13/02/2023
*ഭൂകമ്പം*
*മരണം 55,000 കവിയുമെന്ന് യുഎൻ;*
*8.7 ലക്ഷം പേർ പട്ടിണിയിലായി*
തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം ദുരിതത്തിലാക്കിയത് 2.6 കോടി ജനങ്ങളെ. 8.7 ലക്ഷം പേർ പട്ടിണിയിലായി.
തുർക്കിയിൽ 80,000 പേർ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേർ അഭയകേന്ദ്രങ്ങളിലുമാണ്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം സിറിയയിൽ മാത്രം 53 ലക്ഷം പേർക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎൻ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 30,000 ആണ്.
ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി രൂപ) അടിയന്തര സഹായനിധി സമാഹരിക്കാൻ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അതിശൈത്യം അവഗണിച്ച് അരലക്ഷത്തോളം സന്നദ്ധപ്രവർത്തകർ ഭൂകമ്പമേഖലയിൽ തിരച്ചിൽ തുടരുകയാണ്.
150 മണിക്കൂറുകൾക്കുശേഷവും കുട്ടികൾ ഉൾപ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ തുർക്കിയിലെ ഹതായി പ്രവിശ്യയിൽ ചേരിതിരിഞ്ഞുള്ള വെടിവയ്പിനെത്തുടർന്നു തിരച്ചിൽ നിർത്തിവച്ചു.
*കെട്ടിട നിർമാണക്കരാറുകാരെ അറസ്റ്റ് ചെയ്യാൻ നീക്കം*
ഭൂകമ്പത്തിൽ മരണസംഖ്യ ഉയർന്നതോടെ കെട്ടിട നിർമാണക്കരാറുകാരെ അറസ്റ്റ് ചെയ്യാൻ തുർക്കി നടപടി തുടങ്ങി. നൂറിലേറെ കരാറുകാർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ആർക്കിടെക്ട്, എൻജിനീയർ എന്നിവരുൾപ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. ഭൂകമ്പ ദുരിതാശ്വാസത്തിൽ സർക്കാരിനു സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാനുള്ള നീക്കമാണെന്നു വിമർശനമുയർന്നു. മേയിലാണു തുർക്കിയിലെ തിരഞ്ഞെടുപ്പ് .
Looking for best VEHICLE LOAN in CHEMMAD? Leadup - Vehicle Loan & Insurance is the leading VEHICLE LOAN based in P*e Key's Arcade - 2nd Floor,Near Axis Bank | Down Hill (P.O), Malappuram (dt) && opp.Hotel City park, Parappanangadi, CHEMMAD. Our service include LEADUP | MAKE YOUR DREAM | MALAPP...