Kottakadathu kudiii

Kottakadathu kudiii oru kerala gramam

Happy Friendship day!നിറമോ, ജാതിയോ, പണമോ, സോഷ്യൽ സ്റ്റാറ്റസോ സൗഹൃദത്തിന് തടസ്സമല്ല എന്നും,  കഷ്ടപ്പാട് പറയാതെ തന്നെ അറിഞ...
06/08/2017

Happy Friendship day!
നിറമോ, ജാതിയോ, പണമോ, സോഷ്യൽ സ്റ്റാറ്റസോ സൗഹൃദത്തിന് തടസ്സമല്ല എന്നും, കഷ്ടപ്പാട് പറയാതെ തന്നെ അറിഞ്ഞ് കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്നും പ്രവർത്തിയിലൂടെ കാണിച്ചു തന്നെ കൃഷ്ണനും കുചേലനും! 😍

05/06/2017
മരം കയറി കളിച്ചത് കൊണ്ട് ഉയരങ്ങളും കുളത്തിലും പുഞ്ചയിലും ചാടിത്തിമിർത്തത് കൊണ്ട് ആഴങ്ങളും എന്നെ ഭയപ്പെടുത്തുന്നില്ല..ഉയർ...
20/05/2017

മരം കയറി കളിച്ചത് കൊണ്ട് ഉയരങ്ങളും
കുളത്തിലും പുഞ്ചയിലും ചാടിത്തിമിർത്തത്
കൊണ്ട് ആഴങ്ങളും എന്നെ ഭയപ്പെടുത്തുന്നില്ല..
ഉയർച്ചകളും താഴ്ച്ചകളും കണ്ട് ഭയപ്പെടുന്ന
ബ്ലോക്ക്കോഴിക്കുഞ്ഞുങ്ങളാവരുത് നമ്മുടെ
കുഞ്ഞുങ്ങൾ എന്ന ചിന്തയുണ്ട്..
ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് എനിക്ക്
നഷ്ട്ടപ്പെട്ടതിനേക്കാൾ ഇംഗ്ലീഷ് അറിഞ്ഞിട്ടും
അയലത്തുകാരനെപ്പോലും നഷ്ടപ്പെടുത്തി
അവനവനിലേക്ക് വളരുന്നവരുടെ എണ്ണം
കൂട്ടാനായി മക്കളെ വിട്ടുകൊടുക്കാനും വയ്യ..
എന്തെങ്കിലുമൊക്കെ നന്മ നമ്മളിൽ ബാക്കി
ആകുന്നുണ്ടെങ്കിൽ അത് നമ്മൾ പഠിച്ച
നാട്ടിൻപുറത്തെ സ്കൂളുകൾ തന്നതാണെന്ന്
തിരിച്ചറിയുന്നു..അവിടുത്തെ മരങ്ങളും
മൈതാനങ്ങളും പോലും നമ്മെ പലതും
പഠിപ്പിച്ച പാഠശാലകൾ ആണെന്ന് തിരിച്ചറിയുന്നു..
സൗജന്യ വിദ്യാഭ്യാസം എത്ര വേണമെങ്കിലും
വാഗ്‌ദാനം ചെയ്യുന്ന ഒരു സർക്കാർ സംവിധാനം
നിലവിലുള്ളപ്പോൾ ജീവിത ചിലവുകൾക്കും
ഈ തീരുമാനം ആശ്വാസം പകരും

"കാവ് തീണ്ടിയാൽ കുളം വറ്റും നിന്റെ കുലം മുടിയും" എന്നു പറഞ്ഞ പൂർവ്വികരെ പരിഹസിച്ചു കൊണ്ട് കാവ് തീണ്ടി...മരങ്ങളും വള്ളിപ്...
07/05/2017

"കാവ് തീണ്ടിയാൽ കുളം വറ്റും നിന്റെ കുലം മുടിയും" എന്നു പറഞ്ഞ പൂർവ്വികരെ പരിഹസിച്ചു കൊണ്ട് കാവ് തീണ്ടി...മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടി മാറ്റി, ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരസ്കരിച്ചു കൊണ്ട് പുച്ഛത്തോടെ അവരോടു തിരിച്ചു ചോദിച്ചു - എവിടെ കുലം മുടിഞ്ഞിട്ട്? നിങ്ങളല്ലേ പറഞ്ഞത് കാവ് തീണ്ടിയാൽ കുലം മുടിയുമെന്ന്.

ഇപ്പോഴോ??

ഒരിറ്റു കുടി വെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ താണ്ടുന്നു.. മണിക്കൂറുകളോളം പൈപ്പിനു ചുവട്ടിൽ ക്യൂ നിൽക്കുന്നു.. അതും കിട്ടാത്തവർ ചെളിവെള്ളം ഊറ്റിക്കുടിക്കുന്നു. ഇനി കുലം പൂർണ്ണമായും മുടിയാൻ അധികം കാലമില്ല.

കാവുകളും ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും ജലാശയങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും പ്രകൃതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. പ്രകൃതിയോട് അത്രയധികം ഇണങ്ങി നിൽക്കുന്നതാണ് ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും.

അധികം വൈകിയിട്ടില്ല...വരാനിരിക്കുന്ന കൊടും വരൾച്ചയെ തരണം ചെയ്യണമെന്നുണ്ടെങ്കിൽ പൂർവികരോട്‌ മാപ്പു പറഞ്ഞു പ്രായശ്ചിത്തം ചെയ്തോളൂ.

(ചിത്രത്തിൽ വറ്റിവരണ്ട ക്ഷേത്രക്കുളം നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഒരു ദൈവക്കോലം. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിൽ സ്പെഷ്യൽജൂറി പുരസ്കാരം നേടിയ ചിത്രം)

മുൻപ് എനിക്ക് ഒരു അഡ്രസ് ഉണ്ടായിരുന്നു. എന്‍റെ വീടിന്റെ അഡ്രസ്.അത് പറഞ്ഞാൽ എല്ലാവരും എന്റെ അച്ഛനെയും അപ്പൂപ്പനെയും വീട്ട...
04/05/2017

മുൻപ് എനിക്ക് ഒരു അഡ്രസ് ഉണ്ടായിരുന്നു. എന്‍റെ വീടിന്റെ അഡ്രസ്.
അത് പറഞ്ഞാൽ എല്ലാവരും
എന്റെ അച്ഛനെയും അപ്പൂപ്പനെയും
വീട്ടുകാരയേയും അറിയുമായിരുന്നു.

ഇന്ന് എനിക്ക് ഒരു അഡ്രസുണ്ട്,
ഇ-മെയിൽ അഡ്രസ്.
അത് പറഞ്ഞാൽ സുഹൃത്തുക്കൾക്കു പോലും എന്നെ അറിയില്ല.

മുൻപ് എനിക്ക് ഒരു ഫോൺ നമ്പർ ഉണ്ടായിരുന്നു. വീട്ടിലെ ഫോൺ നമ്പർ.
അതിൽ വിളിച്ച് എല്ലവർക്കും അമ്മയെയും അനിയനേയും എല്ലാം അറിയുമായിരുന്നു.

ഇന്ന് എനിക്ക് ഒരു ഫോൺ നമ്പർ ഉണ്ട്. എന്റെ മൊബൈൽ നമ്പർ. അത് എന്റെ കൂട്ടുകാർക്കു പോലും കാണാതെ അറിയില്ല.

മുൻപ് എന്‍റെ അസ്തിത്വത്തിന്‍റെ ആധാരം എന്‍റെ റേഷൻ കാർഡ് ആയിരുന്നു. അതിൽ അമ്മയും അച്ഛനും അനിയനും അനിയത്തിയും ഉണ്ടായിരുന്നു.

ഇന്ന് എന്‍റെ അസ്തിത്വത്തിന്‍റെ ആധാരം പാന്‍ കാർഡ് / ആധാർ കാർഡാണ്. അതിൽ ഞാൻ മാത്രമേ ഉള്ളൂ.

പണ്ട് എന്റെ വീടിനു മതിലുകൾ ഇല്ലായിരുന്നു. അന്ന് കുശലം ചോദിക്കാൻ അയൽക്കാർ ഉണ്ടാകുമായിരുന്നു.

ഇന്ന് എന്റെ വീടിനു മതിലുകൾ ഉണ്ട്. അപ്പോൾ ഞാൻ സമ്പന്നൻ ആണന്നു കരുതി കുശലം ചോദിക്കുന്നത് പോയിട്ട് ഒരു നിലവിളി കേട്ടാലും ആരും എന്റെ ഉമ്മറത്തേക്ക് എത്തി നോക്കാറില്ല.

മനസ്സിൽ മതിലുകൾ തീർത്തപ്പോൾ കുളക്കടവുകളിലെ കൂട്ട ചിരിയിൽ നിന്നു ഞാൻ കുളിമുറികളിലെ മൂളിപ്പാട്ടിലേക്കും, ചായക്കടയിലെ ചർച്ചകളിൽ നിന്നും ഞാൻ സ്റ്റാർ ഹോട്ടലിലെ നിശബ്ദതയിലേക്കും ചേക്കേറി.

ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നും ഞാൻ ഇറങ്ങിവന്ന് എന്‍റെ ചിത്രം സ്വയം എടുക്കന്നതിലേക്കു പരിണമിച്ചു.

ഞാൻ കരുതി ഞാൻ വളരുകയാണെന്ന്.

സത്യത്തിൽ.....

"ഞാൻ എന്നിലേക്ക് ചുരുങ്ങി ഒറ്റയ്ക്ക് ആവുകയായിരുന്നു"

"അമ്മേ വിശക്കുന്നു ഇതെവിടെയാ.." മിന്നു ശോഭയെ വിളിച്ചു..."വരുന്നു മിന്നു ഞാൻ ഈ താറാവിനെ ഒന്ന് കൂട്ടിലേക്ക്‌ കയറ്റട്ടെ.. "...
25/04/2017

"അമ്മേ വിശക്കുന്നു ഇതെവിടെയാ.." മിന്നു ശോഭയെ വിളിച്ചു...
"വരുന്നു മിന്നു ഞാൻ ഈ താറാവിനെ ഒന്ന് കൂട്ടിലേക്ക്‌ കയറ്റട്ടെ.. "
ഒന്നു വേഗം വാ അമ്മേ...
"നീ അച്ഛനെ വിളിക്ക് അപ്പോഴേക്കും ഞാൻ വരാം.. "
മിന്നു ഹരി യെ വിളിക്കാൻ പറമ്പിലേക്ക് പോയി..
"അച്ഛാ വായോ ചോറ് കഴിക്കാം.. "
"ആഹ് സമയം ആയല്ലേ... നീ നടന്നോ ദാ ഈ പാവൽ വള്ളി പിടിച്ചിട്ടട്ടു ഞാൻ വരാം "
" വേഗം വരണേ "
"വരാമെടി കൊച്ചെ നീ ചെന്നു അമ്മയോട് ചോറ് എടുത്തു വെക്കാൻ പറയ് "
മിന്നു വീട്ടിലേക്കു നടന്നു.. ശോഭ ചോറും കറികളും എടുത്തു ടേബിളിനു പുറത്തു നിരത്തി.
"എവിടെ മോളെ അച്ഛൻ വന്നില്ലേ.. "
"ദാ ഇപ്പൊ വരും.. ഞാൻ കഴിക്കാൻ പോവാ അല്ലേൽ ഞാൻ ഇപ്പോൾ വിശന്നു ചാകും " മിന്നു പാത്രം എടുത്തു ചോറ് വിളമ്പി തുടങ്ങി
"ഇതെന്താ അമ്മേ ഇന്നും സാമ്പാർ തന്നെയാണോ വേറെ ഒന്നും ഈ വീട്ടിൽ ഇല്ലേ.. ഇതെങ്ങനെയാ കഴിക്കുന്നെ "
"ഇന്നലെ വറുത്തരച്ച കറി വെച്ചപ്പോൾ നിനക്ക് അത് വേണ്ടാന്ന് പറഞ്ഞു.. ദേ മിന്നു നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിക്കു " ശോഭ പറഞ്ഞു
"ന്തേ മിന്നു ന്താ നിന്റെ പ്രശ്നം " ഹരി അകത്തേക്ക് വന്നു..
"ദേ ഹരിയേട്ടാ അവൾക്ക് ഈ കറി ഒന്നും പറ്റില്ലെന്ന പറയുന്നേ.. ഹരിയെട്ടാൻ തന്നെ ചോദിക്കു "
"ന്താ മിന്നു നിനക്കെന്ത പ്രശ്നം..നീ ഇത് കഴിച്ചേ " ഹരി പറഞ്ഞു
"നിക്ക് വേണ്ട.. ഈ കറി ആയ്ട്ട് ഞാൻ കഴിക്കില്ല " മിന്നു എണീറ്റു പോയി പുറത്തിരുന്നു
"കണ്ടാ ഹരിയേട്ടാ പെണ്ണിന്റെ അഹങ്കാരം കണ്ടാ.. നല്ല തല്ലു കിട്ടാത്തതിന്റെയ.. ഇങ്ങനെ കൊഞ്ചിച്ചു വളർത്തിക്കോ.. " ശോഭ പറഞ്ഞു
ഹരി എണീറ്റു മിന്നു ന്റെ അടുത്തേക്ക് ചെന്നു...
"മോളു ഇവിടെ ഇരിക്കണോ.."
മിന്നു ഹരിയേ നോക്കി തിരിഞ്ഞിരുന്നു.. ഹരി മിന്നുന്റെ അടുത്തു ഇരുന്നു
നിന്റെ അമ്മ പറഞ്ഞത് കേട്ടാ..നിന്നെ ഞാൻ കൊഞ്ചിച്ചു വഷളാക്കുവാണെന്ന..അടിച്ചു വളർത്തണമെന്ന അവൾ പറയുന്നേ...അച്ഛനെ അപ്പുപ്പൻ ഒരുപാട് അടിച്ചിട്ടുണ്ട് ഞാൻ തെറ്റ് ചെയ്താലും നിന്റെ ചെറിയച്ഛന്മാർ ചെയ്താലും അടി എനിക്കാ.. എന്നെ കണ്ടാണ്‌ അവർ വളരുന്നത് എന്നു പറഞ്ഞു.. അന്ന് പേടിയായിരുന്നു അച്ഛനെ എല്ലാർക്കും.. സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പോലും പേടിയാണ്.. അമ്മ വഴിയാണ് അച്ഛനോട് എന്തേലും ആവശ്യം പറയുക അച്ഛന്റെ മുഖത്തു നോക്കി പറയാൻ ധൈര്യം ഇല്ലാ അന്നും ഇന്നും.. അന്ന് ഞാൻ വിചാരിച്ചതാ ന്റെ മക്കൾക്കു അങ്ങനെ ഒരു പേടി വരാൻ പാടില്ല.. എന്തും പറയാൻ സ്വാതന്ത്ര്യം ഉള്ള അച്ഛൻ ആവണമെന്ന്.. അതാ ഒന്നു നുള്ളി പോലും നിങ്ങളെ നോവിക്കാത്തത്..
ഇപ്പോൾ എന്തിനാ അച്ഛൻ ഇതൊക്കെ പറയുന്നത് എന്നല്ലേ.. നിനക്ക് അറിയ്യോടി മോളെ ഇന്നു നീ സാമ്പാർ ആണെന്ന് പറഞ്ഞു ചോറ് കഴിക്കണ്ടു എണീറ്റു പോയി.. ഇന്നു നിങ്ങൾക്ക് രണ്ടു ദിവസം അടുപ്പിച്ചു ഒരേ കറി വെച്ചാൽ പിന്നെ മടുപ്പാ.. പിന്നെ അന്ന് നിരാഹാരം ആണ്...എനിക്ക് നിന്റെ പ്രായം ഉള്ളപ്പോൾ ഒരു ഓണത്തിനോ വിഷു നോ മാത്രമായിരുന്നു ഈ സാമ്പാർ ഒക്കെ കിട്ടുന്നത്...അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു ഞങ്ങൾ.. ബാകിയുള്ള ദിവസങ്ങളിൽ ചോറും ചമ്മന്തി യും ഒരു മുളകും കാണും.. അത് കഞ്ഞിയും ഉപ്പും മാത്രവും ആയിട്ടുണ്ട് ചിലപ്പോൾ ഒന്നും ഇല്ലാതെ വെള്ളം മാത്രം കുടിച്ചു കിടന്നിട്ടുണ്ട്.. ഒരു പരാതിയും പറഞ്ഞിട്ടില്ല വീട്ടിൽ അതിനുള്ള കഴിവേ ഉള്ളുന്നു നല്ല ബോധം ഉണ്ടായിരുന്നു..
എല്ലാ മക്കൾക്കും വീതിച്ചു കൊടുത്തു അമ്മ കഴിക്കാതെ വരെ കിടന്നിട്ടുണ്ട്...വീട്ടിൽ ആഹാരം ഇല്ലാത്തപ്പോൾ ആകെയുള്ള ആശ്വാസം സ്കൂളിൽ നിന്നും കിട്ടുന്ന കഞ്ഞി ആയിരുന്നു.. കഞ്ഞി കുടിക്കാൻ വേണ്ടി പഠിക്കാൻ വന്ന കൂട്ടുകാർ വരെ ഉണ്ടായിരുന്നു അച്ഛന്...
നിന്റെ പ്രായത്തിൽ ഞാൻ തേങ്ങാ വിൽക്കാൻ പോയിട്ടുണ്ട്.. സ്‌കൂൾ വിട്ടു വരുമ്പോൾ തേങ്ങാ വിൽക്കാൻ ചന്തയിൽ പോകും അച്ഛൻ ഏല്പിച്ചു വിടുന്നതാണ്.. അവിടെ നിന്നും അതെല്ലാം വിറ്റു കിട്ടുന്ന പൈസ കൊണ്ട് അമ്മേടെ കയ്യിൽ കൊടുക്കണം ഒരു രൂപാ നമ്മൾ എടുക്കില്ല.. അതിനു അരി വാങ്ങേണ്ടാതാണ്.. അങ്ങനെ കഷ്ടപ്പെട്ട് കിട്ടുന്ന ചോറിനു ഒരു പ്രത്യേക രുചി തന്നെയാണ്..
ഇന്നു നിങ്ങൾക്ക് ഒരു കുറവും ഇല്ലാ.. പട്ടിണി ന്താണെന്നു അറിയാതെയാ വളർത്തുന്നെ.. ഞങ്ങൾ അനുഭവിച്ച പോലെ ഒരു കുട്ടികാലം ആവരുത് നിങ്ങളുടെത് എന്നു നിർബന്ധം ഉണ്ടായിരുന്നു.. എന്ത് ചോദിച്ചാലും മുൻപിൽ എത്തിക്കും...പക്ഷെ ഇന്നു ആഹാരത്തെ ബഹുമാനിക്കാൻ പോലും മറന്നു പോയിരിക്കുന്നു...എന്നും ഇങ്ങനെ മൂന്നു കറി ഒക്കെ കൂട്ടി കഴിക്കാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല.. ഇന്നു എനിക്ക് ഇത് തന്നതിനു ഞാൻ ദൈവത്തിനോട് നന്ദി പറയ്യാണ്..
മോളെ അച്ഛന് ഒന്നേ പറയാനുള്ളൂ ഇന്നു നിനക്ക് ഇത് പറഞ്ഞു തരാൻ അച്ഛന്റെ അനുഭവങ്ങൾ ഉണ്ട് നാളെ നിന്റെ മക്കൾക്കു പറഞ്ഞു കൊടുക്കാൻ നിനക്ക് നിന്റെ ഈ വാശി മാത്രേ കാണുള്ളൂ... നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായെങ്കിൽ വന്നു ഭക്ഷണം കഴിക്കു.. ഒരുപാട് പേർക്ക് ഇത് കൂടി കിട്ടാതെ കഷ്ടപെടുന്നുണ്ട് മോളെ... ഹരി എണീറ്റു അകത്തേക്ക് പോയി..
ഹരിയുടെ വാക്കുകൾ കേട്ടു മിന്നുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
"അച്ഛാ... സോറി അച്ഛാ "
"അവൾ അകത്തേക്ക് വന്നു ഹരിയേ കെട്ടിപിടിച്ചു "
"എയ്യ് ന്തിനാ ന്റെ മിന്നു കരയുന്നെ..
അച്ഛൻ മോൾക്ക്‌ മനസിലാകാൻ പറഞ്ഞതല്ലേ... ദേ അച്ഛനെ വിഷമിപ്പിക്കണ്ടു കണ്ണ് തുടച്ചേ..
" ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല.. സോറി അച്ഛാ "
"മം മോളു ഇരിക്കു നമുക്ക് ഒരുമിച്ചു കഴിക്കാം "
" ആഹാ ഇപ്പോൾ അച്ഛനും മോളും ഒന്നായോ... "
"അതെ ഞാനും അച്ഛനും ഒരു ടീമാ അല്ലേ അച്ഛാ.. " മിന്നുവും ഹരിയും ചിരിച്ചു..
രചന: സജിനി സുനിൽ

എല്ലാവരും Post office Savings Bank A/c എടുക്കുക.minimum Balance 50രൂപ മതി.Openingന് 100 രുപയും.Head Post Officeല്‍ ചെന്ന...
15/03/2017

എല്ലാവരും Post office Savings Bank A/c എടുക്കുക.minimum Balance 50രൂപ മതി.Openingന് 100 രുപയും.Head Post Officeല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം.ATM Card അപ്പോള്‍ത്തന്നെ കിട്ടും.24 മണിക്കൂറിനകം ആക്ടിവേഷനാകും.ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.ചെക്ക് ബുക്കു തരും.ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം.പരമാവധി 25 ആയിരം രുപവരെ ദിവസം.ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട.MobileBanking'Internet Banking,Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്.നിക്ഷേപത്തിന് പലിശയുണ്ട്.SB A/c ന് മറ്റു ബാങ്കുകളേക്കാള്‍ അധിക പലിശ.ഇത്പരമാവധി ഉപയോഗിക്കുക.മറ്റു ബാങ്കുകളിലെ പണം Postal അക്കൗണ്ടിലേക്ക് മാറ്റുക.കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക.
ഇത് പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുക.

കുന്നംകുഴി അമ്മമാർക്കുള്ള തെക്കുമുറി കരയുടെ കെട്ടുത്സവം ഒരുങ്ങുന്നു...ഇനിമുതൽ എല്ലാ ദിവസവും കഞ്ഞി സദ്യ ഉണ്ടായിരിക്കുന്നത...
01/03/2017

കുന്നംകുഴി അമ്മമാർക്കുള്ള തെക്കുമുറി കരയുടെ കെട്ടുത്സവം ഒരുങ്ങുന്നു...ഇനിമുതൽ എല്ലാ ദിവസവും കഞ്ഞി സദ്യ ഉണ്ടായിരിക്കുന്നതാണ്...അമ്മേ ശരണം ദേവി ശരണം..

A N stores chamolayil
02/02/2017

A N stores chamolayil

Address

Pallickal East, Thekkekara P. O, Mavelikara
Mavelikara
690109

Website

Alerts

Be the first to know and let us send you an email when Kottakadathu kudiii posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share