19/05/2021
ഡോമിസിലിയറി കെയര്‍ സെന്ററിന് കങ്ങഴ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ
കൈത്താങ്ങ്
കങ്ങഴ : കങ്ങഴ ഗ്രാമ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
കൊന്നക്കല്‍ വേലപ്പന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ആരംഭിച്ച ഡിസിസി യിലേക്ക് പള്‍സ് ഓക്സിമീറ്റർ , പി പി ഇ കിറ്റ്, ഷുഗര്‍ ചെക്കിങ് മെഷീന്‍, സാനിറ്റൈസര്‍ തുടങ്ങി 100000 രൂപ
വിലവരുന്ന പ്രതിരോധ സാമഗ്രികള്‍ കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ എസ്
റംല ബീഗത്തിന് ബാങ്ക് പ്രസിഡന്റ് ശ്രീ പി വി ചെറിയാന്‍ കൈമാറി. ഈ ചടങ്ങില്‍
സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ നാസര്‍ കങ്ങഴ, പഞ്ചായത്ത് വൈസ്
പ്രസിഡന്റ് ശ്രീ. എ എം മാത്യു ആനിത്തോട്ടം, പഞ്ചായത്ത് അംഗങ്ങളായ ശ്രീ മുഹമ്മദ്
ഷിയാസ്, ഷിബു ഫിലിപ്പ്, സി വി തോമസ് കുട്ടി , വിജയകുമാരി പി, ബാങ്ക് ഭരണ സമിതി
അംഗങ്ങളായ പ്രസന്ന ലളിതക്ഷന്‍, മനോജ് കുമാര്‍ എ ഡി, ജോര്‍ജ് പന്തനാലില്‍, ബാങ്ക്
സെക്രട്ടറി ഇന്ദു കെ എം , കങ്ങഴ ഗ്രാമ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ശ്രീ രാജു കെ എസ്
മറ്റു ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് രൂക്ഷമായിരുന്ന കാലങ്ങളില്‍ കങ്ങഴ
ഗ്രാമ പഞ്ചായത്തിലെ 150 ഓളം വരുന്ന നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് 1000 രൂപ വീതം
അവരുടെ വീടുകളിലെത്തി ബാങ്ക് നല്‍കിയിരുന്നു. കൂടാതെ പലിശ രഹിത സ്വര്‍ണ പണയ
വായ്പകള്‍ പോലെ മറ്റു നിരവധി പരിപാടികള്‍ കോവിഡ് കാലത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
നേരിടാന്‍ ബാങ്ക് നടപ്പില്‍ വരുത്തുകയുണ്ടായി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷം രൂപയിലധികം രൂപ നൽകുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോ കാപ്ഷന്‍ ; കങ്ങഴ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക്
ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് റംല ബീഗത്തിന് കങ്ങഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി വി ചെറിയാൻ കൈമാറുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ നാസര്‍ കങ്ങഴ , പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീ എ എം മാത്യു ആനിത്തോട്ടം എന്നിവര്‍ സമീപം