03/08/2021
*കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം: 2166 വിദ്യാ തരംഗിണി വായ്പാ വിതരണോദ്ഘാടനം ചെയ്തു* കായംകുളം: പാവപ്പെട്ട കുട്ടികൾക്കുള്ള ഓൺലൈൻ പഠന സഹായത്തിൻ്റെ ഭാഗമായി മൊബൈൽ ഫോൺ വാങ്ങുന്നതിനായി പലിശരഹിത വായ്പാ പരിപാടി വിദ്യാ തരംഗിണി വായ്പാ പദ്ധതി ഉദ്ഘാടനം കണ്ടല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോത്തിൽ നടന്നു. ബാങ്ക് അഡ്വ.എസ്.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എം.യോഗീദാസൻ സ്വാഗതം പറഞ്ഞു ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ: വിപിൻ. സി. ബാബു വായ്പാ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡി. അബുജാക്ഷി ടീച്ചർ, വാർഡ് മെമ്പർമാരായ കെ.ആർ. രാജേഷ്, ബീനാ സുരേന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൻ എം.പി. സരസമ്മ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എം.രാജഗോപാൽ നന്ദി രേഖപ്പെടുത്തി . കണ്ടല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 2166 ഭരണസമിതി അംഗങ്ങളായ റ്റി. രത്നകുമാർ, , ആർ.വിജയൻ കിഴക്കേവീട്ടിൽ,കെ.എസ്.ഷെല്ലി, കെ.പങ്കജാക്ഷൻ, ജി.യശോധരൻ, റ്റി.ചന്ദ്രിക,സ്വപ്നസരസൻ, സംഗീത ജയൻ , അസിസ്റ്റൻ്റ് സെക്രട്ടറി രമാഭായി, ബാങ്ക് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.