Kannur Co operative Urban Bank Ltd

Kannur Co operative Urban Bank Ltd The Bank was incorporated in 01-05-1915 and started functioning on 24-05-1915

അന്താരാഷ്ട്ര സഹകരണ ദിനാചരണം  2025'സഹകരണങ്ങള്‍ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു' ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം...
05/07/2025

അന്താരാഷ്ട്ര സഹകരണ ദിനാചരണം 2025
'സഹകരണങ്ങള്‍ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു' ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് ഹെഡ് ഓഫീസില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ പതാക ഉയര്‍ത്തി സഹകരണ ദിനാശംസകള്‍ നേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും സഹകരണ മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും ഈ ലക്ഷ്യങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന അദ്ധേഹം പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍, ജനറല്‍ മാനേജര്‍ പി. രൂപ, അസിസ്റ്റന്റ് സെക്രട്ടറി കെ. പി. പുഷ്പ, ബ്രാഞ്ച് മാനേജര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 #അക്കൗണ്ട്ബന്ധിത_പദ്ധതിയുമായി_അർബൻ_ബാങ്ക്_സ്‌കൂളുകളിൽ_ഔഷധത്തൈകൾ_വിതരണം_ചെയ്തു.കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികള...
11/06/2025

#അക്കൗണ്ട്ബന്ധിത_പദ്ധതിയുമായി_അർബൻ_ബാങ്ക്_സ്‌കൂളുകളിൽ_ഔഷധത്തൈകൾ_വിതരണം_ചെയ്തു.
കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളില്‍ നിന്ന് ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ആവിഷ്‌ക്കരിച്ച അക്കൗണ്ട്ബന്ധിത പദ്ധതിയുടെ ഭാഗമായി ബര്‍ണ്ണശേരിയിലെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എല്‍.പി. സ്‌കൂളില്‍ ഔഷധത്തൈകള്‍ വിതരണം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും പങ്കാളികളാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് നോയല്‍ ബിജു നൊറോന, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മോളി എം. ഡി., ബാങ്ക് ജനറല്‍ മാനേജര്‍ പി. രൂപ എന്നിവര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ വിനയ എസ് സ്വാഗതം പറഞ്ഞു. എസ്.ആര്‍.ജി. കോണ്‍വീനര്‍ ബിന്ദു നൊറോന നന്ദി പറഞ്ഞു.
പദ്ധതിയിലേക്ക് താവക്കര ഗവ. യു.പി. സ്‌കൂള്‍, മദ്രസ മാ അദാനിയ എല്‍.പി. സ്‌കൂള്‍, ചിറക്കല്‍കുളം എന്നിവയും ഉള്‍പ്പെടുത്തി. പദ്ധതിയുടെ മേല്‍നോട്ടം സഹകരണ വകുപ്പിന്റെ കീഴിലാണ്. സ്‌കൂളുകളുടെ പി.ടി.എ. അക്കൗണ്ടില്‍ ചെടികള്‍ പരിപാലിക്കാനുള്ള തുക
ആയുഷ് വകുപ്പ് നിക്ഷേപിക്കും തുടര്‍ന്ന് എല്ലാ മാസവും ചെടിയുടെ വളര്‍ച്ചാപുരോഗതി വിവരങ്ങള്‍ ഫോട്ടോസഹിതം സഹകരണ സംഘം രജിസ്ട്രാര്‍ (ജനറല്‍)ക്ക് നല്‍കണം. നെല്ലി, അശോകം, കൂവളം, വേപ്പ്, കണിക്കൊന്ന, കറ്റാര്‍വാഴ, മുരിങ്ങ തുടങ്ങിയ ഔഷധസസ്യങ്ങളാണ് നട്ടുപരിപാലിക്കുന്നത്.

പരിസ്ഥിതി പരപാലനത്തിന് അക്കൗണ്ട്ബന്ധിത പദ്ധതിയുമായി കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്.കണ്ണൂര്‍: സ്‌കൂളുകളില്‍ പര...
09/06/2025

പരിസ്ഥിതി പരപാലനത്തിന് അക്കൗണ്ട്ബന്ധിത പദ്ധതിയുമായി കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്.
കണ്ണൂര്‍: സ്‌കൂളുകളില്‍ പരിസ്ഥതി പരിപാലനത്തിന് അക്കൗണ്ട്ബന്ധിത പദ്ധതിയുമായി കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഔഷധത്തൈകള്‍ വിതരണം ചെയ്തു വിതരണോധ്ഘാടനം ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ നിര്‍വ്വഹിച്ചു. താവക്കര ഗവ. യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശാന്തന്‍ കെ വിയും പി ടി എ പ്രസിഡണ്ട് രമ്യ എന്നിവര്‍ ചേര്‍ന്ന് ഔഷധ തൈകള്‍ ഏറ്റുവാങ്ങി. ബാങ്ക് പദ്ധതിക്കായി മൂന്ന് സ്‌കൂളുകളെയാണ് തിരഞ്ഞെടുത്തിടുള്ളത്, താവക്കര ഗവ. യു പി സ്‌കൂളിനുപുറമെ ബര്‍ണ്ണശേരിയിലെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ട്രെനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എല്‍ പി സ്‌കൂളും, താവക്കരയിലെ മദ്രസ മാ അദാനിയ എല്‍.പി. സ്‌കൂളുമാണ്.
സഹകരണ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ആയുഷ് വകുപ്പും സംയുക്തമായി നടപ്പിലാക്കു പദ്ധതിയുടെ മേല്‍നോട്ട ചുമതല സഹകരണ വകുപ്പിനാണ്, സ്‌കൂള്‍ പി ടി എ അര്‍ബന്‍ ബാങ്കില്‍ തുടങ്ങുന്ന അക്കൗണ്ടില്‍ ചെടികള്‍ പരിപാലിക്കാനുള്ള തുക ആയുഷ് വകുപ്പ് നിക്ഷേപിക്കും തുടര്‍ന്ന് എല്ലാ മാസവും ചെടിയുടെ വളര്‍ച്ചാപുരോഗതി റിപ്പോര്‍ട്ട് ഫോട്ടോസഹിതം സഹകരണ സംഘം രജിസ്ട്രാര്‍ (ജനറല്‍)ക്ക് നല്‍കണം. നെല്ലി, അശോകം, കൂവളം, വേപ്പ്, കണികൊന്ന, കറ്റാര്‍ വാഴ, മുരിങ്ങ എന്നിവയാണ് നട്ടുപരിപാലിക്കുന്നത്.

 #ലോക_പരിസ്ഥിതി_ദിനം_2025 #കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിജ്ഞ വീണ്ടും ഉറപ്പാക്ക...
05/06/2025

#ലോക_പരിസ്ഥിതി_ദിനം_2025 #
കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതിജ്ഞ വീണ്ടും ഉറപ്പാക്കി!

ബാങ്ക് അംഗണത്തില്‍ വൃക്ഷതൈകള്‍ നട്ട്, പ്രകൃതിയോട് കടപ്പാടുള്ള പ്രവൃത്തിയിലൂടെ ഞങ്ങള്‍ ഇന്നുള്ള ഒരു ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നു. ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എല്ലാവരും പങ്കാളികളായി. 'പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കാം!' എന്ന സന്ദേശം മുന്നോട്ട് വെച്ച് ഒറ്റക്കെട്ടായി മുന്നേറുകയാണ് നമ്മള്‍.

Rajeevan Elayavoor

May the New Year Bring Joy, Peace, and Happiness to You and Your Entire Family. ― Happy New Year 2025
01/01/2025

May the New Year Bring Joy, Peace, and Happiness to You and Your Entire Family. ― Happy New Year 2025

ബാങ്ക് അങ്കണത്തിൽ നടന്ന പുഷ്പാർച്ചന്ന ചെയർമാൻ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു
02/10/2024

ബാങ്ക് അങ്കണത്തിൽ നടന്ന പുഷ്പാർച്ചന്ന ചെയർമാൻ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു

02/10/2024
കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.കണ്ണൂര്‍: സഹകരണ ബാങ്കുകളുടെ വിശ്വാസ്യത സംബന്ധിച്ച് സമീപകാലത്തുണ്ടായ ച...
02/09/2024

കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കണ്ണൂര്‍: സഹകരണ ബാങ്കുകളുടെ വിശ്വാസ്യത സംബന്ധിച്ച് സമീപകാലത്തുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളുയര്‍ത്തി പൊതുമണ്ഡലത്തില്‍ ചര്‍ച്ചകള്‍ രൂപപ്പെട്ടത് നമുക്കറിയാം പക്ഷെ അതില്‍ നൊക്കെ വിഭിന്നമായി വിശ്വാസ്യതയ്ക്ക് തെല്ലും പോറലേല്‍ക്കാതെ കണ്ണൂരിലെ ജനങ്ങളുട വിശ്വാസതകാത്തു സൂക്ഷിച്ച് കണ്ണുരിന്റെ സ്വന്തം ബാങ്കായി നിലകൊള്ളാന്‍ കണ്ണൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് സി കരുണാകരന്റെ സ്മരണാര്‍ത്ഥം ബാങ്ക് ഏര്‍പ്പെടുത്തിയ കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം നിര്‍വഹിച്ചു സംസാരിക്കുക
യായിരുന്നു അദ്ദേഹം. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ കെ പ്രമോദ്, വൈസ് െ്രചയര്‍മാന്‍ എം പി മുഹമ്മദലി, ഡയറക്ടര്‍ ടി. ജയകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍ , സി സമീര്‍, മാനേജിംഗ് ഡയറക്ടര്‍ പി കെ വിനോദ് കുമാര്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ടി. മുകുന്ദന്‍, ജനറല്‍ മാനേജര്‍ പി.രൂപ, പി കെ ഷാജിത്ത്, ടി പ്രദീപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെയര്‍മാന്റെ അധ്യക്ഷതയില്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ മാനേജര്‍ പി.രൂപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു വൈസ് ചെയര്‍മാന്‍ എംപി മുഹമ്മദലി, മാനേജിങ് ഡയറക്ടര്‍ പി കെ വിനോദ് കുമാര്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ടി മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെമ്പര്‍ മാര്‍ക്ക് ഈ വര്‍ഷം 10 % ഡിവിഡന്റ് ന്ല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും 31-03-2024 ല്‍ അവസാനിച്ച് വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 110,26,288.65 രൂപയുമാണെന്ന് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ പറഞ്ഞു.

Address

Head Office: Thavakkara, Nr. Yathri Nivas
Kannur
670002

Alerts

Be the first to know and let us send you an email when Kannur Co operative Urban Bank Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Co operative Urban Bank Ltd:

Share

Category