pullur bank

pullur bank your prosperity is our Priority

29/11/2025
08/10/2021

ഗ്രീൻ പുല്ലൂർ: മത്സ്യ വിളവെടുപ്പ് നടത്തി

പുല്ലൂർ :ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി കാർഷിക സേവന കേന്ദ്രത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. വാള,നട്ട്, ഫിലോപ്പി തുടങ്ങിയ മത്സ്യങ്ങളെ ആണ് വളർത്തിയിരുന്നത്. മത്സ്യ കൃഷി വിളവെടുപ്പ് ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ആയ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ ശശി ടി കെ , അനൂപ് പായമ്മൽ, ഐ എൻ രവീന്ദ്രൻ, തോമാസ് കാട്ടൂക്കാരൻ ,അനീഷ്, സെക്രട്ടറി സപ്ന സി എസ്, കർഷക സേവന കേന്ദ്രം കോഡിനേറ്റർ അരുൺ പി പി തുടങ്ങിയവർ സംസാരിച്ചു.


18/08/2021

പുല്ലൂരിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും ആരംഭിച്ചു. പുളിഞ്ചോട് കർഷക സേവന കേന്ദ്രത്തിൽ നടക്കുന്ന പ്രദർശനം 15 ദിവസത്തേക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രദർശനമേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പ്രദർശനത്തിനും വിപണനത്തിനുമായി 60 ഓളം ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 18 ഇനത്തിൽപ്പെട്ട പച്ചക്കറി തൈകളും വിവിധയിനം പൂച്ചെടികൾ, ഇൻ്റോർ പ്ലാൻ്റ്സ്, ചട്ടികൾ, ജൈവവളങ്ങൾ, പച്ചക്കറി വിത്തുകൾ തുടങ്ങി ഒട്ടനവധി വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഗ്രീൻ ആർമിയാണ് വിപണനത്തിന് നേതൃത്വം വഹിക്കുക.

ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ മുഖ്യാതിഥിയായി. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ജയരാജ്, വാർഡ് അംഗമായ സേവിയർ ആളൂക്കാരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി രാജേഷ് സ്വാഗതവും ബാങ്ക് സെക്രട്ടറി സി എസ് സ്വപ്ന നന്ദിയും പറഞ്ഞു.



16/08/2021

പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ഓണ വിപണി ആരംഭിച്ചു.സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഴം-പച്ചക്കറി-പലചരക്ക് ഓണ വിപണിക്ക് തുടക്കമായ്.വിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, പഞ്ചായത്തംഗങ്ങളായ മണി സജയൻ,സേവിയർ ആളൂക്കാരൻ,ഭരണസമിതി അംഗങ്ങളായ അനൂപ് പായമ്മൽ, രാധാ സുബ്രഹ്മണ്യൻ, സുജാത മുരളി, തോമസ് കാട്ടൂക്കാരൻ,വാസന്തി അനിൽകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.സി ഗംഗാധരൻ സ്വാഗതവും, സെക്രട്ടറി സപ്ന സി.എസ് നന്ദിയും പറഞ്ഞു. കൺസ്യൂമർഫെഡിന്റെ പ്രത്യേക ഓണക്കിറ്റും വിലക്കുറവിൽ ഓണ വിപണിയിൽ ലഭ്യമാണ്.


12/08/2021

മുട്ട ഉത്പാദനത്തിൽ പുല്ലൂരിനെ സ്വയം പര്യാപ്തമാക്കുകയും സഹകാരികൾക്ക് ഒരു വരുമാനം എന്ന ലക്ഷ്യത്തോടെ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതിയുടെ രണ്ടാം ഘട്ട വിതരണം പുല്ലൂർ പുളിഞ്ചോട് ഗ്രീൻ സോണിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ രാജേഷ് പി വി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗം ഐ എൻ രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി സി എസ് സപ്ന നന്ദിയും പറഞ്ഞു.

22/07/2021

പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ സഹകരണ സമാശ്വാസ ചികിത്സാ സഹായ വിതരണം നടത്തി. സഹകരണ വകുപ്പിന്റെ സഹകരണ സമാശ്വാസ ഫണ്ടിൽ നിന്നും ചികിത്സാ സഹായധനമായി ലഭിച്ച 5 ലക്ഷം രൂപയോളം നിർധനരായിട്ടുള്ള രോഗികൾക്ക് വിതരണം ചെയ്തു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് സഹകരണ ഹാളിൽ ചേർന്ന യോഗത്തിൽ സഹകരണ സമാശ്വാസ ഫണ്ട്‌ വിതരണം മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി വി രാജേഷ് അധ്യക്ഷനായിരുന്നു.5ലക്ഷം രൂപയോളം ആണ് സഹായ ധനമായി വിവിധ രോഗികൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ എൻ കെ കൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും ഭരണ സമിതി അംഗവുമായ ഷീല ജയരാജ്, തോമസ് കാട്ടൂക്കാരൻ, ഐ എൻ രവീന്ദ്രൻ, അനൂപ് പായമ്മൽ,എം സി അനീഷ്, സുജാത മുരളി, വാസന്തി അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സപ്ന സി എസ് നന്ദിയും രേഖപ്പെടുത്തി.


03/07/2021

ആയിരം വിദ്യാർത്ഥികൾക്ക് ചലഞ്ച് കിറ്റ് നൽകി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്.

ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പഠനത്തെ സഹായിക്കുന്നതിനായി ആയിരം വിദ്യാർത്ഥികൾക്കാണ് നോട്ട്ബുക്കുകൾ അടങ്ങിയ ചലഞ്ച് കിറ്റ് ബാങ്ക് അതിർത്തിയിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. സഹകരണ മിനി ഹാളിൽ നടന്ന ചടങ്ങിൽ ചലഞ്ച് കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ്‌ പി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീല ജയരാജ്, പതിനാലാം വാർഡ് മെമ്പർ മണി സജയൻ, മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.ഭരണ സമിതി അംഗം ശശി ടി കെ സ്വാഗതവും, ബാങ്ക് സെക്രട്ടറി സപ്ന സി എസ് നന്ദിയും പറഞ്ഞു.

15/05/2021

മുരിയാട് ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പുല്ലൂർ സഹകരണ ബാങ്കിന്റെ കൈത്താങ്ങ്

കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്കായി 25000 രൂപ പഞ്ചായത്ത് ദുരിാശ്വാസനിധിയിലേക്ക് കൈമാറി. ബാങ്ക് പ്രസഡന്റ് പി വി രാജേഷ്, സെക്രട്ടറി സ്വപ്ന എന്നിവർ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളിക്ക്‌ തുക കൈമാറി. വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ കെ.യു എന്നിവർ സന്നഹിതരായിരുന്നു.
#മുരിയാട്പഞ്ചായത്ത്

#ജോസ്_ജെ_ചിറ്റിലപ്പിള്ളി

03/05/2021

വാക്‌സിൻ ചലഞ്ചിൽ പത്തു ലക്ഷത്തി അറുപതിനായിരം രൂപ സംഭാവന നൽകി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

പുല്ലൂർ :എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കും ചേർന്ന് പത്തു ലക്ഷത്തി അറുപതിനായിരം രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിലേക്കായി നിയുക്ത എം. എൽ. എ പ്രൊഫ. ആർ. ബിന്ദുവിന് കൈമാറിയത്.ബാങ്ക് പ്രസിഡന്റ്‌ പി വി രാജേഷും വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാധരനും ചേർന്ന് നിയുക്ത എം. എൽ. എയ്ക്ക് കൈമാറി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം. സി അജിത്കുമാർ, സെക്രട്ടറി സപ്ന സി എസ്, മാനേജർ പ്രസിമോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#ജോസ്_ജെ_ചിറ്റിലപ്പിള്ളി




03/05/2021

പുല്ലൂർ സർവീസ് സഹകരണ ബാങ്കിൽ കോവിഡ് 19 വാക്‌സിൻ സൗജന്യ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് വൈസ് പ്രെസിഡണ്ട് ശ്രീ . കെ. സി. ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് പ്രെസിഡണ്ട് ശ്രീ.പി .വി രാജേഷ് ഉദ്‌ഘാടനം നിർവഹിച്ചു.സെക്രട്ടറി ശ്രീമതി. സപ്‌ന സി. എസ്,ബോർഡ് അംഗങ്ങളായ ശ്രീ. ശശി ടി.കെ,രവീന്ദ്രൻ ഇറ്റിക്കപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ജനസേവന കേന്ദ്രത്തിൽ കോവിഡ്19 സൗജന്യ വാക്സിൻ രജിസ്‌ട്രേഷൻ സൗകര്യം രാവിലെ10 മണി മുതൽ 1 മണിവരെ ഉണ്ടായിരിക്കുന്നതാണ്

രജിസ്‌ട്രേഷൻ എടുക്കുന്നതിനായി ആധാർ കാർഡും മൊബൈൽ ഫോണും കയ്യിൽ കരുതേണ്ടതാണ്

11/04/2021

പുല്ലൂർ സഹകരണ ബാങ്കിന്റെ വിഷുചന്ത ബാങ്കിനു സമീപം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ അംഗം മണി സജയന് വെള്ളരിക്ക കൊടുത്തു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത്‌ മെമ്പർമാരായ നിഖിത അനൂപ്, മനീഷ മനീഷ്, സേവിയർ ആളൂക്കാരൻ, ഭരണസമിതി അംഗങ്ങളായിട്ടുള്ള ശശി ടി കെ, തോമസ് കാട്ടൂക്കാരൻ, മനീഷ്, രാധ സുബ്രൻ, രവി, അനൂപ് പായമ്മൽ, സെക്രട്ടറി സ്വപ്ന ടി കെ തുടങ്ങിയവർ പങ്കെടുത്തു.
#ജോസ്_ജെ_ചിറ്റിലപ്പിള്ളി



Address

Pullur Service Co-operative Bank, Ltd NO: 550
Irinjalakuda
680683

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 1pm

Telephone

0480-2821630

Alerts

Be the first to know and let us send you an email when pullur bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to pullur bank:

Share