Bharanickav Service Co-Operative Bank

Bharanickav Service Co-Operative Bank Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharanickav Service Co-Operative Bank, Bank, Pallickal PO, Kattanam.

പ്രിയസഖാവെവിട.......
01/10/2022

പ്രിയ
സഖാവെ
വിട.......

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, പള്ളിക്കൽ പി ഒ,കെ പി റോഡ്, കായംകുളം.************************ഭരണിക്കാവ് സർവീസ് സഹകരണ ബാങ്...
05/10/2021

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, പള്ളിക്കൽ പി ഒ,
കെ പി റോഡ്, കായംകുളം.
************************

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊപ്രാപ്പുര ജംഗ്ഷനിൽ 2021 ഒക്ടോബർ എട്ടിന് കോ-ഓപ് മാർട്ട് ആരംഭിക്കുകയാണ്.
ബഹു: സഹകരണ വകുപ്പ് മന്ത്രി
ശ്രീ വി എൻ വാസവൻ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

അഡ്വക്കേറ്റ് യു പ്രതിഭ MLA ആദ്യ വിൽപന നടത്തും.മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച ഒരിനമാണ് കോ-ഓപ്പ് മാർട്.
ഭരണിക്കാവ് സഹകരണ ബാങ്കിന് മികച്ച രീതിയിൽ ഈ സംരംഭം നടത്താനാകുമെന്ന വിശ്വാസത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് സഹകരണ ബാങ്കിന് സർക്കാർ ഈ പദ്ധതി അനുവദിച്ചത് എന്നാണ് ഞങ്ങൾ കരുതുന്നത്.

സഹകരണ രംഗത്തെ മായമില്ലാത്ത ഉൽപ്പന്നങ്ങൾക്ക് വിപണി സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. കർഷകർക്ക് അവരവരുടെ ഉൽപ്പന്നങ്ങൾ എത്ര ചെറിയ അളവിലുള്ളതാണെങ്കിലും ഇവിടെ
വിൽക്കാവുന്നതാണ്.
തങ്ങളുടെ വീട്ടുവളപ്പിൽ ഉണ്ടാവുന്ന കാർഷിക ഉൽപ്പന്നങ്ങൾ ന്യായ വിലയ്ക്ക് വിൽക്കാൻ കഴിഞ്ഞാൽ സാധാരണക്കാർക്ക് കൃഷിയിൽ താല്പര്യം ഉണ്ടാവും. അതിനും കൂടി സഹായകരമാണ് ഈ പുതിയ സംരംഭം.

നാടൻ പച്ചക്കറികളും പഴവർഗങ്ങളും
മറ്റ് കാർഷിക ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ കണ്ണൂർ ദിനേശ് സഹകരണ സംഘത്തിന്റെ അമ്പതോളം ഉൽപ്പന്നങ്ങൾ,
ഇടുക്കി തങ്കമണി സഹകരണ സംഘത്തിന്റെ തേയില ഉൽപ്പന്നങ്ങൾ, വിവിധ സഹകരണസംഘങ്ങളുടെ നാടൻ വെളിച്ചെണ്ണ, അനുബന്ധ ഉത്പന്നങ്ങൾ, മറയൂർ ശർക്കര, നീണ്ടൂർ നാടൻ അരി, പൊക്കാളി അരി, ചക്കിലാട്ടിയ വിവിധ തരം എണ്ണകൾ, മിൽമയുടെ അനവധിയായ ഉൽപ്പന്നങ്ങൾ, ബ്രൗൺഷുഗർ,
കാഷ്യൂ കോർപ്പറേഷൻ, അമൂൽ, റബ്കോ എന്നിവയുടെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ,മുളയരി, ചോളപ്പൊടി, ശുദ്ധമായ തേൻ,നാടൻശർക്കര,ശുദ്ധമായ തേങ്ങാപ്പാൽ, കോക്കനട്ട് ചിപ്സ്, മീറ്റ് മസാല, ഫിഷ് മസാല, ഓണാട്ടുകര എള്ള്, ഞവരയരി, തവിടുകളയാത്ത അരിപ്പൊടി, കാർഷിക ഉപകരണങ്ങൾ, ജൈവവളങ്ങൾ, കുരുമുളക്, ഗ്രാമ്പു, ഏലം, കാട്ടുതേൻ,ജൽ ജീര, പനംചക്കര, രാസവസ്തുക്കൾ ചേർക്കാത്ത കൺമഷി തുടങ്ങിയ എല്ലാം ഇവിടെ ലഭ്യമാണ്.

"വിഷമില്ലാത്ത ഭക്ഷണം,
മായമില്ലാത്ത ഉൽപ്പന്നങ്ങൾ" എന്നിവയ്ക്കായി സഹകരണ പ്രസ്ഥാനം മുൻപിൽ തന്നെയുണ്ട്.
ഉദ്ഘാടന വേളയിലും തുടർന്നും ഏവരുടെയും സഹകരണം ആദരവോടെ അഭ്യർത്ഥിക്കുന്നു.

സംയോജിത കൃഷി ക്യാമ്പയിൻ ഓണവിപണി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി സ: എ വി...
18/08/2021

സംയോജിത കൃഷി ക്യാമ്പയിൻ ഓണവിപണി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി സ: എ വിജയരാഘവൻ നിർവ്വഹിക്കും.

ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.

 #ഭരണിക്കാവിൽ_മാമ്പഴ_മേള 🥭🍍
03/01/2021

#ഭരണിക്കാവിൽ_മാമ്പഴ_മേള 🥭🍍

 #ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് നമ്പർ 829. കറ്റാനം,പള്ളിക്കൽ. പി ഒ, കായംകുളം. *****************************ഭരണിക്കാവ് സ...
06/11/2020

#ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് നമ്പർ 829.

കറ്റാനം,പള്ളിക്കൽ. പി ഒ, കായംകുളം.
*****************************

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ കേരള സംസ്ഥാന കൃഷിവകുപ്പ് ആഭിമുഖ്യത്തിലുള്ള
എക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചതായി ഏറെ സന്തോഷത്തോടെ,
അഭിമാനത്തോടെ അറിയിക്കുന്നു. കൃഷിക്കാരിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും ശേഖരിക്കുന്ന വിഷരഹിതമായ ജൈവ പച്ചക്കറി, വളം, കാർഷിക ഉപകരണങ്ങൾ, വിത്തുകൾ,നാടൻ ഉൽപന്നങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കുന്ന സർക്കാർ സ്ഥാപനമാണ് എക്കോ ഷോപ്പ്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ ജൈവകർഷകയും കർഷക അവാർഡ് ജേതാവുമായ രജനി ജയദേവ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ബാങ്ക് പ്രസിഡണ്ട് കോശി അലക്സ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ വി വാസുദേവൻ,
വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റെജി, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ രജനി പി,അസിസ്റ്റന്റ് ഡയറക്ടർ അഗ്രികൾച്ചർ മാർക്കറ്റിങ് സിന്ദു പി ഭരണിക്കാവ് കൃഷിഓഫീസർ
പൂജ വി നായർ, എ എം ഹാഷിർ,
ബി വിശ്വനാഥൻ,കെ ശശിധരൻ നായർ, സോമൻ, കെ വിജയാനന്ദൻ,
പ്രഭ നാരായണപിള്ള, പ്രസന്നകുമാരി,
എം റഹിയാനത്ത്,ബി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി എസ് ജയപ്രകാശ് സ്വാഗതമാശംസിച്ചു.
പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് കെ രാജപ്പന് ജൈവ പച്ചക്കറി സാധനങ്ങൾ നൽകിക്കൊണ്ട് ആദ്യവില്പന നിർവഹിച്ചു.
ഈ എക്കോ ഷോപ്പിൽ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ എല്ലാ ദിവസവും വിൽകാവുന്നതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവർത്തന സമയം. "വിഷരഹിത ഭക്ഷണം നമ്മുടെ അവകാശം"
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എക്കോ ഷോപ്പിലേക്ക് ക്ഷണിക്കുന്നു.
(7907255120)

 #ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് കറ്റാനം. പള്ളിക്കൽ പി ഓ. കായംകുളം.-----------------------------------------------------...
04/11/2020

#ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക്
കറ്റാനം. പള്ളിക്കൽ പി ഓ. കായംകുളം.
--------------------------------------------------------------
ഭരണിക്കാവ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിക്കുന്ന
#എക്കോ_ഷോപ്പിന് അനുയോജ്യമായ
പേര് നിർദേശിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
വളരെ നല്ല പ്രതികരണമാണ്
കർഷകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഉണ്ടായത് ധാരാളം പേരുകൾ നിർദ്ദേശിക്കപ്പെട്ടു.
" സഹകരണ സമൃദ്ധി" എന്ന പേരാണ് സ്വീകരിച്ചിട്ടുള്ളത്.
പേരുകൾ നിർദ്ദേശിച്ച എല്ലാവർക്കും ഭരണിക്കാവ് സഹകരണ ബാങ്കിന്റെ യും എക്കോ ഷോപ്പിന്റെയും പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു.

നാളെ(5/11/2020) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനം.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കർഷക അവാർഡ് ജേതാവുമായ രജനി ജയദേവ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.
കൃഷി വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

23/10/2020
കേരള സർക്കാരിന്റെ മഹത്തായ സുരക്ഷിത ഭവന പദ്ധതിയിൽഞങ്ങളും പങ്കാളികളാകുന്നു. #അഭിമാനത്തോടെ... ❤️
09/10/2020

കേരള സർക്കാരിന്റെ മഹത്തായ സുരക്ഷിത ഭവന പദ്ധതിയിൽ
ഞങ്ങളും പങ്കാളികളാകുന്നു.
#അഭിമാനത്തോടെ...
❤️

 #ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് നമ്പർ 829 കെ പി റോഡ് പള്ളിക്കൽ po. ===================== ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കി...
27/08/2020

#ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് നമ്പർ 829 കെ പി റോഡ് പള്ളിക്കൽ po.
=====================
ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ
വിപുലമായ ഓണം വിപണന മേള ആരംഭിച്ചു.
പച്ചക്കറി ഏത്തക്കുല സ്റ്റാൾ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ #വി_വാസുദേവൻ ജോബി ജോണിന് ഏത്തക്കുല നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് #കോശി_അലക്സ് അധ്യക്ഷനായി.

ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.ഡയറക്ടർ ബോർഡ് അംഗങ്ങളായ.
B വിശ്വനാഥൻ, K. ശശിധരൻ നായർ,
എം റഹിയാനത്ത്, പ്രസന്നകുമാരി, പ്രഭ നാരായണപിള്ള, വിജയാനന്ദൻ, ബാങ്ക് ഓഡിറ്റർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോർട്ടികോർപ്പിൽ നിന്നും സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികളും
ഏത്തക്കുലകളും ആണ്
ഭരണിക്കാവ് സഹകരണ ബാങ്കിന്റ ഓണം വിപണന സ്റ്റാളിലൂടെ വിൽപ്പന നടത്തുന്നത്.

സബ്സിഡി നിരക്കിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്ന കൺസ്യൂമർഫെഡ് വഴിനടത്തുന്ന ഓണം വിപണനമേള ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡണ്ട് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. ആനന്ദൻ ഇലിപ്പക്കുളം ആദ്യ കിറ്റ് ഏറ്റുവാങ്ങി.
സെക്രട്ടറിയും ബോർഡ് അംഗങ്ങളും ഉപഭോക്താക്കളും സന്നിഹിതരായിരുന്നു.
തിരക്ക് ഒഴിവാക്കാൻ സാധനങ്ങൾ കിറ്റുകൾ ആക്കി ആണ് വിതരണം ചെയ്യുന്നത്.
റേഷൻ കാർഡുമായി വന്നാണ് സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ കൈപ്പറ്റേണ്ടത്.

കേരള സർക്കാർ കൃഷിവകുപ്പിന്റെ "കർഷകർക്ക് ഒരു കൈത്താങ്ങ്"
എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നാടൻ പച്ചക്കറിസ്റ്റാൾ ഓണക്കാലത്തും സജീവമായി തുടരുന്നുണ്ട്. ഈ സ്റ്റാളിൽ നാടൻ ഉൽപ്പന്നങ്ങൾ ആളുകൾക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്നതാണ്.
ബാങ്ക് അങ്കണത്തിൽ തന്നെയുള്ള സഹകരണ കാർഷിക നഴ്സറി ഓണക്കാലത്തെ ആവശ്യം പ്രമാണിച്ച് വിപുലീകരിച്ചു.
പുതിയ പൂച്ചെടികളും ഫലവൃക്ഷതൈകളും അടങ്ങിയ ഒരു ലോഡ് കഴിഞ്ഞ ദിവസം തന്നെ മണ്ണുത്തിയിൽ നിന്ന് എത്തിക്കഴിഞ്ഞു. ഉപഭോക്താക്കൾ ആവശ്യപ്പെട്ടിരുന്ന ധാരാളം പുതിയ ഇനം ചെടികൾ ഇത്തവണത്തെ ലോഡിൽ എത്തിയിട്ടുണ്ട്.

ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോൽപാദന കമ്പനിയുടെ ആദ്യ സംരംഭമായ ഓണാട്ടുകര ഓണക്കിറ്റ് 799 രൂപ നിരക്കിൽ ബാങ്ക് അങ്കണത്തിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കുന്നതാണ്.

പ്രിയ സ്നേഹിതരെ
ഇത്തവണത്തെ ഓണം ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിനോടൊപ്പം നമുക്ക് സമൃദ്ധമാക്കാം.
ഞങ്ങൾ കൂടെയുണ്ട്.

 #ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക് "ഓണാട്ടുകര ഓണക്കിറ്റ്"*****************************ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോൽപ്പാദന ക...
24/08/2020

#ഭരണിക്കാവ്_സർവീസ്_സഹകരണ_ബാങ്ക്
"ഓണാട്ടുകര ഓണക്കിറ്റ്"
*****************************
ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോൽപ്പാദന കമ്പനിയുടെ ആദ്യ സംരംഭമായ ഓണാട്ടുകര ഓണക്കിറ്റ്
ഭരണിക്കാവ്
സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് വഴി
വിൽപ്പന തുടങ്ങി.
ബാങ്ക് അങ്കണത്തിൽ നടന്ന
ലളിതമായ ചടങ്ങിൽ വെച്ച്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് #രജനി_ജയദേവ്
ഓണക്കിറ്റ് വിൽപ്പന
ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട്
#കോശി_അലക്സ് അധ്യക്ഷനായി.
ഭരണസമിതി അംഗം പ്രസന്നകുമാരി ആദ്യ കിറ്റ് ഏറ്റുവാങ്ങി.
ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു
ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോൽപാദന കമ്പനി ചെയർമാൻ
ജി മധുസൂദനൻ നായർ
കെ ഇ നാരായണൻ,
കെ ശശിധരൻനായർ.
കെ വിജയാ നന്ദൻ,
ബാങ്ക് ഓഡിറ്റർ വിനോദ്കുമാർ
എന്നിവർ സംസാരിച്ചു.
പൊതുമാർക്കറ്റിൽ 1050 രൂപ
വിലയുള്ള പത്തിനം
സാധനങ്ങൾ 799 രൂപയ്ക്ക്
ആണ് നൽകുന്നത്.

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്,  കെ പി റോഡ്,  പള്ളിക്കൽ po, ഫോൺ. 0479 2332035************************ ഓണാട്ടുകര പാരമ്പര്...
23/08/2020

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, കെ പി റോഡ്, പള്ളിക്കൽ po,
ഫോൺ. 0479 2332035
************************
ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോൽപാദക കമ്പനി യുടെ ഓണക്കിറ്റ് ഭരണിക്കാവ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്നു. ഓണാട്ടുകരയുടെ തനത് നാടൻ ഉൽപ്പന്നങ്ങളാണ് ഓണക്കിറ്റിലുള്ളത്. 24/8/20 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ജയദേവ് ആദ്യവില്പന നിർവഹിക്കും.

Address

Pallickal PO
Kattanam
690503

Telephone

+4792332035

Website

Alerts

Be the first to know and let us send you an email when Bharanickav Service Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category