Sndp Yogam Anakkal - BrNo:5539

Sndp Yogam Anakkal - BrNo:5539 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sndp Yogam Anakkal - BrNo:5539, Kanjirappally.

06/04/2025
26/05/2024
18/02/2024

*ആത്മവിശ്വാസമാണ് മത്സരപരീക്ഷയിലെ വിജയം നശ്ചയിക്കുന്നത്* എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്.....

06/02/2024

മൈക്രോ ഫിനാൻസ് കേസിൽ ക്രമക്കേടില്ല; വെളളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് കോടതിയിൽ റിപ്പോർട്ട്.

കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് ഇതിനോടകം നോട്ടീസ് അയക്കുകയും ചെയ്തു.

എസ്.എൻ.ഡി.പി യോഗത്തിൻ്റെ വിവിധ യൂണിയൻ, ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസിൽ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. വിശധമായ അന്വേഷണത്തിന് ശേഷം ഇതിൽ കഴമ്പില്ല എന്ന കണ്ടെത്തൽ ആണ് വന്നിരിക്കുന്നത്. ഇങ്ങനെ വിജിലൻസ് അന്വേഷണം പൂർത്തിയായ കേസുകൾ ആണ് എഴുതി തളളാൻ തീരുമാനിച്ചത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേ തട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിൻസ് വിശദമായി അന്വേഷണം പൂർത്തീകരിച്ചപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തുടർന്നുള്ള കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വന്ന പരാതികൾ കഴമ്പില്ലാത്തതാണ് എന്നതാണ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഈ റിപ്പോർട്ടുകളും വൈകാതെ കോടതിയിലെത്തും.

23/11/2023

SNDP യോഗം കാഞ്ഞിരപ്പള്ളി 55 നമ്പർ ശാഖയിൽ 12/11/2023 തിയതിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി

പ്രസിഡന്റ്‌ : രാജീവ്‌ ആലക്കൻ

വൈ. പ്രസിഡന്റ്‌ : സജി മണലുങ്കൽ

സെക്രട്ടറി: സിബു വി എസ്

യൂണിയൻ കമ്മിറ്റി അംഗം : സുമേഷ് വി എസ്

കമ്മിറ്റി അംഗങ്ങൾ;

സജി ചവരക്കൻ
ഷാജൻ കോലഞ്ചിറ
ശ്രീകാന്ത് എം വി
ഷീജ ഗോപിദാസ്
സബിൻ സദാശിവൻ
ബിജു എസ് മിഷൻപ്പറമ്പിൽ
രതീഷ് ചിലമ്പുംകുന്നേൽ

പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ;

ജനാർദ്ദനൻ ഉഷസ്സ്
ദീപ്തി ഷാജി
വിനോദ് അമ്പഴത്തിനാൽ

ആശംസകളോടെ..

സൈബർസേന കാഞ്ഞിരപ്പള്ളി

08/06/2023

പ്രിയമുള്ളവരെ സഹപ്രവർത്തകരെ

പാലപ്ര ശാഖാംഗവും യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലറും നമ്മുടെ പ്രിയപ്പെട്ട സഹപ്രവർത്തകനുമായ ശ്രീ മഹേഷ് കൊട്ടാരത്തിന്റെ മകൾ ധനലക്ഷ്മി മഹേഷ് (നാലാം ക്ലാസ് വിദ്യാർത്ഥിനി) പെട്ടെന്നുണ്ടായ രോഗാവസ്ഥയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ചികിത്സയിൽ കഴിഞ്ഞു വരികയാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്തുന്ന മരുന്നുകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായി രണ്ടാഴ്ച കൊണ്ട് ഏകദേശം 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവഴിച്ചാൽ മാത്രമേ രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കുകയുള്ളൂ

മഹേഷിന്റെ നിലവിലുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയും മകളുടെ ആരോഗ്യ സ്ഥിതിയും മനസ്സിലാക്കി പാറത്തോട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ ജനപ്രതിനിധികളും പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരും ചേർന്നുകൊണ്ട് ഒരു ചികിത്സ ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളതും ആയതിനു വേണ്ടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുള്ളതുമാണ്

A/c details:

Name: Dhanalakshmi Mahesh, Mahesh KM, Sasikumar KK, Sudhakaran AG
Bank: Indian Overseas Bank, Parathode
A/c no: 227101000010900
IFSC: IOBA0002271

സുമനസ്സുകളായ മുഴുവൻ സഹപ്രവർത്തകരും കഴിയുന്നത്ര സംഭാവന നൽകി ജീവകാരുണ്യ സേവന പ്രവർത്തനത്തിൽ പങ്കാളിയാവണമെന്ന് ഗുരുദേവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

എം വി ശ്രീകാന്ത്
പ്രസിഡന്റ്‌
(ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റ് )

വിനോദ് പാലപ്ര
സെക്രട്ടറി
(ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റ് )

Address

Kanjirappally
686508

Website

Alerts

Be the first to know and let us send you an email when Sndp Yogam Anakkal - BrNo:5539 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share