SNDP YOGAM MAVELIKARA UNION

SNDP YOGAM MAVELIKARA UNION Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP YOGAM MAVELIKARA UNION, Mavelikara.

എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് ശ്രീ. തുഷാര്‍ജിക്ക് മാവേലിക്കര യൂണിയന്റെ സ്വീകരണം.
15/09/2019

എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് ശ്രീ. തുഷാര്‍ജിക്ക് മാവേലിക്കര യൂണിയന്റെ സ്വീകരണം.

എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളിക്ക് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തകര്‍ നല്‍ക...
15/09/2019

എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് ശ്രീ. തുഷാര്‍ വെള്ളാപ്പള്ളിക്ക് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തകര്‍ നല്‍കിയ വരവേല്‍പ്പ്...

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍ വനിതാസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം യൂണിയന്‍ ഓഫീസ് ഹാളില്‍ വച്ച...
04/06/2019

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍ വനിതാസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം യൂണിയന്‍ ഓഫീസ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. യൂണിയന്‍ വനിതാസംഘം പ്രസിഡന്‍റ് സുധ വിജയന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം യൂണിയന്‍ പ്രസിഡന്‍റ് സുഭാഷ് വാസു ഉദ്ഘാടനവും യൂണിയന്‍ വനിതാസംഘം സെക്രട്ടറി സുനിതാരവി സ്വാഗതവും യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷാജി എം പണിക്കര്‍, സെക്രട്ടറി ബി. സുരേഷ് ബാബു, വനിതാസംഘം ട്രഷറര്‍ രാജശ്രീ കൃഷ്ണദാസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. റ്റി കെ എം എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ഷേര്‍ളി പി ആനന്ദ് ഇതിനോടനുബന്ധിച്ച് നടത്തുന്ന പഠനക്ലാസ്സ് നയിക്കുന്നു. പ്രസ്തുത യോഗത്തില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സോമന്‍ മൊട്ടയ്ക്കല്‍, എസ് അനില്‍രാജ്, അഡ്വ: കെ സുരേഷ് കുമാര്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എന്‍ ശിവദാസന്‍, ജി. മധു വടശ്ശേരില്‍, ഡോ: പി ബി സതീഷ് ബാബു, സദാനന്ദന്‍ വള്ളികുന്നം, ഷിബു കൊട്ടയ്ക്കാട്ടുശ്ശേരി, രജിത്ത് ചുനക്കര, അഡ്വ: അരുണ്‍, വിനു ധര്‍മ്മരാജ്, സുധ വിജയക്കുട്ടന്‍, വിനീത് വിജയന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തുന്നതും വനിതാസംഘം വൈസ് പ്രസിഡന്‍റ് ജയ സനില്‍ കൃതജ്ഞത പറയുന്നതുമാണ്.

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍ ഭരണിക്കാവ് മേഖലാ ശ്രീ നാരായണ ദിവ്യോത്സവം 2019 എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണ...
26/05/2019

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍ ഭരണിക്കാവ് മേഖലാ
ശ്രീ നാരായണ ദിവ്യോത്സവം 2019

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ഭരണിക്കാവ് മേഖല സംഘടിപ്പിച്ച ശ്രീ നാരായണ ദിവ്യോത്സവം, 337 ാം നമ്പര്‍ മഞ്ഞാടിത്തറ ശാഖായോഗാംഗണത്തില്‍ നടന്നു. മേഖലാ കണ്‍വീനര്‍ ശ്രീ. വിനു ധര്‍മ്മരാജിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനം യൂണിയന്‍ പ്രസിഡന്‍റും സ്പ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ ശ്രീ. സുഭാഷ് വാസു ഉദ്ഘാടനവും ദിവ്യോത്സവ കോഡിനേറ്ററും യൂണിയന്‍ കൗണ്‍സിലറുമായ ശ്രീ. എന്‍. ശിവദാസന്‍ സ്വാഗതവും, യൂണിയന്‍ വൈസ് പ്രസിഡന്‍റ് ശ്രീ. ഷാജി എം പണിക്കര്‍ ദിവ്യാത്സവ സന്ദേശവും നല്‍കി

മാവേലിക്കര SNDP യൂണിയൻ സെക്രട്ടറി ശ്രീ സുരേഷ് ബാബു സാറിന് ഒരായിരം ജന്മദിനാശംസകൾ....
03/05/2019

മാവേലിക്കര SNDP യൂണിയൻ സെക്രട്ടറി ശ്രീ സുരേഷ് ബാബു സാറിന് ഒരായിരം ജന്മദിനാശംസകൾ....

10/03/2019
 #പ്രീ- #മാര്യേജ്  #കൗണ്‍ #സിലിംഗ്  #കനകജൂബിലി  #ആഘോഷിച്ചു.എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 201...
09/03/2019

#പ്രീ- #മാര്യേജ് #കൗണ്‍ #സിലിംഗ് #കനകജൂബിലി #ആഘോഷിച്ചു.

എസ് എന്‍ ഡി പി യോഗം മാവേലിക്കര യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 2010 ല്‍ ആരംഭിച്ച പ്രീ-മാര്യേജ് കൗണ്‍സിലിംഗ് ക്ലാസ്സിന്‍റെ 50-ാമത് ക്ലാസ്സിനോടനുബന്ധിച്ച് കനകജൂബിലി ആഘോഷം നടത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ: പി ബി സതീഷ് ബാബു അവറുകളുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ശ്രീ.പായിപ്ര ദമനന്‍ ഉദ്ഘാടനവും ശ്രീ.സലിംകുമാര്‍ മുഖ്യപ്രഭാഷണവും ശ്രീ.രവി കുമാര്‍ നന്ദിയും പറഞ്ഞു . ഇതിനോടനുബന്ധിച്ച് കൗണ്‍സിലിംഗം കോ- ഓര്‍ഡിനേറ്റര്‍ ഡോ: പി ബി സതീഷ് ബാബുവിനേയും 50 ക്ലാസ്സ് നയിച്ച ശ്രീ.പായിപ്ര ദമനന്‍ എന്നിവരേയും ആദ്യ ബാച്ചില്‍ പങ്കെടുത്തവരെയും ആദരിച്ചു.

25/02/2019
അവർണ്ണ ജനവിഭാഗങ്ങൾക്ക് വേണ്ടി ആദ്യമായി ശിവക്ഷേത്രം നിർമ്മിച്ച് നൽകുകയും, അവർണ്ണ സ്ത്രീകൾക്ക് മാറുമറച്ച് നടത്തുകയും, സ്വർ...
03/01/2019

അവർണ്ണ ജനവിഭാഗങ്ങൾക്ക് വേണ്ടി ആദ്യമായി ശിവക്ഷേത്രം നിർമ്മിച്ച് നൽകുകയും, അവർണ്ണ സ്ത്രീകൾക്ക് മാറുമറച്ച് നടത്തുകയും, സ്വർണ്ണ മുക്കൂത്തി അണിയിച്ച് നടത്തുകയും, അവർണ്ണക്ക് മുട്ടിന് താഴെ വസ്ത്രം ധരിക്കുവാനുള്ള സമരവും(തിരുവിതാംകൂറിലെ ആദ്യ കാർഷിക സമരം 1866),അച്ചിപുടവ അണിയുന്നതിനുള്ള സമരവും നടത്തിയ ആറാട്ടുപുഴ വേലായുധ പണിക്കർ ചതിയിൽപ്പെട്ട് വീരചരമം പ്രാപിച്ചിട്ട് ഇന്ന് 2019 ജനു 3 ന് 145 വർഷങ്ങളായി. ആ വീരപുരുഷൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു....

എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ശിവഗിരി തീർത്ഥാടന പദയാത്രമാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ആഭിമുഖ്യത്ത...
12/12/2018

എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ശിവഗിരി തീർത്ഥാടന പദയാത്ര

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ആഭിമുഖ്യത്തിൽ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു നയിക്കുന്ന 12ാം ശിവഗിരി തീർത്ഥാടന പദയാത്ര 28, 29, 30 തീയതികളിൽ നടക്കും. വള്ളികുന്നം പുത്തൻചന്ത എസ്.എൻ ശാന്തിനഗർ 2200-ാം നമ്പർ ശാഖയിൽ നിന്നാരംഭിക്കുന്ന പദയാത്ര കുന്നത്തൂർ, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, ശിവഗിരി യൂണിയൻ അതിർത്തികളിലൂടെ സഞ്ചരിച്ച് 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. സമൂഹപ്രാർത്ഥന, പാദകാണിക്ക സമർപ്പണം, ഗുരുപൂജ, മംഗളാരതി എന്നിവയോടെ സമാപിക്കും.

പഞ്ചശുദ്ധിവ്രതാനുഷ്ഠാനികളായ 108 പദയാത്രികരാണ് സംഘത്തിൽ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖ സെക്രട്ടറിമാർ മുഖേന യൂണിയൻ ഓഫീസിൽ രജിസ്​റ്റർ ചെയ്യണം. വിവരങ്ങൾക്ക് യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു (9446321134) യൂണിയൻ ഓഫീസ് ( 9645011964 ) പദയാത്രാ ചീഫ് കോ ഒാർഡിനേ​റ്റർ ഡോ.പി.ബി സതീഷ് ബാബു ( 9446117170 ), മുരളി ഗുരുവായൂർ (9495120844 ) എന്നിവരുമായി ബന്ധപ്പെടണം.

16ന് രാവിലെ 9ന് യൂണിയൻ ഓഫീസിലെ ഗുരുക്ഷേത്രത്തിൽ പീതാംബരദീക്ഷ നടക്കും. ശിവഗിരി ധർമ്മസംഘം ട്രസ്​റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ദീക്ഷ നല്കും.

എസ് എന്‍ ഡി പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ചെയര്‍മാന്‍ മാവേലിക്കര യൂണിയന്‍ സെക്രട്ടറി ബി. സു...
29/11/2018

എസ് എന്‍ ഡി പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി ചെയര്‍മാന്‍ മാവേലിക്കര യൂണിയന്‍ സെക്രട്ടറി ബി. സുരേഷ് ബാബു സര്‍ന് അഭിനന്ദനങ്ങള്‍.....

പിന്നോക്ക വിഭാഗങ്ങളെ ദാരിദ്ര്യത്തിൽ നിന്നും, പിന്നോക്കാവസ്ഥയിൽ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടെ 1995 ൽ ശ്രീ വി.പി ...
26/11/2018

പിന്നോക്ക വിഭാഗങ്ങളെ ദാരിദ്ര്യത്തിൽ നിന്നും, പിന്നോക്കാവസ്ഥയിൽ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടെ 1995 ൽ ശ്രീ വി.പി സിംഗ് സർക്കാർ അനുവദിച്ച പിന്നോക്ക വികസന കോർപ്പറേഷൻ ശ്രീ തുഷാർ വെള്ളാപ്പള്ളി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഗവൺമെന്റിന്റെ ഭരണകാലത്ത് SNDP യോഗം യൂത്ത് മൂവ്മെന്റ് നടത്തിയ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. കേരള ജനസംഖ്യയുടെ 70% വരുന്ന പിന്നോക്ക വിഭാഗക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഇന്ന് 89 പിന്നോക്ക വിഭാഗങ്ങൾക്ക് ഭവന വിവാഹ വായ്പയടക്കം ലക്ഷക്കണക്കിന് രൂപയാണ് പിന്നോക്ക വികസന കോർപ്പറേഷൻ വഴി നൽകിയിട്ടുള്ളത്. പിന്നോക്ക വിഭാഗങളിൽ പെട്ടവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം പുലർത്തുന്ന ഈ കോർപ്പറേഷന്റെ പ്രവർത്തനം നിർജ്ജീവമാക്കിക്കൊണ്ട് ദാരിദ്ര്യത്തിൽ നിന്നും മുഴുപ്പട്ടിണിയിലേക്ക് പിന്നോക്ക വിഭാഗങ്ങളെ തള്ളിവിടുവാനുള്ള നീക്കത്തെ ' എന്തു വില കൊടുത്തും തടയുവാൻ ശക്തമായ സമര പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ സമരസംഘടകളുടെ മാതാവായ SNDP യോഗവും ചുറുചുറുക്കിന്റെ പര്യായമായ SNDP യോഗം യൂത്ത് മൂവ്മെൻറും മുൻ നിരയില്‍ തന്നെയുണ്ടാവും.

Address

Mavelikara
690101

Telephone

04792302268

Website

Alerts

Be the first to know and let us send you an email when SNDP YOGAM MAVELIKARA UNION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share