28/09/2026
കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതിയ വഴികൾ തുറക്കാൻ ഐ.സി.എൽ ടൂർസ് & ട്രാവൽസ്.
കേരളത്തിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകളെ ലോകത്തിന് മുന്നിൽ ശക്തമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐ.സി.എൽ ടൂർസ് & ട്രാവൽസ് പുറത്തിറക്കിയ ‘കേരളം’ ടൂറിസം ബ്രോഷർ കേരള ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
KTM 2026-ന്റെ ഭാഗമായി വില്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയ ഐ.സി.എൽ ടൂർസ് & ട്രാവൽസിന്റെ പ്രത്യേക സ്റ്റാളിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ വൈസ് ചെയർമാൻ അമൽജിത് മേനോൻ ബ്രോഷർ മന്ത്രിക്ക് കൈമാറി.
കേരളത്തിന്റെ പ്രകൃതിസൗന്ദര്യം, സാംസ്കാരിക പൈതൃകം, ആയുർവേദം, കലാരൂപങ്ങൾ, രുചിവൈവിധ്യം, തനത് ജീവിതശൈലി തുടങ്ങി സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സവിശേഷതകളെയും പുതിയ സാധ്യതകളെയും പരിചയപ്പെടുത്തുന്നതാണ് ‘കേരളം’ ബ്രോഷർ.
ടൂറിസം സെക്രട്ടറി കെ. ബിജു IAS, ടൂറിസം ഡയറക്ടർ എം. അഞ്ജന IAS, ഐസിഎൽ ടൂർസ് & ട്രാവൽസ് ജിസിസി & ഇന്ത്യ ഡയറക്ടർ അഡ്വ. അജിത് മാരാത്ത് തുടങ്ങിയവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
സെപ്റ്റംബർ 24-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ശ്രീ. വി. ഡി. സതീശൻ KTM 2026 ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് ആയുർവേദം, ഭൂപ്രകൃതി, കലാരൂപങ്ങൾ, ഭക്ഷണസംസ്കാരം, ജീവിതശൈലി എന്നിവയ്ക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ് KTM 2026 ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ വിപുലമായ സേവനങ്ങളും ടൂറിസം അനുഭവങ്ങളും ഒരുക്കാനുള്ള പദ്ധതികളിലാണ് ഐ.സി.എൽ ടൂർസ് & ട്രാവൽസ്. നിലവിൽ ഇന്ത്യയിലും യു.എ.ഇ-യിലും സാന്നിധ്യമുള്ള കമ്പനിക്ക് IATA അംഗീകാരവും UN Tourism അഫിലിയേഷനുമുണ്ട്.
[ICL Tours & Travels, Kerala Tourism, KTM 2026, Kerala Travel, Kerala Tourism Mart, Explore Kerala, Kerala Tourism Brochure, Responsible Tourism, Ayurveda Tourism, Cultural Tourism, Kerala Heritage, Kerala Travel Experiences, Incredible Kerala, Kochi Tourism, Global Tourism]