GOOD DAY Financial Hub

GOOD DAY Financial Hub United India Insurance Co services and Celebrus capital services are providing through "Good Day". P

29/08/2024

സ്പെഷ്യൽ ഡ്രൈവ്
4
ഡ്രൈവിംഗ് ലൈസൻസ്
GOOD DAY Financial Hub

12/10/2022

ആധാർ അപ്‌ഡേഷൻ
GOOD DAY Financial Hub
"Special Drive"
@
Nooranad Post Office നാളെ (വ്യാഴം)
9am to 5pm

16/11/2021

ബിരുദം യോഗ്യത ഉള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. CV അയച്ച ശേഷം വിളിക്കുക: 9539074432

12/11/2020

എംപ്ലോയ്‌മെന്റ് കാർഡ് പുതുക്കുവാൻ മറന്ന് പോയവർക്ക് ഇപ്പോൾ അവസരം ഉണ്ട് പുതിയതായി രെജിസ്റ്റർ ചെയ്യുന്നവർക്കും GOOD DAY Financial Hub
M: 9539074432.

കൂടി വരുന്ന ആശുപത്രി ചിലവുകളും , രോഗങ്ങളോ അപകടങ്ങളോ എപ്പോൾ സംഭവിക്കും എന്ന് പറയാൻ സാധിക്കാത്തതും ഏതൊരു സാധാരണക്കാരനെയും ...
07/01/2020

കൂടി വരുന്ന ആശുപത്രി ചിലവുകളും , രോഗങ്ങളോ അപകടങ്ങളോ എപ്പോൾ സംഭവിക്കും എന്ന് പറയാൻ സാധിക്കാത്തതും ഏതൊരു സാധാരണക്കാരനെയും പെട്ടെന്ന് ഈ ഒരവസ്ഥയിൽ എത്തിക്കാം. നല്ല ചികിത്സ സമയത്തിന് ലഭിക്കണം എങ്കിൽ സ്വകാര്യ ആശുപത്രികളിൽ ആശ്രയിക്കാനേ നിവർത്തിയുള്ളൂ . പണം കയ്യിൽ ഉണ്ടായാൽ മാത്രം പോരാ, ഉണ്ടെന്ന് ബോധ്യം വന്നിട്ടേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ആരംഭിക്കൂ.

ഒരു ആരോഗ്യ ഇൻഷുറൻസ് ഉള്ള കുടുംബത്തിന് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. ഇൻഷുറൻസ് ഉണ്ടെന്നു പറഞ്ഞാൽ ഉടൻ ചികിത്സ ലഭിക്കുന്നു. പലപ്പോഴും നമ്മുടെ വേണ്ടപ്പെട്ടവർക്ക് കുറച്ചു കൂടി നല്ല ചികിത്സ നൽകിയിരുന്നെങ്കിൽ എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്ത് കൊണ്ട് നൽകിയില്ല എന്ന ചോദ്യത്തിന് വലിയ ആശുപത്രികളിൽ ചികിത്സാ ചെലവ് കൂടും എന്നത് ആയിരിക്കും ഉത്തരം.

രോഗം വന്ന ശേഷം ഇൻഷുറൻസ് ലഭിക്കില്ല, രോഗം എനിക്കും വരാം ബോധ്യം ഉള്ളവരാണ് അതിനായി ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നത് . ഒരു ഇൻഷുറൻസ് പരിരക്ഷയ്ക്കായി മുടക്കുന്ന തുക ഏതൊരു മിഡിൽ ക്ലാസ് കുടുംബത്തിനും താങ്ങാൻ കഴിയുന്ന ചെറിയ തുകയാണ്, എന്നാൽ സംഭവിച്ചേക്കാവുന്ന ആശുപത്രി ചിലവുകൾ താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല. അവിടെയാണ് ഇൻഷുറൻസിൻ്റെ പ്രസക്തി.

ഇനിയും നിങ്ങൾ കുടുംബാംഗങ്ങൾക്കായി ഇഷുറൻസ് എടുത്തിട്ടില്ല എങ്കിൽ ഞങ്ങളെ വിളിക്കൂ നാളെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മുൻപിൽ സഹായം അഭ്യർത്ഥിക്കുവാൻ ദൈവം ഇട വരുത്താതെ ഇരിക്കട്ടെ , നാളെ എന്ത് സംഭവിക്കും എന്നറിയില്ലെങ്കിൽ ഇന്ന് തന്നെ പരിരക്ഷ നേടൂ Ph: 0479 2386633 M: 9539074432

വെറുതെ പണം ലഭിക്കും എന്ന് കേൾക്കുമ്പോൾ അപകടം മണക്കണം👍
31/10/2019

വെറുതെ പണം ലഭിക്കും എന്ന് കേൾക്കുമ്പോൾ അപകടം മണക്കണം👍

കേരള പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ Good Day financial Hub, Nooranad പങ്ക് വയ്ക്കുന്ന...
25/10/2019

കേരള പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ Good Day financial Hub, Nooranad പങ്ക് വയ്ക്കുന്നു.

പെൻഷൻ

കാറ്റഗറി വ്യത്യാസം ഇല്ലാതെ എല്ലാവർക്കും മിനിമം 2000 എന്ന നിരക്കിൽ 2017 സെപ്റ്റംബർ മാസം മുതൽ നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.

1. അറുപത് വയസ്സു പൂർത്തിയായതും 5 വർഷത്തിൽ കുറയാത്ത കാലയളവിലും അറുപതു വയസ്സ് വരെയും അംശദായം അടച്ചിട്ടുള്ളതുമായ ഓരോ പ്രവാസി കേരളീയനും മുൻ പ്രവാസി കേരളീയനും പ്രതിമാസ പെൻഷന് അർഹത ലഭിക്കും.

2. രാജ്യത്തിന് അകത്തും എന്നാൽ കേരളത്തിന് പുറത്ത് സമാനമായ കാലയളവിൽ അംശദായം അടച്ചെങ്കിൽ പെൻഷന് അർഹത ഉണ്ടായിരിക്കും.

3. അഞ്ച് വർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി അംശദായം അടച്ചിട്ടുള്ള വ്യക്തിക്ക് അവർ അധികമായി അടച്ച ഓരോ വർഷത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം തുകയുടെ 3% ത്തിനു തുല്യമായ അധികം തുക പ്രതിമാസം അധിക പെൻഷനായി ലഭിക്കും. എന്നാൽ ഈ തുക പരമാവധി മിനിമം തുകയുടെ ഇരട്ടിയിൽ നിജപ്പെടുത്തിയിട്ടുണ്ട്.

കുടുംബ പെൻഷൻ

1.ഒരു അംഗം പെൻഷന് അർഹത നേടിയ ശേഷം മരണമടയുന്ന പക്ഷം അയാളുടെ കുടുംബത്തിന് പ്രതിമാസ കുടുംബ പെൻഷന് അർഹത ലഭിക്കും.

2. ഈ തുക യഥാർഥ പെൻഷൻ തുകയുടെ 50% ആയിരിക്കും.

മരണാനന്തര സഹായം.

1. അംഗം വിദേശത്തായിരിക്കുമ്പോൾ മരണപ്പെട്ടാൽ അംഗത്തിന്റെ ആശ്രിതർക്ക് 50000 രൂപയും വിദേശത്ത് നിന്നും തിരികെ വന്ന ശേഷമാണ് മരണം സംഭവിക്കുന്നതെങ്കിൽ 30000 രൂപയും ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രവാസി കേരളീയൻ ആണെങ്കിൽ 25000 രൂപയും ആശ്രിതർക്ക് മരണാനന്തര സഹായമായി ലഭിക്കാൻ അർഹത ഉണ്ട്. ( പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണത്തിനു ആനുകൂല്യം ലഭിക്കില്ല).

ചികിത്സാ സഹായം

1.ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സാ സഹായത്തിനായി ഒരംഗത്തിനു പരമാവധി 50000 രൂപ വരെ സഹായം അനുവദിക്കും.

വിവാഹ ധനസഹായം

1.കുറഞ്ഞത് 3 വർഷം എങ്കിലും അംശദായം അടച്ചിട്ടുള്ള അംഗത്തിന്റെ പെണ്മക്കൾക്കോ പെങ്ങന്മാർക്കോ വിവാഹ ചിലവിനായി ഒരാൾക്ക് 10000 എന്ന കണക്കിൽ 2 തവണ അപേക്ഷ നൽകാവുന്നതാണ്.

പ്രസവ ആനുകൂല്യം

1. തുടർച്ചയായി 2 വർഷക്കാലം അംശാദായം അടച്ച വനിത അംഗങ്ങൾക്ക് 3000 രൂപ വച്ചു പരമാവധി 2 തവണ ആനുകൂല്യം ലഭിക്കും.

വിദ്യാഭ്യാസ ആനുകൂല്യം

രണ്ടു വർഷമെങ്കിലും നിധിയിൽ തുടർച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റായി പരമാവധി 4000 രൂപ അനുവദിക്കുന്ന പദ്ധതി നിലവിൽ ഉണ്ട്.

പദ്ധതിയിൽ അംഗമാകാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന അഡ്ഡ്രസ്സിൽ ബന്ധപ്പെടാം.

Good Day Financial Hub, Nooranad Ph: 04792386633

*Services Offered* : Online Applications, Vehicle Insurance, Health and Other General Insurance, Air ticketing and Visa Services, Share Trading, Mutual Funds, PF online Services, RTO Related Services and Financial Advisory services and much more...

Working time : 9am to 7pm ( Monday to Friday ), 9am to 1pm ( Saturday )

53 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം; നവംബര്‍ 20 വരെ അപേക്ഷിക്കാംഫയർമാൻ ട്രെയിനി ഉൾപ്പെടെ 53 തസ്തികകളിലേക്ക് പി.എസ്.സി. അപേ...
24/10/2019

53 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം; നവംബര്‍ 20 വരെ അപേക്ഷിക്കാം

ഫയർമാൻ ട്രെയിനി ഉൾപ്പെടെ 53 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കെ.എസ്.ഇ.ബിയിൽ പി.ആർ.ഒ., വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, കൈത്തറി വികസന കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ, വിനോദസഞ്ചാര വകുപ്പിൽ കുക്ക് തുടങ്ങിയ തസ്തികകൾ പുതിയ വിജ്ഞാപനത്തിലുണ്ട്. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ നവംബർ 20-നകം അപേക്ഷിക്കണം.

*ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനം)*

അനലിസ്റ്റ് ഗ്രേഡ് 3, ഫോർമാൻ (ഇലക്‌ട്രിക്കൽ)
ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ. തസ്തികമാറ്റം)
ഓവർസിയർ ഗ്രേഡ്-1/ഡ്രാഫ്റ്റ്സ്മാൻ (ഇലക്‌ട്രിക്കൽ-തസ്തികമാറ്റം)
മാനേജർ ഗ്രേഡ്-3
റീജണൽ ഓഫീസർ
ഫയർമാൻ (ട്രെയിനി)
ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്‌മാൻ
ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ) ഗ്രേഡ്-3/ട്രേസർ
ലൈബ്രേറിയൻ ഗ്രേഡ്-4 (കന്നഡ അറിയാവുന്നവർ)
മീറ്റർ റീഡർ (വാട്ടർ അതോറിറ്റി), പബ്ലിക് റിലേഷൻസ് ഓഫീസർ (കെ.എസ്.ഇ.ബി.)
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-1
ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)
സ്റ്റെനോഗ്രാഫർ, ഓപ്പറേറ്റർ
അസിസ്റ്റന്റ് കമ്പയിലർ
ക്ലാർക്ക് (സൊസൈറ്റി വിഭാഗം)

*എൻ.സി.എ. റിക്രൂട്ട്മെന്റ് (സംസ്ഥാനം)*

ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൽ.സി. /എ.ഐ.)
ലക്ചറർ ഇൻ മാത്തമാറ്റിക്സ് (ധീവര)
ലക്ചറർ ഇൻ ഉറുദു (പട്ടികജാതി)
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്.സി.സി.സി.)
അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (പട്ടികവർഗം)
അസിസ്റ്റന്റ് മറൈൻ സർവേയർ (പട്ടികജാതി), കൃഷി ഓഫീസർ (ധീവര)
ലക്ചറർ ഇൻ മൃദംഗം (മുസ്‌ലിം)
പ്രീപ്രൈമറി ടീച്ചർ (ഡെഫ് സ്‌കൂൾ-ഈഴവ/തിയ്യ/ബില്ലവ)
സൂപ്പർവൈസർ (ഐ.സി.ഡി.എസ്.-എസ്.സി.സി.സി.)
ഗോഡൗൺ മാനേജർ (ഈഴവ/തിയ്യ/ബില്ലവ)

*ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ല)*

ഫിസിയോതെറാപ്പിസ്റ്റ്, കുക്ക് (വിനോദസഞ്ചാര വകുപ്പ്)
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനം)
ഡെയറിഫാം ഇൻസ്ട്രക്ടർ (പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗ വിമുക്തഭടർ)
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ല)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 (പട്ടികജാതി/പട്ടികവർഗം), ക്ലാർക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം)
എൻ.സി.എ. റിക്രൂട്ട്മെന്റ് (ജില്ല)
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (എൽ.സി./എ.ഐ., വിശ്വകർമ, ഹിന്ദു നാടാർ, ധീവര)
പാർട്ട്ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഉറുദു-പട്ടികജാതി), ഡ്രൈവർ ഗ്രേഡ്-2 (എച്ച്.ഡി.വി.-വിമുക്തഭടർ-പട്ടികജാതി, മുസ്‌ലിം, എസ്.ഐ.യു.സി. നാടാർ)
കുക്ക് (മുസ്‌ലിം, ഒ.ബി.സി., ധീവര, വിശ്വകർമ, പട്ടികജാതി, എൽ.സി./എ.ഐ.)

Good Day Financial Hub, Nooranad Ph: 04792386633

*Services Offered* : Online Applications, Vehicle Insurance, Health and Other General Insurance, Air ticketing and Visa Services, Share Trading, Mutual Funds, PF online Services, RTO Related Services and Financial Advisory services and much more...

Working time : 9am to 7pm ( Monday to Friday ), 9am to 1pm ( Saturday )

ബോര്‍ഡര്‍ റോഡ്സില്‍ 540 മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍; നവംബര്‍ 26 വരെ അപേക്ഷിക്കാംപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോ...
21/10/2019

ബോര്‍ഡര്‍ റോഡ്സില്‍ 540 മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍; നവംബര്‍ 26 വരെ അപേക്ഷിക്കാം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ (ബി.ആര്‍.ഒ.) മള്‍ട്ടിസ്‌കില്‍ഡ് വര്‍ക്കറുടെ (ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷിക്കാം. 540 ഒഴിവുണ്ട്. ജനറല്‍ 221, എസ്.സി. 81, എസ്.ടി. 40, ഒ.ബി.സി. 145, ഇ.ഡബ്ല്യു.എസ്. 53 എന്നിങ്ങനെയാണ് സംവരണം. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, സര്‍ട്ടിഫിക്കറ്റ് ഇന്‍ മെക്കാനിക് മോട്ടോര്‍/ വെഹിക്കിള്‍സ്/ട്രാക്ടേഴ്സ്- ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്/ ഇന്‍ഡസ്ട്രിയല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/എന്‍.സി.ടി.വി.ടി./ എസ്.സി.വി.ടി. അല്ലെങ്കില്‍ ക്ലാസ് ടു കോഴ്സ്- ഡ്രൈവര്‍ പ്ലാന്റ് ആന്‍ഡ് മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (ഡിഫന്‍സ് സര്‍വീസ്).
പ്രായം: 18-25 വയസ്സ്. സംവരണ ഒഴിവുകളിലേക്കുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മുന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ശാരീരിക യോഗ്യത: 157 സെ.മി. ഉയരവും 75 സെ.മി. നെഞ്ചളവും (വികാസം 5 സെ.മി.) 50 കിലോഗ്രാം ഭാരവുമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് വേണ്ട കുറഞ്ഞ ശാരീരിക യോഗ്യത.
ഫീസ്: 50 രൂപയാണ് അപേക്ഷാ ഫീസ്. (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബാധകമല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്/ പ്രാക്ടിക്കല്‍ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) എന്നിവ നടത്തും.
വിശദവിവരങ്ങളും അപേക്ഷാഫോമും www.bro.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 26.

Good Day Financial Hub, Nooranad Ph: 04792386633

*Services Offered* : Online Applications, Vehicle Insurance, Health and Other General Insurance, Air ticketing and Visa Services, Share Trading, Mutual Funds, PF online Services, RTO Related Services and Financial Advisory services and much more...

Working time : 9am to 7pm ( Monday to Friday ), 9am to 1pm ( Saturday )

കരസേന റിക്രൂട്ട്മെൻറ് റാലി: ഓൺലൈൻ രജിസ്​േട്രഷൻ നവംബർ 16 വരെഡി​സം​ബ​ർ ര​ണ്ടു​മു​ത​ൽ 11 വ​രെ കോ​ട്ട​യം നെ​ഹ്റു സ്​​റ്റേ​ഡ...
21/10/2019

കരസേന റിക്രൂട്ട്മെൻറ് റാലി: ഓൺലൈൻ രജിസ്​േട്രഷൻ നവംബർ 16 വരെ

ഡി​സം​ബ​ർ ര​ണ്ടു​മു​ത​ൽ 11 വ​രെ കോ​ട്ട​യം നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ര​സേ​ന റി​ക്രൂ​ട്ട്മ​െൻറ് റാ​ലി​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ തു​ട​ങ്ങി.
റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ന​വം​ബ​ർ 16 വ​രെ www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്​േ​ട്ര​ഷ​ൻ ചെ​യ്യാം.
*തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം* എ​ന്നീ ഏ​ഴ് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്കു​വേ​ണ്ടി സോ​ൾ​ജി​യ​ർ ജ​ന​റ​ൽ​ഡ്യൂ​ട്ടി, സോ​ൾ​ജി​യ​ർ ടെ​ക്നി​ക്ക​ൽ, സോ​ൾ​ജി​യ​ർ ക്ല​ർ​ക്ക്/​സ്​​റ്റോ​ർ​കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ, സോ​ൾ​ജി​യ​ർ േട്ര​ഡ്​​സ്​​മെ​ൻ, സോ​ൾ​ജി​യ​ർ ടെ​ക്നി​ക്ക​ൽ (ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റ്) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ് റാ​ലി ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ആ​ർ​മി റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സു​മാ​യി (പാ​ങ്ങോ​ട്) നേ​രി​ട്ടോ, 04712351762 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.

Good Day Financial Hub, Nooranad Ph: 04792386633

*Services Offered* : Online Applications, Vehicle Insurance, Health and Other General Insurance, Air ticketing and Visa Services, Share Trading, Mutual Funds, PF online Services, RTO Related Services and Financial Advisory services and much more...

Working time : 9am to 7pm ( Monday to Friday ), 9am to 1pm ( Saturday )

Address

Nooranad
Mavelikara
690504

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 1pm

Telephone

+919539074432

Alerts

Be the first to know and let us send you an email when GOOD DAY Financial Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GOOD DAY Financial Hub:

Share