Azhicode Service Co operative Bank

Azhicode Service Co operative Bank Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Azhicode Service Co operative Bank, Bank, Menon Bazar,Azhicode, Kodungallur.

06/03/2021
അഴീക്കോടിന്റെ അഭിമാനംMBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീമതി അഖിലക്ക് അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്നേഹാ...
28/01/2021

അഴീക്കോടിന്റെ അഭിമാനം
MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീമതി അഖിലക്ക് അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്നേഹാദരം. ബാങ്ക് പ്രസിഡന്റ് ശ്രീ പി.എ കരുണാകരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

31/08/2020

നവകേരളീയം കുടിശ്ശിക നിവാരണം 2020 - രണ്ടാം ഘട്ടം സെപ്റ്റംബർ 1 മുതൽ.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റതവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയായ നവകേരളീയം കുടിശ്ശിക നിവാരണം 2020ന്റെ രണ്ടാംഘട്ട ക്യാമ്പയിൻ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. ഒക്റ്റോബർ 31 വരെയാണ് ക്യാമ്പയിൻ .

കൂടുതൽ വിവരങ്ങൾക്കുള്ള ലിങ്ക് :

28/08/2020

*അറിയിപ്പ്*
*എറിയാട്ഗ്രാമപഞ്ചായത്ത് പരിധിയിലെ അഴിക്കോട് വില്ലേജ് പ്രദേശം മുഴുവനായും 22, 23, വാർഡുകളും കൺടൈൻമെൻറ് ആയി പ്രഖ്യാപിച്ചിരിക്കുന്നു*..
*കനത്ത ജാഗ്രത പാലിക്കുക*
പ്രസിഡന്റ്‌
എറിയാട് gp
28/08/2020

കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക്  അഴീക്കോട് സർവീസ് സഹകരണ ബാങ്ക് മാസ്ക്ക...
27/08/2020

കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ക് മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നൽകി.ബാങ്കിന്റെ മുഖ്യ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ പി.എ.കരുണാകരനിൽ നിന്നും ഇൻസ്പെക്ടർ - ഇൻ-ചാർജ് പി.എ.ദിലീപ് കുമാർ പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി.

പ്രിയ സഹകാരികളെ.... അഴിക്കോട് സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ  മക്കളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് ...
14/08/2020

പ്രിയ സഹകാരികളെ....
അഴിക്കോട് സർവീസ് സഹകരണ ബാങ്കിലെ മെമ്പർമാരുടെ മക്കളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

10/08/2020

*മെമ്പർ റിലീഫ് ഫണ്ട് അഥവാ കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി* *- 10000 മുതൽ 50000 രൂപ വരെ ധനസഹായം ലഭിക്കും*

സഹകരണ ബാങ്ക്/സംഘം മെമ്പർമാരായ

1.കാൻസർ രോഗം
2.വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയമായകുന്നവർ
3.തളർവാതം ബാധിച്ചവർ
4.എച്ച് ഐ വി ബാധിതർ
5.ഹൃദയശസ്ത്രക്രിയക്ക് വിധേയമായവർ
6.കരൾ രോഗം ബാധിച്ചവർ
7.വാഹന അപകടത്തിൽ അംഗവൈകല്യം വന്നവർ
8.അപകടത്തിൽപെട്ട് കിടപ്പായവർ, മരണപെട്ട അംഗങ്ങളുടെ ആശ്രിതർ
9.പ്രകൃതിദുരന്തത്തിൽ വീടും, സ്വത്തും നഷ്ടപെട്ടവർ
10.മാതാപിതക്കൾ എടുത്ത വായ്പക്ക് ബാദ്ധ്യതപെട്ട കുട്ടികൾ

എന്നിവർക്കാണ് ഈ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുക.

*ഹാജരാക്കേണ്ട രേഖകൾ*
1.നിർദ്ദിഷ്ട ഫോറം
2.വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ്
3.തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപെടുത്തിയ പകർപ്പ്
4.അംഗീകൃത ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ട്, ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അനുബന്ധരേഖകൾ
5.അവകാശിയാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ്

മെമ്പർഷിപ് എടുത്തിട്ടുള്ള സഹകരണ ബാങ്ക് / സംഘത്തിലാണ് അപേക്ഷകൾ നൽകേണ്ടത്. സഹകരണ മന്ത്രി അടങ്ങുന്ന ഉന്നതതല കമ്മറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുക.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി വി സെറ്റുകൾ വിതരണം ചെയ്തു. ശ്രീ ബെന്നി ബെഹനാൻ എം പി ഉൽഘാടനം ചെയ്തു. ബാങ്ക് പ്ര...
07/07/2020

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി വി സെറ്റുകൾ വിതരണം ചെയ്തു. ശ്രീ ബെന്നി ബെഹനാൻ എം പി ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീ പി.എ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാർ,ജന പ്രതിനിധികൾ,ബാങ്ക് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു

 #കോവിഡ്19 വ്യാപനം തടയുന്നതിന് Lock Down മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കുന്നതിനു വേണ്ടി സർക്കാ...
08/05/2020

#കോവിഡ്19 വ്യാപനം തടയുന്നതിന് Lock Down മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കുന്നതിനു വേണ്ടി സർക്കാർ അനുമതിയോടെ അഴിക്കോട് സർവീസ് സഹകരണ ബാങ്ക് (R - 287) കുടുംബശ്രീ വഴി നൽകുന്ന
സഹായം ബാങ്ക് പ്രസിഡന്റ്‌
ശ്രീ: പി എ കരുണാകരൻ നിർവഹിച്ചു. CDS ചെയർപേഴ്സൺ വിനീതഉണ്ണികൃഷ്ണൻ, പി ജെ ജോയ്, കെ കെ സദാനന്ദൻ, സെക്രട്ടറി ഒ എ സജീന എന്നിവർ പങ്കെടുത്തു.

Address

Menon Bazar,Azhicode
Kodungallur
680666

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Alerts

Be the first to know and let us send you an email when Azhicode Service Co operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category