13/08/2024
315 ബാങ്കിൻ്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു.
കെ കേശവൻ പ്രസിഡൻ്റ്
315-ാം നമ്പർ കുമരകം റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ 2024-2029 വർഷത്തെ ഭരണസമിതി ചുമതലയേറ്റു.
പുതിയ ഭരണസമിതിയംഗങ്ങളായി കെ കേശവൻ കദളിക്കാട്ടു മാലിയിൽ, കെ കെ രാജപ്പൻ തുരുത്തേൽ,
കെ കെ രാജപ്പൻ കണിയാമറ്റം,
സിബി ജോർജ് കൊല്ലപ്പള്ളിത്തറ ,ടി ബി രഞ്ജിത്ത് (ജനറൽ വിഭാഗം)
ധന്യാ സാബു അമ്മങ്കരിയിൽ,
രാധിക ബൈജു ചവറേപ്പുരയിൽ (വനിത വിഭാഗം).ജിതിൻ ശശിധരൻ, മേഘല ജോസഫ് (40 വയസിൽ താഴെയുള്ളവരുടെ വിഭാഗം),വാസൻ നമ്പൂതിരി ഗിരീഷ്മഠം (നിക്ഷേപ വിഭാഗം), പി വി പ്രസേനൻ (എസ് സി/എസ്ടി വിഭാഗം)
എന്നിവരാണ് ഭരണസമിതിയംഗങ്ങൾ. ആഗസ്റ്റ് 11 ന് നിശ്ചയിച്ച തെരഞ്ഞെടുപ്പിൽ എതിരില്ലാതെയായിരുന്നു ഇവർ വിജയിച്ചത്. ചൊവ്വാഴ്ച നടത്തിയ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി കെ കേശവനെ വീണ്ടും തെരഞ്ഞെടുത്തു. 2019- 2024 വർഷത്തെ പ്രസിഡൻ്റായും കെ കേശവൻ സേവനമനുഷ്ഠിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ ഷെഫീക്ക് വരണാധികാരിയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ബാങ്ക് ഹാളിൽ
അനുമോദന യോഗം ചേർന്നു. സിപിഐ എം ലോക്കൽ സെക്രട്ടറി എം വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു അധ്യക്ഷയായി. സിപിഐ ലോക്കൽ സെക്രട്ടറി പി വി പ്രസേനൻ, ഭവന നിർമാണ സഹകരണസംഘം പ്രസിഡൻ്റ് കെ എൻ പ്രസാദ്, മുൻ ബോർഡ് അംഗം പി ഐ എബ്രഹാം, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ബൈജു, പഞ്ചായത്തംഗം മായാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി ടി വി സുധീർ സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം പി എസ് അനീഷ് നന്ദിയും പറഞ്ഞു. ഡയറക്ടർ ബോർഡിൽ നിന്ന് കാലാവധി പൂർത്തിയാക്കി ഒഴിവായ പി എസ് അനീഷ്, പി ഐ എബ്രഹാം, എം എൻ അനിൽകുമാർ, യമുന അശോകൻ, അന്നമ്മ തയ്യിൽ എന്നിവർക്ക് ബാങ്കിൻ്റെ സ്നേഹോപകാരം ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ കൈമാറി. ധന്യാ സാബു, കെ കെ രാജപ്പൻ തുരുത്തേൽ, കെ കെ രാജപ്പൻ, സിബി ജോർജ്, ബാങ്ക് ഇൻ്റേണൽ ഓഡിറ്റർ സിന്ധു പി വി , മുൻ ജീവനക്കാരൻ വി എസ് കൊച്ചുമോൻ, ബാങ്ക് സെക്രട്ടറി വിദ്യ ബി മേനോൻ എന്നിവർ ആശംസകളർപ്പിച്ചു.
⬛◾◼️▪️▪️◼️◾⬛