Star Auto Consultant

Star Auto Consultant Vehicle insurance N Complete works related Motor Vehicle Department We r doing all Auto Consultant Works....

31/08/2022
18/05/2021

Drive Safe, Stay Safe....

13/06/2019
09/06/2019

*നല്ല ഡ്രൈവിംഗിന് കുറച്ചു ചിന്തകൾ*

*വണ്ടിയെടുത്ത് വഴിയിൽ ഇറങ്ങുമ്പോൾ ഓർക്കുക,സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു*.

*ആക്‌സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണം ആവും*

*വണ്ടി ഒരു യന്ത്രമാണ്,പൂച്ചയല്ല മറിഞ്ഞു പോയാലും നാല് കാലിൽ തന്നെ നില്ക്കാൻ*.

*ട്രാഫിക്കിൽ കിടന്നു ഹോൺ അടിച്ചാൽ പിതൃക്കൾ നാട്ടുകാരാൽ സ്മരിക്കപ്പെടും*.

*എമർജൻസി ലൈറ്റ് ഇട്ടുകാണിച്ചാൽ റോഡിൻറെ വീതി കൂടില്ല*.

*സീബ്ര ലൈൻ വെറുമൊരു ലൈൻ മാത്രമാണ്, അതിൽ കയറിനിന്നാൽ വണ്ടി തട്ടില്ല എന്നുള്ളത് വെറും തെറ്റിദ്ധാരണ ആണ്*.

*രാത്രിയിൽ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിക്കരുത്.. എതിരെ വരുന്ന വണ്ടിക്കാരൻ വഴി നന്നായി കണ്ടില്ലെങ്കിൽ അവൻ ചിലപ്പോൾ നമ്മെ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു തന്നെന്നു വരും*.

വാഹനം വില കുറഞ്ഞതോ കൂടിയതോ ഏതുമാകട്ടെ നിങ്ങൾ എത്ര ഉയർന്നവനോ താഴ് ന്നവനോ ആകട്ടെ ഡ്രൈവിങ്ങ് സീറ്റിൽ കേറിക്കഴിഞ്ഞാൽ നിങ്ങളും ഒരു ഡ്രൈവർ മാത്രമാണ്.. ഡ്രൈവിങ്ങ് ഒരു കലയാണ് അത് ആസ്വദിക്കാൻ കഴിഞ്ഞാൽ റോഡിൽ ഓരോ ജീവനും സുരക്ഷിതമാണ് ...
റോഡ് സുരക്ഷ ഉറപ്പ് വരുത്തൂ....

ഡ്രൈവിംഗ് ലൈസെൻസ്  നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നത...
02/12/2018

ഡ്രൈവിംഗ് ലൈസെൻസ് നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നതും ഏറെ അഭിമാനമായി കരുതുന്ന രക്ഷകർത്താക്കൾ നമുക്കിടയിലുണ്ട്. ഇത്തരം പ്രവണതകൾ ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹന ഉടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

Say No To High Beam !!!
24/09/2018

Say No To High Beam !!!

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതിവാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്...
23/09/2018

വാഹന പരിശോധന:
ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.

മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം....

20/09/2018
സ്റ്റാർ ആട്ടോ കൺസൾട്ടൻസി & ജനറൽ സർവീസ്, കരിങ്ങന്നൂർ....(എന്തിനും, ഏതിനും....)കരിങ്ങന്നൂർ പോസ്റ്റ്, കൊല്ലം, 691 516.മൊബൈൽ...
08/09/2017

സ്റ്റാർ ആട്ടോ കൺസൾട്ടൻസി & ജനറൽ സർവീസ്, കരിങ്ങന്നൂർ....
(എന്തിനും, ഏതിനും....)
കരിങ്ങന്നൂർ പോസ്റ്റ്, കൊല്ലം, 691 516.
മൊബൈൽ : 95447 71342, E Mail : [email protected]

കഴിഞ്ഞ വർഷം ഇതേ ദിവസം അതായത് 2016 സെപ്റ്റംബർ 8 ന് എന്റെ അച്ഛന്റെ സാന്നിധ്യത്തിൽ എന്റെ ഭാര്യ നിലവിളക്ക് കൊളുത്തി ആരംഭിച്ച സ്റ്റാർ കൺസൾട്ടൻസി & ജനറൽ സർവീസ് എന്ന സ്ഥാപനം ഒരു വർഷം പിന്നിടുന്നു.
ആർ ടി ഓ ഓഫിസ് സേവനങ്ങൾ പ്രധാനമായി പരിഗണിച്ചു ആരംഭിച്ച ഞങ്ങളുടെ സ്ഥാപനം ഇപ്പോൾ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസ് ആയും യു എ ഈ എക്‌സ്‌ചേഞ്ചിന്റെ പോർട്ടൽ ഓഫീസ് ആയും പ്രവർത്തിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ...

എല്ലാവിധ ആർ ടി ഓ ഓഫീസ് സേവനങ്ങളും ഉത്തരവാദിത്വത്തോടെ വിശ്വസ്തമായി ചെയ്യപ്പെടുന്നു
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ പോർട്ടൽ സൗകര്യം ഉപയോഗിച്ച് വാഹനങ്ങളുടെയും, സ്ഥാപനങ്ങളുടെയും എല്ലാവിധ ഇൻഷുറൻസും ഞങ്ങളുടെ സ്ഥാപനം വഴി ചെയ്യാവുന്നതാണ്.
യു എ ഈ എക്‌സ്‌ചേഞ്ചിന്റെ പോർട്ടൽ സൗകര്യം ഉപയോഗിച്ച് ബസ്, ട്രെയിൻ, വിമാന ടിക്കറ്റുകൾ, ഹോട്ടൽ റൂം ബുക്കിംഗ്, ആഭ്യന്തര വിദേശ ബാങ്ക് അകൗണ്ടുകളിലേക്ക്‌ പണം അയക്കാൻ ഉള്ള സൗകര്യവും, വിദേശ നാണയ കൈമാറ്റവും ഞങ്ങളുടെ സ്ഥാപനം വഴി ലഭ്യമാകുന്നു.
എല്ലാ നെറ്റ് വർക്കിലേക്കുമുള്ള മൊബൈൽ റീ ചാർജിങ്, ഡി ടി എച്, റീ ചാർജിങും, ഐഡിയ, എയർടെൽ, വൊഡാഫോൺ എന്നിവയുടെ സിം കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യന്നത് കൂടാതെ പുതിയ സിം കാർഡുകളും ലഭ്യമാണ്.
ഇലക്ടിസിറ്റി, വാട്ടർ, ഫോൺ ബില്ലുകളും ഞങ്ങളുടെ സ്ഥാപനം വഴി അടക്കാവുന്നതാണ്.
പുതിയ പാൻ കാർഡുകൾ, പാൻ കാർഡിലെ തെറ്റ് തിരുത്തലുകൾ, ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാവുന്ന സൗകര്യവും ഞങ്ങളുടെ സ്ഥാപനം വഴി ലഭ്യമാണ്.
പുതിയ പാസ്പോർട്ട്, നിലവിലുള്ള പാസ്സ്‌പോർട്ട് പുതുക്കൽ എന്നിവക്ക് ഉള്ള അപ്പോയ്ന്റ്മെന്റ് ഞങ്ങളുടെ സ്ഥാപനം വഴി എടുത്തുകൊടുക്കുന്നു.
കൂടാതെ എല്ലാവിധ ഓൺലൈൻ സേവനങ്ങൾ, സ്കോളർഷിപ്പുകൾ, കേന്ദ്ര സംസ്‌ഥാന ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങളുടെ അപേക്ഷകൾ, വിവിധ ചികിത്സ സഹായപദ്ധതികളുടെ അപേക്ഷ ഫാറങ്ങൾ എന്നിവയും ഞങ്ങളുടെ സ്ഥാപനത്തിൽ ലഭ്യമാണ്.
സ്കാനിങ്, ഫോട്ടോസ്റ്റാറ്, പ്രിന്റ് എന്നീ സൗകര്യങ്ങളും ഞങ്ങൾ ലഭ്യമാക്കുന്നു...

കഴിഞ്ഞ ഒരുവർഷം ഞങ്ങളോട് സഹകരിച്ച, സഹായിച്ച എല്ലാവർക്കും നന്ദി !!!

തുടർന്നും നല്ലവരായ നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു...

Address

Karingannoor Post
Kollam
691516

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+ 91 95447 71342

Website

Alerts

Be the first to know and let us send you an email when Star Auto Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Star Auto Consultant:

Share