഷങ്ങളിലെല്ലാം ധാരളം അവാർഡുകൾ കരസ്ഥമാക്കിയ നമ്മുടെ സംഘം , സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ സംഹകരണ സംഘം എന്ന അംഗീകാരവും നേടിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിജയമാണ് സംഘത്തിൽ വിശ്വാസമർപ്പിച്ച നമ്മുടെ നാട്ടിലെ ഓരോ സഹകാരികളുടേയും വിജയമാണ്. തുടക്കം മുതൽ വിവിധകാലയളവിൽ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ച ഭരണസമിതികളുടേയും അഭ്യുദയകാംക്ഷികളുടേയും അവരുടെ നിർദ്ദേശാനുസരണം കഠിനാദ്ധ്വാനം ചെയ്ത ജീവനക്കാരുടെയും വിജയമാണ്. സംഘത്തിൻ്റെ പ്രവർത്തങ്ങൾ പരിശോധിച്ച് പ്രോത്സാഹനവും വിമർശനങ്ങളും നൽകിയ സഹകരണ വകുപ്പ് അധികൃതരുടെ വിജയമാണ്. വിജയങ്ങളിൽ അഭിരമിക്കാതെ അഹങ്കാരമൊട്ടുമില്ലാതെ മാറാടിയുടെ ജനങ്ങൾക്ക് താങ്ങായി ഈ സംഘം നിലകൊള്ളും. നിങ്ങളുടെ ആശിർവാദവും സഹകരണവുമാണ് സംഘത്തിൻ്റെ കൈമുതൽ . ഇനിയുള്ള കാലങ്ങളിലും നമുക്ക് ഒന്നായി നീങ്ങാം . മാറാടി വനിതാ സഹകരണ സംഘത്തിൻ്റെ കുതിപ്പിന് പ്രചോദനമായ എല്ലാവരെയും ഒരിക്കൽ കൂടി നന്ദിപൂർവ്വം സ്മരിക്കുന്നു.🙏❤️

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ❤️🙏❤️
06/09/2024

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ❤️🙏❤️

പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഞങ്ങൾ... ഒരുപാട് സന്തോഷവും സ്നേഹവും ആശ്വാസവും ആയ ഒരു one day trip ❤️  ,   ,
27/05/2024

പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഞങ്ങൾ...
ഒരുപാട് സന്തോഷവും സ്നേഹവും ആശ്വാസവും ആയ ഒരു one day trip ❤️ , ,

OUR NEW MISSON... ❤️
11/03/2024

OUR NEW MISSON... ❤️

16- മത് വാർഷിക പൊതുയോഗം ❤️
30/12/2023

16- മത് വാർഷിക പൊതുയോഗം ❤️

മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ 15 വർഷത്തിലധികം നീണ്ട പ്രവർത്തന പഥങ്ങളിൽ വീണ്ടും ഒരു പുരസ്കാരം കൂടി.സംസ്ഥാനത്ത...
16/11/2023

മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ 15 വർഷത്തിലധികം നീണ്ട പ്രവർത്തന പഥങ്ങളിൽ വീണ്ടും ഒരു പുരസ്കാരം കൂടി.സംസ്ഥാനത്തെയും ജില്ലയിലെയും മികച്ച വനിതാ സംഘമായി ഒന്നിലധികം തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സംഘത്തിന് ഇത് അഭിമാന നിമിഷം. . ഒരു കൈത്തിരിയായി തുടങ്ങി നാടിന് വെളിച്ചമേക്കുന്ന വിളക്കായി മാറുന്നതിന് സഹകാരികളുടെയും ഈ നാടിന്റെ ഒന്നാകെയുമുള്ള വലിയ സഹകരണ വഴി സാധിച്ചിട്ടുണ്ട്. സംഘം തുടങ്ങിയ അന്നുമുതലുള്ള ഭരണസമിതികളും അവരുടെ മികവാർന്ന കാഴ്ചപ്പാടുകളും അതിനൊപ്പം നിൽക്കുന്ന സ്റ്റാഫും, കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ഈ നേട്ടത്തിന്റെ ചാലക ശക്തികളായി മാറിയിട്ടുണ്ട്. ഈ വർഷത്തെ സഹകരണ വാരാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലും നാം വീണ്ടും ഇടംപിടിച്ചുവെന്നത് അഭിമാനകരമായ നേട്ടമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും പ്രാദേശിക സർക്കാരുകളുടെയും പുരസ്കാരങ്ങൾക്കും അഭിനന്ദനങ്ങൾക്കും പാത്രമാവുക വഴി നമ്മുടെ വികസന യാത്രയുടെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. സഹകരണ മേഖലയെ സംശയത്തിന്റെ നിഴലിൽ നിർത്തി വേട്ടയാടുന്നവർക്ക് ബദലൊരുക്കുന്ന നയങ്ങളും, പ്രവർത്തികളുമായി ഈ നാടിനെയും സഹകാരികളെയും നെഞ്ചോട് ചേർത്ത് നിർത്തിയും, കണ്ണിലെ കൃഷ്ണമണി പോലെ അവരുടെ വിശ്വാസത്തെ കാത്തുസൂക്ഷിച്ചും തളരാതെ ഉറച്ച ചുവടോടെ ഇനിയും നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം ഞങ്ങളോട് സഹകരിച്ച,ഞങ്ങളെ സഹായിച്ച, ഒപ്പം നിന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഏവർക്കും നന്ദി 🙏❤️

70-ാം സഹകരണ വാരാഘോഷം പതാക ഉയർത്തൽ   ❤️🌹🥰
14/11/2023

70-ാം സഹകരണ വാരാഘോഷം പതാക ഉയർത്തൽ ❤️🌹🥰

സഹകരണ ഓണം വിപണി _ 2023. ഉത്ഘാടനം സംഘം പ്രസിഡന്റ്‌ ശ്രീമതി ഗ്രേസി ഫ്രാൻസിസ് നിർവഹിക്കുന്നു. ആദ്യവിൽപ്പന ഏറ്റുവാങ്ങൽ വാർഡ്...
21/08/2023

സഹകരണ ഓണം വിപണി _ 2023. ഉത്ഘാടനം സംഘം പ്രസിഡന്റ്‌ ശ്രീമതി ഗ്രേസി ഫ്രാൻസിസ് നിർവഹിക്കുന്നു. ആദ്യവിൽപ്പന ഏറ്റുവാങ്ങൽ വാർഡ് മെമ്പർ ശ്രീമതി ഷൈനി മുരളി.

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ❤️
29/05/2023

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ❤️

Address

South Marady P. O
Muvattupula
686673

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

7025228123

Website

Alerts

Be the first to know and let us send you an email when Marady panchayath vanitha co-operative society reg.no.1156 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marady panchayath vanitha co-operative society reg.no.1156:

Share

Category