29/04/2020
കുടുംബമായി വാഗമൺയിലേക്ക് നടത്തിയ ഒരു കാഴ്ച അനുഭവം ആണ് ഇവിടെ വിവരിക്കുന്നത് . രാവിലെ 7am കാലടിയിലെ ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു ടോയാടോ ക്വാളിസ്ൽ
യാത്ര തുടങ്ങി , കാലടി പാലത്തിൽ നിന്ന് പെരിയാറിലേക്കു നോക്കി മനോഹരമായ കഴിച്ച വെള്ളം വറ്റിയ പുഴയിൽ പൊന്തപുല്ലു പൂത്തുലഞ്ഞു നില്കുന്നു അവ ചെറു കാറ്ററിൽ ആടിയുലയുന്നു. പെരുമ്പാവൂർ ,മുവാറ്റുപുഴ, തൊടുപുഴ , ഈരാറ്റുപേട്ട ,തീക്കോയി (ഒരു ഫാമിലി വിസിറ് ഉണ്ടയിരുന്നു അവിടെ ) പിന്നെ മലകയറി എട്ടാം മയിലും പിന്നിട്ടു ആദ്യ ഡെസ്റ്റിനേഷൻ ആയ കുരിശുമലയുടെ മൈതാനത്തു എത്തി, നല്ല തണുപ്പുള്ള കാലാവസ്ഥ ഞൻ മലകയറാൻ തുടങ്ങി. കുരിശുമല ഒരു വിശ്വാസ കേന്ദ്രം ആണെങ്കിലും എനിക്ക് അവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം ആയി കാണാൻ ആണ് ഇഷ്ട്ടം കാരണം മുകളിൽ നിന്നുള്ള കാഴ്ചകൾ വിവരിക്കാൻ പറ്റുകയില്ല അത് അനുഭവിക്കുക തന്നെ വേണം. ഏകദേശം 1km കുത്തന്നെ ഉള്ള കയറ്റം. നടക്കൻ നല്ല രസം ആണ് ഓരോ അടി കയറി തിരിഞ്ഞു നോക്കുബോൾ കാണുന്ന കാഴ്ചകൾ അതാണ് ........ മുബോട്ടുള്ളു നടത്തിനുള്ള പ്രെജോദനം 1 മണിക്കൂർ കൊണ്ട് മല മുകളിൽ ചെന്നു അവിടെ ഒരു പള്ളിയും കുറച്ചു രൂപങ്ങളും ഉണ്ടാരുന്നു അവിടേക്കു വലിയ താല്പര്യം തോന്നിയില്ല താഴ് വര കാഴ്ചകൾ, ഒന്നും പറയാനില്ല കുറച്ചു ഫോട്ടോസ് ഉണ്ട് അത് കണ്ടിട്ട് ബാക്കി ഒരു യാത്രികന്റെ ചിന്ത സരണിൽ നിങൾ തന്നെ മസിൽ കാണുക അല്ലെങ്കിൽ ആ യാത്രയുടെ വീഡിയോ രൂപം ഈ ലിങ്കിൽ നിന്ന് കാണാം https://youtu.be/GRiu8iF_CzE