07/07/2026
ലാഡർ മൾട്ടിപ്ലക്സ് കായംകുളം : നാല് സ്ക്രീനോട് കൂടിയ തീയേറ്റർ,ഫുഡ് കോർട്ട്, ഗെയിം സോൺ,ഇ വി ചാർജ്ജിങ് സ്റ്റേഷൻ,വിശാലമായപാർക്കിങ്,ലിഫ്റ്റ്, എസ്‌ക്കലേറ്റർ ഉൾപ്പടെയുള്ള ആധുനിക സംവിധാനത്തോടുകൂടിയ സമുഛയത്തിന്റ പണി ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
പ്രമുഖ സഹകരിയും മുൻ ധനകാര്യമന്ത്രിയുമായ തച്ചടി പ്രഭാകരൻ, പ്രമുഖ തിരക്കഥകൃത്തും സംവിധായകനുമായിരുന്ന പി പദ്മരാജൻ, പ്രമുഖ സിനിമ നടൻ നെടുമുടി വേണു,മുൻ സഹകരണ തുറമുഖ വകുപ്പ് മന്ത്രി എം വി രാഘവൻ തുടങ്ങിയവരുടെ സ്മരണ നിലനിർത്താൻ തിയേറ്ററുകൾ അവരുടെ പേരിലായിരിക്കും അറിയപ്പെടാൻ പോകുന്നത്. കരിയിലകുളങ്ങരയിൽ പുത്തൻ ദൃശ്യ വിസ്മയത്തിനാണ് ലാഡർ നേതൃത്വം നൽകുന്നത്