16/09/2025
എന്താണ് മ്യൂച്ചൽ ഫണ്ട് കൾ??.
നിക്ഷേപകരിൽ നിന്നും ചെറുതും വലുതുമായ നിക്ഷേപങ്ങൾ സമാഹ രിച്ചു (pooling), അവർക്കുവേണ്ടി ആ തുക, പല തരത്തിലുള്ള ഓഹരികൾ, ബോണ്ടുകൾ, ഡിബഞ്ചറുകൾ മറ്റ് അസറ്റ്സ്, എന്നിവയിൽ നിക്ഷേപം നടത്തുന്ന മധ്യവർത്തികളാണ് മ്യൂച്ചൽ ഫണ്ട് കൾ. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജർ അടങ്ങുന്ന ഒരു ടീം ആണ് നിക്ഷേപതീരുമാനങ്ങൾ കൈകൊള്ളുന്നത്.നിക്ഷേപകന് അവരുടെ നിക്ഷേപ തുകക്ക് ആനുപാതികമായി അവർ നിക്ഷേപിക്കുന്ന ഫണ്ടിന്റെ യൂണിറ്റുകൾ ലഭിക്കുന്നു.
ഒരു നിക്ഷേപകന് വിവിധ കമ്പനികളുടെ ഓഹരികളിലും,ബോണ്ടുകളിലും, മറ്റ് നിക്ഷേപമാർഗങ്ങളിലും ഒരേ സമയം നിക്ഷേപിക്കാൻ കഴിയുന്നു എന്നതാണ് mutual ഫണ്ട് കളുടെ പ്രത്യേകത. 45 ഓളം mutual ഫണ്ട് കമ്പനികൾ ഇന്ത്യയിൽ ഉണ്ട്. ഇവയെല്ലാം SEBI (securities and exchange board of india ), AMFI (association of mutual funds india ) ഇവയുടെ നിയന്ത്രണത്തിൽ ആണ്.
വിവിധ തരം മ്യൂചൽഫണ്ട് കൾ
(1) ഇക്യുറ്റി ഫണ്ട് കൾ
വിവിധ കമ്പനികളുടെ ഓഹരി കളിൽ നിക്ഷേപിക്കുന്നു.
(2) ഡബ്റ്റ് ഫണ്ടുകൾ
ഗവണ്മെന്റ് സെക്യൂരിറ്റികൾ, ബോണ്ട് കൾ ഇവയിൽ നിക്ഷേപിക്കുന്നു.
(3) ഹൈബ്രിഡ് ഫണ്ട് കൾ.
ഓഹരികൾ, ഗവ. സെക്യൂരിറ്റിസ്, ബോണ്ടുകൾ ഇവയിൽ നിശ്ചിത അനുപാതത്തിൽ നിക്ഷേപിക്കുന്നു.